കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വടക്കൻ....? നോ നോ വടക്കൻ വലിയ നേതാവൊന്നുമല്ല, മാധ്യമപ്രവർത്തകരോട് രാഹുൽ ഗാന്ധി

Google Oneindia Malayalam News

Recommended Video

cmsvideo
വടക്കൻ വലിയ നേതാവൊന്നുമല്ല, രാഹുൽ ഗാന്ധി

ദില്ലി: കോൺഗ്രസ് നേതാവ് ടോം വടക്കൻ പാർട്ടി വിട്ടതിന്റെ ഞെട്ടലിൽ നിന്നും കോൺഗ്രസ് കേന്ദ്രങ്ങൾ മുക്തമായിട്ടില്ല. ലോക്സഭാ തിരഞ്ഞെടുപ്പിന് നാളുകൾ മാത്രം ശേഷിക്കെ പാർട്ടിയെ വെട്ടിലാക്കിയാണ് ടോം വടക്കൻ ബിജെപി പാളയത്തിൽ എത്തിയത്. മൂന്ന് ദിവസം മുമ്പ് വരെ കോൺഗ്രസിനായി ചാനൽ ചർച്ചകളിലും സമൂഹമാധ്യമങ്ങളിലും വാദിച്ച ടോം വടക്കന്റെ ബിജെപി പ്രവേശനം അപ്രതീക്ഷിതമായിരുന്നു.

പാർട്ടിയെ വെട്ടിലാക്കി ബിജെപിയിലെത്തിയ ടോം വടക്കനെ കോൺഗ്രസും തള്ളിപ്പറഞ്ഞിരിക്കുകയാണ്. ടോം വടക്കൻ അത്ര വലിയ നേതാവൊന്നും അല്ലെന്നാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രതികരണം.

 നഷ്ടമല്ല

നഷ്ടമല്ല

ടോം വടക്കൻ പാർട്ടി വിട്ടത് കോൺഗ്രസിന് വലിയ നഷ്ടമായി എന്ന വാദങ്ങളെ തള്ളിക്കളയുകയാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ടോം വടക്കൻ അത്ര വലിയ നേതാവൊന്നും ആയിരുന്നില്ലെന്നാണ് രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പ്രതികരിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി ഛത്തീസ്ഗഡിലെത്തിയപ്പോഴാണ് മാധ്യമ പ്രവർത്തകരോട് രാഹുൽ ഗാന്ധിയുടെ പ്രതികരണം.

വലിയ നേതാവാണോ?

വലിയ നേതാവാണോ?

രണ്ട് പതിറ്റാണ്ടോളം കോൺഗ്രസിന്റെ മാധ്യമ വിഭാഗം സെക്രട്ടറിയായിരുന്നു ടോം വടക്കൻ. കോൺഗ്രസ് അധ്യക്ഷയായിരുന്ന സോണിയാ ഗാന്ധിയുടെ വിശ്വസ്തൻ. മാധ്യമ സെൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് പിന്നീട് എഐസിസി സെക്രട്ടറി സ്ഥാനത്തേയ്ക്ക് അദ്ദേഹത്തെ ചുമതലപ്പെടുത്തി. സോണിയാ ഗാന്ധിയെപോലെ തന്നെ രാഹുൽ ഗാന്ധിയുമായും അടുത്ത ബന്ധം സൂക്ഷിച്ച നേതാവായിരുന്നു ടോം വടക്കൻ.

 എന്തെങ്കിലും പറയണമല്ലോ‌

എന്തെങ്കിലും പറയണമല്ലോ‌

ടോം വടക്കന്റെ ബിജെപി പ്രവേശനം ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതികൂലമായി ബാധിക്കില്ലെന്ന വിലയിരുത്തലിലാണ് കോൺഗ്രസ് നേതാക്കൾ. ടോം വടക്കന് എല്ലാ വിധ ആശംസകളും നേരുന്നുവെന്നാണ് കോൺഗ്രസ് വക്താവ് രൺദീപ് സർജേവാല പ്രതികരിച്ചത്. കോൺഗ്രസിലെ കുടുംബാധിപത്യത്തേക്കുറിച്ചും പുൽവാമയിലെ കോൺഗ്രസ് നിലപാടിനെക്കുറിച്ചുമുള്ള ടോം വടക്കന്റെ വിമർശനങ്ങളോട് മറ്റ് പാർട്ടികളിലേക്ക് പോകുന്നവർക്ക് എന്തെങ്കിലും പറയേണ്ടെ എന്നായിരുന്നു രൺദീപിന്റെ പ്രതികരണം. ഇന്നലെ വരെ മോദിയേയും അമിത് ഷായയേും കുറ്റം പറഞ്ഞ ആളായിരുന്നു ടോം വടക്കനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാവം എന്റെ വടക്കൻ

പാവം എന്റെ വടക്കൻ

ടോം വടക്കൻ ശല്യക്കാരനാണെന്നാണ് കെപിസിസി അധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ പ്രതികരിച്ചത്. ടോം വടക്കൻ ഞങ്ങളുടെയൊക്കെ സുഹൃത്താണ് എങ്ങനെയാണ് അദ്ദേഹത്തിന് മനപരിവർത്തനം ഉണ്ടായതെന്ന് അറിയില്ല. എന്റെ പേഴ്സണൽ സ്റ്റാഫിൽപെട്ടവർക്ക് ശല്യമായിരുന്നു ടോം വടക്കൻ. എനിക്ക് തൃശൂരിൽ സീറ്റ് വാങ്ങിച്ചെ പറ്റുവെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞിരിക്കുന്നതെന്നാണ് മുല്ലപ്പള്ളി പ്രതികരിച്ചത്.

തൃശൂർ സീറ്റിൽ

തൃശൂർ സീറ്റിൽ ബിജെപി ടിക്കറ്റിൽ ടോം വടക്കൻ മത്സരിച്ചേക്കുമെന്ന് സൂചനയുണ്ട്. തൃശൂരിലോ പത്തനംതിട്ടയിലോ സീറ്റ് കിട്ടിയില്ലെങ്കിൽ മത്സരിക്കാനില്ലെന്ന നിലപാടിലാണ് ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. തൃശൂരിൽ മത്സരിക്കാനുള്ള താൽപര്യം ടോം വടക്കൻ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും സ്ഥാനാർത്ഥി പട്ടികയിൽ പോലും പേര് പരിഗണിച്ചിരുന്നില്ല. പാർട്ടി പറഞ്ഞാൽ നാഗാലാൻഡിൽ മത്സരിക്കാനും റെഡിയാണെന്നാണ് ബിജെപി പ്രവേശനത്തിന് ശേഷം ടോം വടക്കൻ പ്രതികരിച്ചത്.

അന്തം കമ്മികൾ ചെല്ല്'; എംഎ മണിയുടെ 'ലൈറ്റും ഫാനും' ട്രോളിന് വിടി ബൽറാമിന്റെ മറുപടിഅന്തം കമ്മികൾ ചെല്ല്'; എംഎ മണിയുടെ 'ലൈറ്റും ഫാനും' ട്രോളിന് വിടി ബൽറാമിന്റെ മറുപടി

English summary
tom vadakkan is not a big leader says rahul gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X