കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

100 രൂപയും കടന്ന് തക്കാളി... രണ്ട് മാസത്തേക്ക് വില കുറയുമെന്ന പ്രതീക്ഷ വേണ്ട!

  • By Muralidharan
Google Oneindia Malayalam News

ദില്ലി: ജൂണ്‍ മുതല്‍ ആഗസ്ത് വരെയുള്ള മാസങ്ങളില്‍ തക്കാളിക്ക് വില കൂടുന്നത് സാധാരണമാണ് എന്നാണ് കേന്ദ്ര മന്ത്രി രാംവിലാസ് പാസ്വാന്‍ പറയുന്നത്. ഇത് താല്‍ക്കാലികമാണെന്നും മന്ത്രി പറയുന്നു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയാണ് പാസ്വാന്‍. പാസ്വാന്‍ പറഞ്ഞത് തന്നെയാണ് തക്കാളിവിലയുടെ കാര്യത്തില്‍ സംഭവിക്കാന്‍ പോകുന്നത് എന്നാണ് മാര്‍ക്കറ്റില്‍ നിന്നുള്ള സൂചനകളും വ്യക്തമാക്കുന്നത്.

ചില്ലറ മാര്‍ക്കറ്റില്‍ 870 രൂപ മുതല്‍ 110 രൂപ വരെയാണ് തക്കാളിക്ക് വില. ആഗസ്ത് അവസാനമാകുമ്പോള്‍ മാത്രമേ തക്കാളിയുടെ വിളവെടുപ്പ് തുടങ്ങൂ എന്നത് കണക്കിലെടുക്കുമ്പോള്‍ രണ്ട് മാസത്തേക്ക് വില കുറയാനുള്ള സാധ്യതയില്ല. ഓഫ് സീസണായതിനാല്‍ ജൂണ്‍ മുതല്‍ എല്ലാ വര്‍ഷവും തക്കാളി വില കുറച്ച് കൂടാറുണ്ട് എന്നത് വസ്തുതയാണ്. എന്നാല്‍ ഇത്തവണ വ്യാപകമായി ഉണ്ടായ കൃഷിനാശം കൂടിയായതോടെ തക്കാളിവില കുതിച്ചുയരുകയായിരുന്നു.

tomatoe

തക്കാളി വില രാജ്യത്തെ പലയിടങ്ങളിലും പല തരത്തിലാണ്. സ്ഥലം, ഗുണം എന്നിവയെല്ലാം തക്കാളിവിലയെ സ്വാധീനിക്കുന്നുണ്ട്. ദില്ലിയിലെ മദര്‍ ഡയറിയുടെ സഫല്‍ ഔട്ട്‌ലെറ്റുകളില്‍ 58 രൂപയ്ക്ക് തക്കാളി കിട്ടാനുണ്ട്. എന്നാല്‍ ഗോദ്‌റെജിന്റെ നേച്ചര്‍ ബാസ്‌ക്കറ്റില്‍ വില 80 രൂപയാണ്. കര്‍ണാടകയിലെ ബെംഗളൂരുവില്‍ 68 രൂപ മുതല്‍ തക്കാളി കിട്ടാനുണ്ട്. മംഗലാപുരത്ത് 70 രൂപയാണ് തക്കാളി വില.

ഓണ്‍ലൈന്‍ പോര്‍ട്ടലായ ബിഗ് ബാസ്‌ക്കറ്റ് ദില്ലിയില്‍ 55 രൂപയ്ക്കാണ് തക്കാളി വില്‍ക്കുന്നത്. കൊല്‍ക്കത്തയില്‍ ഇത് 70 രൂപയും ബെംഗളൂരുവില്‍ 78 രൂപയും ചെന്നൈയില്‍ 79 രൂപയുമാണ്. കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ തക്കാളി ഉദ്പാദനമുള്ളത്.

English summary
Tomato prices to remain high for next two months
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X