വിലക്കയറ്റത്തിനിടെ മോഷണം; കള്ളന്മാർ കൊണ്ടുപോയത് ഒന്നര ലക്ഷം രൂപയുടെ തക്കാളി
ന്യൂഡൽഹി: താക്കാളി വില കുത്തനെ ഉയരുകയാണ്. രാജ്യത്തെ പല നഗരങ്ങളിലും പെട്രോളിനെക്കാൾ വിലയാണ് തക്കാളിക്ക്. തക്കാളി വില പിടിപ്പുള്ള ഇനമായി മാറിയതോടെ മോഷ്ടാക്കളുടെ കണ്ണ് ഇപ്പോൾ തക്കാളിയിലാണ്.
കർണാടകയിലാണ് തക്കാളി മോഷണം നടന്നത്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. ഒന്നര ലക്ഷം രൂപ വില വരുന്ന തക്കാളിയാണ് മോഷണം പോയത്. ഹലേബീഡു താലൂക്കിലെ ഗോണി സോമനഹള്ളി ഗ്രാമത്തിലെ കർഷകനായ സോമശേഖറിന്റെ കൃഷിയിടത്തിൽ ആണ് മോഷണം നടന്നത്. മൂന്ന് വർഷമായി ഇദ്ദേഹം തക്കാളി കൃഷി ചെയ്ത് വരികയാണ്.

ചൊവ്വാഴ്ച രാത്രിയാണ് ഇദ്ദേഹത്തിന്റെ കൃഷിയിടത്തിൽ മോഷ്ടാക്കൾ കയറിയത്. 60 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 50 കിലോ തക്കാളിയാണ് മോഷണം പോയത്. ഒന്നര ലക്ഷം രൂപയുടെ തക്കാളി ആയിരുന്നു. കർഷകന്റെ മകൻ ധരണി ബുധനാഴ്ച രാവിലെ കൃഷിയിടത്തിൽ എത്തിയപ്പോഴാണ് മോഷണം നടന്ന കാര്യം അറിഞ്ഞത്.
തങ്ങൾക്ക് രണ്ടേക്കർ കൃഷി ഭൂമി മത്രേമേ ഉള്ളൂവെന്നും കനത്തമഴയും കാലാവസ്ഥയും രോഗവും കാരണം കഴിഞ്ഞ മൂന്ന് വർഷമായി ഒരു വിളയും വിളവെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് സോമ ശേഖറിന്റെ ഭാര്യ പർവതമ്മ പറഞ്ഞത്.
എന്നാൽ ഇത്തവണ രണ്ടേക്കറിൽ എങ്ങനെയൊക്കയോ തക്കാളി കൃഷി ചെയ്തു. എന്നാൽ വിളവെടുത്ത തക്കാളിയിൽ പകുതിയോളം കൊണ്ടുപോയി. മാത്രവുമല്ല തക്കാളി ചെടികൾക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തു, അവർ പറയുന്നു.
അതേസമയം പരാതി ലഭിച്ചയുടൻ തന്നെ തങ്ങൾ സംഭവ സ്ഥലത്ത് എത്തിയെന്നും ഗ്രാമവാസികളിൽ നിന്നും ചില വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും പ്രതികളെ വേഗം തന്നെ പിടികൂടുമെന്നും ഹലേബീഡി പോലീസ് ഉദ്യേഗസ്ഥനായ ശിവാന ഗൗഡ പറഞ്ഞു. അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലുടനീളം തക്കാളി വില കുതിച്ചുയരുന്ന സമയത്താണ് തക്കാളി മോഷണം പോകുന്നത്. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ തക്കാളിയ്ക്ക് കിലോഗ്രാമിന് 100 മുതൽ 120 രൂപ വരെയാണ് വില. കാലവർഷക്കെടുതിയിൽ ഉൽപ്പാദനം കുറഞ്ഞതും ഡിമാൻഡിലെ വർദ്ധനയുമുൾപ്പെടെ നിരവധി ഘടകങ്ങളാണ് വില വർദ്ധിക്കാൻ കാരണം.
ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ ഒരു കിലോയ തക്കാളിക്ക് ഒരു ലിറ്റർ പെട്രോളിനെക്കാൾ വിലയുണ്ട്. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് വില 106.31 രൂപ ആണെങ്കിൽ തക്കാളിക്ക് കിലോയ്ക്ക് 110 രൂപയാണ്. ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 96.72 രൂപയാണ്, തക്കാളിയുടെ വില കിലോയ്ക്ക് 140 രൂപ ആണ്.












Click it and Unblock the Notifications