വിദ്യാഭ്യാസത്തില്‍ താല്‍പര്യമില്ല, തക്കാളി കൃഷിക്കിറങ്ങി, ഈ സഹോദരന്‍മാര്‍ നേടിയത് ലക്ഷങ്ങള്‍
ബെംഗളൂരു: കര്‍ഷകരുടെ ദുരിതമാണ് എല്ലാ കാലത്തും നമ്മള്‍ കേള്‍ക്കാറുള്ളത്. എന്നാല്‍ തക്കാളി വില വര്‍ധിച്ച് വരുന്നതിനിടെ ഏറ്റവുമധികം കേള്‍ക്കുന്നത് പലരും കോടീശ്വരന്മാര്‍ ആയെന്നാണ്. കര്‍ണാടകയില്‍ നിന്നുള്ള രണ്ട് സഹോദരന്മാരുടെ കാര്യം അതുപോലെ ആരെയും പ്രചോദിപ്പിക്കുന്നതാണ്. ചാമരാജ്‌നഗര്‍ താലൂക്കിലെ ലക്ഷ്മിപുരയില്‍ താമസിക്കുന്ന രാജേഷ്, നാഗേഷ് എന്നിവരുടെ തക്കാളി കൃഷി ബംപര്‍ ഹിറ്റായി മാറിയിരിക്കുകയാണ്.
പഠനത്തില്‍ ഇവര്‍ക്ക് ഒട്ടും താല്‍പര്യമില്ലായിരുന്നു. തുടര്‍ന്നാണ് കൃഷിയിലേക്ക് ഇറങ്ങിയത്. ഒപ്പം മാതാപിതാക്കളുമുണ്ടായിരുന്നു. ഈ സീസണില്‍ ഇവര്‍ക്കുള്ള 12 ഏക്കര്‍ ഭൂമിയില്‍ തക്കാളി കൃഷി നടത്താനായിരുന്നു യുവാക്കളുടെ തീരുമാനം. ഇത്തവണ തടസ്സമായത് വളം സംബന്ധിച്ച പ്രശ്‌നങ്ങളായിരുന്നു. അത് എളുപ്പത്തില്‍ തന്നെ ഇവര്‍ പരിഹരിച്ചു. ഇത്തവണ വന്‍ വിളവാണ് ഇവര്‍ക്ക് ലഭിച്ചത്. എന്നാല്‍ ഭാഗ്യം പിന്നാലെ ഇവരെ തേടിയെത്തി. തക്കാളി വില കുതിച്ചുയരുകയായിരുന്നു. അത് യുവാക്കളെ ലക്ഷപ്രഭുക്കളാക്കി മാറ്റുകയായിരുന്നു.

ആദ്യത്തെ രണ്ട് വിളവെടുപ്പിലുമായി 40 ലക്ഷം രൂപയാണ് സഹോദരന്മാര്‍ക്ക് ലഭിച്ചത്. ബാക്കിയുള്ള സീസണിലെല്ലാം കൂടി 80 ലക്ഷം രൂപയാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്. രാജേഷിന്റെയും, നാഗേഷിന്റെയും കൃഷിയിടത്തില്‍ ഉണ്ടായ തക്കാളി കിലോയ്ക്ക് 100 രൂപ നിരക്കിലാണ് വില്‍ക്കുന്നത്. ഇതുവരെ 2000 പെട്ടി തക്കാളിയാണ് വിറ്റത്. ഓരോ പെട്ടിയിലും മുപ്പത് കിലോ തക്കാളിയാണ് ഉണ്ടാവുക.
അതേസമയം നൂറ് രൂപയാണ് തുടക്കത്തില്‍ കിലോയ്ക്ക് ഉണ്ടായിരുന്നതെന്ന് ഇവര്‍ പറയുന്നു. പിന്നീടാണ് ഇത് വര്‍ധിക്കാന്‍ തുടങ്ങിയത്. എല്ലാ വെല്ലുവിളികളെയും അതിജീവിച്ചാണ് ഇവര്‍ക്ക് കൃഷിയിലൂടെ വന്‍ നേട്ടമുണ്ടാക്കിയിരിക്കുന്നത്. ഇതുവരെ 40 ലക്ഷം രൂപയാണ് സഹോദരന്മാര്‍ക്ക് ലാഭമുണ്ടായിരിക്കുന്നത്. എന്നാല്‍ കാര്യങ്ങള്‍ അതുകൊണ്ട് മാത്രം തീര്‍ന്നിട്ടില്ല. ഇവരുടെ തക്കാളി വന്‍ ഡിമാന്‍ഡാണ് മാര്‍ക്കറ്റിലുള്ളത്.
കേരളം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നെല്ലാം ഇവരുടെ തക്കാളിക്ക് ആവശ്യക്കാരുണ്ട്. ഇരുസംസ്ഥാനങ്ങളിലും തക്കാളി വില ഉയര്‍ന്ന് നില്‍ക്കുകയാണ്. അതുകൊണ്ട് കര്‍ണാടകയില്‍ നിന്ന് വാങ്ങാനുള്ള ശ്രമങ്ങളും ഇവര്‍ നടത്തുന്നുണ്ട്. അതാണ് സഹോദരന്മാര്‍ക്ക് നേട്ടമായിരിക്കുന്നത്.രാജേഷിന്റെയും നാഗേഷിന്റെയും ജീവിതത്തില്‍ സ്വാധീനം ചെലുത്തിയത് പിതാവ് കൃഷ്ണഷെട്ടിയാണ്. പിതാവും മക്കളുടെ ഈ നേട്ടത്തില്‍ അഭിമാനം കൊള്ളുന്നുവെന്ന് അഭിപ്രായപ്പെട്ടു.
അതേസമയം ഈ പണം ഉപയോഗിച്ച് സ്വന്തമായി ഒരു വീട് നിര്‍മിക്കുമെന്നാണ് സഹോദരന്മാര്‍ പറയുന്നത്. സ്വന്തമായി കുറച്ച് ഭൂമി വാങ്ങണമെന്നും ഇവര്‍ പറയുന്നു. അതേസമയം തക്കാളി കര്‍ഷകര്‍ ഈ സീസണില്‍ ആദ്യമായിട്ടല്ല ഇത്തരം നേട്ടങ്ങളുണ്ടാക്കുന്നത്. മഹാരാഷ്ട്രയില്‍ മൂന്ന് സഹോദരന്‍മാര്‍ നേരത്തെ തക്കാളി കൃഷി സമാനമായ രീതിയില്‍ ആരംഭിച്ചിരുന്നു. 25 ഏക്കറിലായിരുന്നു കൃഷി. ഇവര്‍ക്ക് ലക്ഷങ്ങളാണ് ലാഭം കിട്ടിയത്.












Click it and Unblock the Notifications