വിലക്കയറ്റം നേരിടാൻ ടൊമാറ്റോ ഗ്രാൻഡ് ചലഞ്ചുമായി കേന്ദ്രസർക്കാർ; വിശദവിവരങ്ങൾ
ന്യൂഡൽഹി: തക്കാളി തൊട്ടാൽ പൊള്ളുന്ന അവസ്ഥയാണ് ഇപ്പോൾ. ഒറ്റയടിക്കായിരുന്നു തക്കാളിയുടെ വില കുതിച്ചുകയറിയത്. തക്കാളി ഉപയോഗിക്കാതെ എങ്ങനെ കറി വെയ്ക്കാം എന്നാണ് ആളുകൾ ചിന്തിക്കുന്നത്. ഉപഭോക്താക്കളുടെ ഇടയിൽ വർധിച്ചുവരുന്ന ആശങ്ക കണക്കിലെടുത്ത് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം ടൊമാറ്റോ ഗ്രാൻഡ് ചലഞ്ച് ആരംഭിച്ചിരിക്കുകയാണ്.
തക്കാളിയുടെ ഉത്പാദനവും സംസ്‌ക്കരണവും സംഭരണവും മെച്ചപ്പെടുത്തുന്നതിന് വേണ്ടി നൂതന ആശയങ്ങൾ ക്ഷണിച്ചിരിക്കുകയാണ് മന്ത്രാലയം. വിദ്യാർത്ഥികൾ, ഗവേഷകർ, അധ്യാപകർ, വ്യവസായങ്ങൾ, സ്റ്റാർട്ടപ്പുകൾ, പ്രൊഫഷണലുകൾ എന്നിവർ പുതിയ മത്സരത്തിൽ പങ്കെടുക്കണമെന്നും തക്കാളി വില കുറയ്ക്കുന്നതിനുള്ള നൂതന ആശയങ്ങൾ നിർദ്ദേശിക്കണമെന്നും കേന്ദ്രം അഭ്യർത്ഥിച്ചു.

കിലോയ്ക്ക് 80-100 രൂപയ്ക്ക് വരെയാണ് തക്കാളി വിൽക്കുന്നത്. ആളുകൾക്ക് താങ്ങാനാവുന്ന വിലയിൽ ഉപഭോക്താക്കൾക്ക് അതിന്റെ ലഭ്യത ഉറപ്പാക്കാനും കർഷകരെ സഹായിക്കാനും ആശയങ്ങൾ ഉണ്ടാകണമെന്നുംകേന്ദ്ര ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാർ സിംഗ് പത്രക്കുറിപ്പിൽ പറഞ്ഞു.
എന്നിവയ്ക്കുള്ള സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിന് നൂതനവും മോഡുലാർ, ചെലവ് കുറഞ്ഞതുമായ പരിഹാരങ്ങൾ കൊണ്ടുവരാനാണ് ഗ്രാൻഡ് ചലഞ്ച് ലക്ഷ്യം ഇടുന്നത്.
ഹാക്കത്തണിൽ പങ്കെടുക്കുന്നവരെ രണ്ട് ട്രാക്കുകൾക്ക് കീഴിൽ ആണ് ക്ഷണിക്കുന്നത് - വിദ്യാർത്ഥികൾ, റിസർച്ച് സ്‌കോളർമാർ, ഫാക്കൽറ്റി അംഗങ്ങൾ, വ്യവസായ മേഖലയിലെ വ്യക്തികൾ, ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ, മൈക്രോ, സ്‌മോൾ & മീഡിയം എന്റർപ്രൈസസ് (എംഎസ്എംഇ), ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പ് (എൽഎൽപി), പ്രൊഫഷണലുകൾ എന്നിവയാണ്.
പെട്ടെന്നായിരുന്നു രാജ്യത്ത് തക്കാളി വില കുതിച്ചുയർന്ന്. ഹരിയാന, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ തക്കാളി ഉത്പാദനം കുറഞ്ഞിരുന്നു. തക്കാളിയുടെ വില മെയ് മാസത്തിൽ കുറഞ്ഞതിന് പിന്നാലെ പല കർഷകർക്കും കൃഷ് ഉപേക്ഷിക്കാൻ കാരണമായി. ഇതോടെ തക്കാളിയുടെ ഉദ്പാദനം കുറഞ്ഞു.












Click it and Unblock the Notifications