വീണ്ടും ട്വിസ്റ്റ്: ആപ്പ് നേതാവ് തോമര്‍ ഡിഗ്രി പഠിച്ചിട്ടുണ്ടത്രെ!
ഭാഗല്‍പൂര്‍: വ്യാജ നിയമബിരുദ കേസില്‍ അറസ്റ്റിലായ ദില്ലി നിയമമന്ത്രി ജിതേന്ദ്ര സിങ് തോമര്‍ നിരപരാധിയെന്ന് റിപ്പോര്‍ട്ട്. അറസ്റ്റിലായ തോമറിന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ നിര്‍ദ്ദേശപ്രകാരം മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നിരുന്നു. തോമര്‍ 1998 - 99 അധ്യയന വര്‍ഷത്തില്‍ ബിഹാറിലെ കോളേജില്‍ നിന്നും നിയമബിരുദം പൂര്‍ത്തിയാക്കി എന്നാണ് വ്യക്തമാകുന്നത്.
ബിഹാറിലെ വിശ്വനാഥ് ലോ കോളേജില്‍ നിന്നാണ് തോമര്‍ നിയമബിരുദം എടുത്തത്. കോളേജ് രേഖകള്‍ ഇത് വ്യക്തമാക്കുന്നുണ്ട് എന്ന് അന്വേഷണ സംഘത്തിലെ ഒരാള്‍ പറഞ്ഞു. 1994 - 95 ല്‍ 10136 എന്ന രജിസ്റ്റര്‍ നമ്പറിലാണ് തോമര്‍ കോളേജില്‍ ചേര്‍ന്നത്. 1994 - 95 ലും 95- 96 ലും തോമര്‍ പരീക്ഷയും എഴുതിയിരുന്നു. എന്നാല്‍ അവസാന വര്‍ഷ പരീക്ഷ എഴുതാത്തതിനാല്‍ തോറ്റു.

പിന്നീട് 1998 - 99 ലാണ് തോമര്‍ പരീക്ഷ എഴുതി പാസാകുന്നതും നിയമബിരുദം സ്വന്തമാക്കുന്നതും. കോളേജ് പ്രിന്‍സിപ്പാളിന്റെ സാന്നിധ്യത്തില്‍ മൂന്ന് മണിക്കൂറോളം നേരം പോലീസ് സംഘം തോമറിനെ ചോദ്യം ചെയ്തു. തോമര്‍ ഡിഗ്രി പൂര്‍ത്തിയാക്കിയതായി പ്രിന്‍സിപ്പാളും സ്ഥിരീകരിച്ചിട്ടുണ്ടത്രെ. കോളേജ് പരിസരത്ത് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലീസിനും ബി ജെ പിക്കും എതിരെ മുദ്രാവാക്യം വിളിച്ചു.
വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, വ്യാജരേഖ ഉപയോഗിച്ച് ജോലി സമ്പാദിക്കല്‍, ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് തോമറിനെ അറസ്റ്റ് ചെയ്തത്. ജിതേന്ദ്ര തൊമാറിനെ അറസ്റ്റ് ചെയ്ത് ബിജെപി സര്‍ക്കാര്‍ ആം ആദ്മിയോട് പകപോക്കുകയാണെന്ന് ഡെപ്യൂട്ടി മുഖ്യമന്ത്രി മനിഷ് സിസോദിയ അടക്കമുള്ളവര്‍ ആരോപിച്ചിരുന്നു.












Click it and Unblock the Notifications