കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഴയില്‍ വീണ് തകര്‍ന്നടിഞ്ഞ് തക്കാളി വില: മഴക്കെടുതിയില്‍ വലഞ്ഞ് കര്‍ണ്ണാടക, കര്‍ഷകര്‍ക്ക് ദുരിതം!

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകയില്‍ ഉള്‍പ്പെടെ രാജ്യത്തുണ്ടായ കാലാവസ്ഥാ വ്യതിയാനം ബെംഗളൂരുവിലെ വിപണിയെയും സാരമായി ബാധിച്ചു. തക്കാളിവില ദിനംപ്രതി നിലം പൊത്തുകയാണ്. എന്നാല്‍ സവാള, ഉരുളക്കിഴങ്ങ് വില ഉയരുന്നുണ്ട്. മഴയെ തുടര്‍ന്നു പാടത്തു വെള്ളം നിറഞ്ഞതിനാല്‍ തക്കാളികള്‍ ഏതുവിധേനയും വിറ്റഴിക്കാനുള്ള ശ്രമത്തിലാണു കര്‍ണാടകയിലെ കര്‍ഷകര്‍. മറ്റു സംസ്ഥാനങ്ങളില്‍നിന്നു വരവുകുറഞ്ഞതോടെ 10-15 രൂപയില്‍ നിന്നിരുന്ന സവാളയ്ക്കും 18-22 രൂപയില്‍ നിന്നിരുന്ന ഉരുളകിഴങ്ങിനും നേരിയ വര്‍ദ്ധനവുണ്ടായത് കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്.

tomato-

അതേസമയം വ്യാപകനാശം വിതച്ച് തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം സംസ്ഥാനത്ത് കനക്കുകയാണ്.രണ്ടു ദിവസം കൂടി സംസ്ഥാനത്തു കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തീരദേശ മേഖലകളില്‍ മഴ കുറെ ദിവസങ്ങള്‍ കൂടി തുടരും. ദക്ഷിണ കന്നഡ, ഉഡുപ്പി, മംഗളൂരു, കുടക്, ശിവമൊഗ്ഗ, ചിക്കമഗളൂരു എന്നിവിടങ്ങളില്‍ കാലവര്‍ഷം ജനജീവിതം സ്തംഭിപ്പിച്ചു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഇവിടങ്ങളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ബെംഗളൂരുവിലും ഇടവിട്ട് പെയ്യുന്ന മഴ ദിവസങ്ങളോളം തുടരുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

English summary
Tomato price hit in karanataka after Hevy rain fall.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X