Get Updates
Get notified of breaking news, exclusive insights, and must-see stories!

വില കുതിച്ചപ്പോൾ കോളടിച്ചു; തക്കാളി ‌വിറ്റ് കർഷകൻ നേടിയത് 38 ലക്ഷം രൂപ; കഷ്ടപ്പാട് മാറി, തലവര തെളിഞ്ഞു!

തക്കാളി വില കുതിച്ചുയരുമ്പോൾ തക്കാളി ഒഴിവാക്കിക്കൊണ്ട് പാചകം ചെയ്യേണ്ടി വന്ന സാധാരണക്കാരുടെ കഥകളാണ് നമ്മൾ ഇതുവരെ കേട്ടുകൊണ്ടിരുന്നത്. ഒട്ടും പ്രതീക്ഷിക്കാതെയായിരുന്നു തക്കാളിയുടെ വില കുതിച്ചുകയറിയത്. 100 ലേക്ക് അവിടെ നിന്ന് 200ലേക്കും 250ലേക്കും വരെ തക്കാളി വില കിതിച്ചുകയറി.

ഇതോടെ സാധരാണക്കാർക്ക് തക്കാളി വാങ്ങുക എന്നത് സാധ്യമല്ലാതെ ആയി. സർക്കാർ കണക്കുകൾ പ്രകാരം കഴിഞ്ഞ ഒരു മാസത്തിനിടെ തക്കാളിയുടെ വില 326.13% ഉയർന്നു. തക്കാളിയുടെ വില സാധാരണക്കാരെ വലച്ചുവെങ്കിലും ഇതേ തക്കാളി കാരണം കരകയറയവരും ഉണ്ട്.

viral

തക്കാളി വില കൂടിയതോടെ ഒരു വിഭാഗം കർഷകരുടെ ജീവിതവും മാറി. തക്കാളി വിൽപ്പനയിലൂടെ ലക്ഷങ്ങൾ സമ്പാദിക്കുന്ന കർഷകരും ഉണ്ട്. കഴിഞ്ഞ ദിവസം 2000 പെട്ടി തക്കാളി വിറ്റ് കർണാടകയിലെ കർഷക കുടുംബം നേടിയത് 38 ലക്ഷം രൂപയാണ്.

കോലാർ സ്വദേശി പ്രഭാകർ ഗുപ്തയാണ് 38 ലക്ഷം രൂപയ്ക്ക് തക്കാളി വിറ്റത്.. പ്രഭാകറും സഹോദരങ്ങളും 40 വർഷമായി കൃഷി ചെയ്താണ് വരുമാനം കണ്ടെത്തുന്നത്. രണ്ട് വർഷം മുമ്പ് വരെ 15 കിലോയുടെ ഒരു പെട്ടിക്ക് 800 രൂപയാണ് ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ 1900 രൂപയിൽ അധികം ആണ് ലഭിക്കുന്നത്.

ചിന്താമണി താലൂക്കിലെ വൈജാക്കൂർ ഗ്രാമത്തിലെ തക്കാളി കർഷകനായ വെങ്കിട്ടരമണ റെഡ്ഡി ചൊവ്വാഴ്ച 15 കിലോയുള്ള പെട്ടിക്ക് 2,200 രൂപയ്ക്കാണ് വിറ്റത്. രണ്ട് വർഷം മുമ്പ് 15 കിലോ പെട്ടിക്ക് 900 രൂപ ആണ് തന്റെ ഉൽപ്പന്നങ്ങൾക്ക് ലഭിച്ച ഏറ്റവും മികച്ച വിലയെന്ന് അദ്ദേഹം പറയുന്നു.

ഒരേക്കർ സ്ഥലത്ത് തക്കാളി കൃഷി ചെയ്ത ഇദ്ദേഹം ചൊവ്വാഴ്ച കോലാറിലെ എപിഎംസി മാർക്കറ്റിൽ 54 പെട്ടികൾ ആണ് കൊണ്ടുവന്നത്. 36 പെട്ടി തക്കാളി വിൽപന ചെയ്തതിൽ നിന്ന് 2200 രൂപ ലഭിച്ചപ്പോൾ ബാക്കിയുള്ള 1800 രൂപയ്ക്കാണ് ലേലത്തിൽ പോയത്. അദ്ദേഹത്തിന് 3.3 ലക്ഷം രൂപ ആണ് ലഭിച്ചത്.

, ലഭ്യത കുറഞ്ഞതാണ് വില കുതിച്ചുയരാൻ കാരണം എന്നാണ് കോലാറിലെ കെആർഎസ് തക്കാളി മണ്ടിയിലെ സുധാകര റെഡ്ഡി പറഞ്ഞു. 15 കിലോയുള്ള ഒരു പെട്ടിക്ക് 2,200 മുതൽ 1,900 രൂപ വരെയാണ് ചൊവ്വാഴ്ച അദ്ദേഹത്തിന്റെ മണ്ടി.യിൽ ലേലം ചെയ്തത്. 2021 നവംബറിൽ 15 കിലോ ഉള്ള ഒരു പെട്ടിയ്ക്ക് 2000 രൂപയ്ക്ക് ലേലം ചെയ്ത കാര്യം അദ്ദേഹം ഓർത്തു.

കീട ഭീഷണി തടയാൻ നടപടിയെടുക്കണമെന്നാണ് അദ്ദേഹം അധികൃതരോട് ആവശ്യപ്പെട്ടത്. ഒരു ഭാ​ഗത്ത് തക്കാളി വില മൂലം ഒരു വിഭാ​ഗം ജനങ്ങൾ വലയുമ്പോൾ മറുഭാ​ഗത്ത് ആ തക്കാളി കാരണം ജീവിതത്തിൽ കരകയറുന്നവരും ഉണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+