കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കന്‍ വംശജന്‍, പത്മശ്രീ ജേതാവ്, ജേര്‍ണലിസ്റ്റ്, നടന്‍... ടോം ആള്‍ട്ടര്‍ ഇനി ഓര്‍മ

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

മുംബൈ: അമേരിക്കന്‍ വംശജനും വിഖ്യാത നടനും ആയ ടോം ആള്‍ട്ടര്‍ അന്തരിച്ചു. 67 വയസ്സായിരുന്നു. സ്വാതന്ത്ര്യലബ്ധിക്ക് മുമ്പ് ഇന്ത്യയില്‍ എത്തിയതായിരുന്നു ആള്‍ട്ടറിന്റെ പിന്‍മുറക്കാര്‍. ഇന്ത്യന്‍ സംസ്‌കാരത്തോട് അത്രയേറെ ഇണങ്ങിയായിരുന്നു ആള്‍ട്ടറിന്റെ ജീവിതം.

നടന്‍ എന്ന രീതിയിലും എഴുത്തുകാരന്‍ എന്ന രീതിയിലും മാധ്യമ പ്രവര്‍ത്തകന്‍ എന്ന രീതിയിലും വ്യക്തിമുദ്ര പതിപ്പിച്ച ആളായിരുന്നു അദ്ദേഹം. റിച്ചാര്‍ഡ് ആറ്റന്‍ബറോ സംവിധാനം ചെയ്ത 'ഗാന്ധി' യിലും അദ്ദേഹം ഒരു വേഷം ചെയ്തിരുന്നു.

Tom Alter

സിനിമ മേഖലയിലെ സംഭാവനകള്‍ക്ക് രാജ്യം ആള്‍ട്ടറെ പത്മശ്രീ നല്‍കി ആദരിച്ചത് 2008 ല്‍ ആയിരുന്നു. സിനിമയില്‍ മാത്രമല്ല, സീരിയല്‍ രംഗത്തും തിളങ്ങി നിന്നു ടോം ആള്‍ട്ടര്‍ എന്ന അമേരിക്കന്‍ വംശജനായ ഇന്ത്യക്കാരന്‍.

സത്യജിത്ത് റേയെ പോലുള്ള വിഖ്യാത സംവിധായകര്‍ക്കൊപ്പവും ആള്‍ട്ടര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ആദ്യ ടെലിവിഷന്‍ അഭിമുഖം തയ്യാറാക്കിയതും ഇദ്ദേഹം ആയിരുന്നു. മൂന്ന് പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.

മസ്സൂറിയില്‍ ജനിച്ച ആള്‍ട്ടര്‍ ഇടയ്ക്ക് പഠനത്തിനായി അമേരിക്കയില്‍ പോയിരുന്നു. എന്നാല്‍ തിരിച്ചെത്തിയതിന് ശേഷം രാജേഷ് ഖന്നയും ഷര്‍മിള ടാഗോറും അഭിനയിച്ച 'ആരാധന' എന്ന സിനിമയാണ് ടോം ആള്‍ട്ടറെ ഹിന്ദി സിനിമയിലേക്ക് ആകര്‍ഷിച്ചത്. പിന്നീട് പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഭിനയപഠത്തിന് ചേര്‍ന്നു, സ്വര്‍ണമെഡലോടെ വിജയിക്കുകയും ചെയ്തു.

ഹിന്ദിക്ക് പുറമേ ബംഗാളി, അസമീസ്, തമിഴ്, തെലുങ്ക് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. രണ്ട് വിദേശ ചിത്രങ്ങളിലും ആള്‍ട്ടര്‍ അഭിനയിച്ചു.

ചര്‍മത്തെ ബാധിക്കുന്ന അര്‍ബുദത്തെ തുടര്‍ന്നായിരുന്നു ടോം ആള്‍ട്ടറുടെ മരണം.

English summary
Veteran film, television and theatre actor and Padma Shri Tom Alter has died aged 67. The renowned actor and one-time sports writer and author had been battling stage four skin cancer.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X