'വിവിഐപി' ആയി തക്കാളി; ഈ നഗരങ്ങളിൽ പെട്രോളിനെക്കാൾ വില തക്കാളിക്ക്..
ന്യൂഡൽഹി: തക്കാളിയുടെ വില ഇങ്ങനെ കുതിച്ചുകയറുമെന്ന് ആരും വിചാരിച്ചിരുന്നില്ല. കുറഞ്ഞ വിലയ്ക്ക് ലഭിച്ചിരുന്ന തക്കാളിയാണ് ഒറ്റയടിക്ക് 100 ൽ എത്തിയത്. ഇന്ത്യയിലെ ചില നഗരങ്ങളിൽ തക്കാളിയുടെ വില കിലോയ്ക്ക് 100 ഉം കടന്നിരിക്കുകയാണ്.
അതായത് പെട്രോൾ വിലയേക്കാളും ഡീസൽ വിലയേക്കാളും വില ഒരു കിലോ താക്കാളിക്ക് നൽകേണ്ട അവസ്ഥയാണ്. തക്കാളി ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളിലെ കാലാവസ്ഥയിൽ വന്ന മാറ്റം താക്കാളിയുടെ ഉത്പാദനം കുറയാൻ കാരണമായി.

ഇതിന് പിന്നാലെയാണ് വില കുതിച്ചുയർന്നത്. എങ്കിലും പെട്രോൾ വിലയെ കടത്തിവെട്ടുമെന്ന് ആരും കരുതിയിരുന്നില്ല. മുംബൈ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ തക്കാളി വില പെട്രോൾ വിലയെ കടത്തിവെട്ടിക്കഴിഞ്ഞു.
മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് വില 106.31 രൂപയാണെങ്കിൽ തക്കാളിക്ക് കിലോയ്ക്ക് 110 രൂപയാണ്. ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 96.72 രൂപയാണ്. അതേസമയം തക്കാളിയുടെ വില കിലോയ്ക്ക് 140 രൂപ ആണ്.
കൊൽക്കത്തയിൽ തക്കാളിക്ക് 148 രൂപയാണ് പെട്രോളിന് 106. 03 രൂപയാണ്. ചെന്നെയിൽ തക്കാളിക്ക് ഒരു കിലോയ്ക്ക് വില 117 രൂപയാണെങ്കിൽ പെട്രോളിന് 102 രൂപയാണ്.
ബെംഗളൂരുവിൽ തക്കാളി വിലയും പെട്രോൾ വിലയും തമ്മിൽ നേരിയ വ്യത്യസമാണ് ഉള്ളത്. തക്കാളിക്ക് 100 രൂപയും പെട്രോളിന് 101.94 രൂപയുമാണ്. സിലിഗുരിയിൽ തക്കാളിക്ക് 150 മുതൽ 160 രൂപ വരെയാണ് വില വരുന്നത് പെട്രോളിന് 106.03 ആണ്.
മോറാദാബാദിൽ 150 രൂപയാണ് തക്കാളിക്ക് അതേസമയം, പെട്രോളിന് 96.83 രൂപയാണ്. കിലോയ്ക്ക് 20 രൂപ വരെ വിലയുണ്ടായിരുന്ന തക്കാളിക്കാണ് ഇപ്പോൾ തൊട്ടാൽ പൊള്ളുന്ന വിലയായത്.
അതേസമയം, ചെന്നൈയിൽ റേഷൻ കടകളിലൂടെ തക്കാളി കുറഞ്ഞ വിലയക്ക് നൽകാൻ ആരംഭിച്ചു. 60 രൂപ നിരക്കിലാണ് തക്കാളി വിൽക്കുന്നത്. ഒരാൾക്ക് ഒരു കിലോ മാത്രമേ ലഭിക്കൂ.
നോർത്ത് ചെന്നൈയിൽ 32 കടകളിലും സൗത്ത് ചെന്നൈയിലും സെൻട്രൽ ചെന്നൈയിലും 25 വീതം കടകളിലും 60 രൂപ വിലയിൽ തക്കാളി ലഭിക്കും. ഒരാൾക്ക് ഒരു കിലോ മാത്രമേ ലഭിക്കുകയുള്ളൂ.
തക്കാളി വില താങ്ങാനാവാതെ ആളുകൾ തക്കാളി ഇല്ലാത്ത വിഭവങ്ങൾ വെച്ചുതുടങ്ങി. എങ്കിലും തക്കാളി വില കുറയുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ആളുകൾ












Click it and Unblock the Notifications