തക്കാളി കിലോയ്ക്ക് 30 പൈസ!
ഹൈദരാബാദ്: പച്ചക്കറിക്ക് വിലകൂടിയതില്‍ പിന്നെ ആളുകള്‍ സാമ്പാറിനോടുള്ള പ്രിയം മാറ്റിവച്ചിരിക്കുകയാണ്. ഉള്ളിയ്ക്കും തക്കാളിക്കും പൊള്ളുന്ന വില. എല്ലാത്തിനും മറ്റ് സംസ്ഥാനങ്ങളെ ആശ്രയിച്ച് കഴിയുന്ന കേരളത്തിനാണ് ഈ വിലക്കയറ്റം ഏറ്റവും കൂടതല്‍ ബാധിച്ചത്. എന്നാല്‍ കേരളീയര്‍ക്ക് കേട്ടാല്‍ കണ്ണുതള്ളുന്ന ഒരു കാര്യം പറയാം. തക്കാളിക്ക് വിലകുറഞ്ഞു. കേരളത്തിലല്ലെന്ന് മാത്രം.
കിലോ തക്കാളിക്ക് അമ്പത് മുതല്‍ അറുപത് വരെ കൊടുത്തയിടത്ത് ഇനി വെറും മുപ്പത് പൈസ. ഒരു ചെറിയ തക്കാളിയുടെ വിലയല്ല പറഞ്ഞത്. ആന്ധ്രാപ്രദേശിലെ ചിലയിടങ്ങളില്‍ മുപ്പത് പൈസ കൊടുത്താല്‍ ഒരു കിലോ തക്കാളി കിട്ടും. കടപ്പ ജില്ലയില്‍ ഒരു കിലോ തക്കാളിക്ക് മുപ്പത് മുതല്‍ 90 പൈസ വരെയാണ് കഴിഞ്ഞ ദിവസം വില്പന നടന്നത്. കഴിഞ്ഞ മാസം അമ്പത് രൂപയ്ക്ക് വിറ്റിരുന്ന മേല്‍ത്തരം തക്കാളിക്ക് വില മൂന്ന് രൂപ.

കടപ്പയ്ക്ക് പുറമെ ചിറ്റൂര്‍, അനന്തപ്പുര്‍, രങ്കാറെഡ്ഡി, മേധക്, വാറങ്കല്‍ ജില്ലകളിലും വന്‍തോതില്‍ തക്കാളികൃഷി ചെയ്യുന്നുണ്ട്. സര്‍ക്കാര്‍ നല്കിയ നല്ലയിനം വിത്തുകളും കൂടുതല്‍ ഉത്പാദനത്തിന് കാരണമായി. കൂടാതെ ഇത്തവണ ലഭിച്ച സമൃദ്ധമായ കാലവര്‍ഷവും കൃഷിയെ തുണച്ചു.
അതേസമയം തക്കാളി വിലയിടിഞ്ഞതോടെ കര്‍ഷകര്‍ക്ക് തിരിച്ചടിയായി. ഒരേക്കറില്‍ തക്കാളി കൃഷി ചെയ്യാന്‍ 20,000 മുതല്‍ 30,000 രൂപവരെ ചെലവുവരുന്നുണ്ട്. ഈ നിലയ്ക്ക് ഇപ്പോള്‍ വിറ്റുകിട്ടുന്ന പണം കൊണ്ട് തക്കാളി വിപണിയിലെത്തിക്കാന്‍ പോലും തികയുന്നില്ല. പലരും തക്കാളി കൃഷിസ്ഥലത്തു തന്നെ ഉപേക്ഷിച്ചു പോകുകയാണ്. കന്നുകാലികള്‍ക്കും മറ്റും ഇപ്പോള്‍ നല്‍കുന്നത് തക്കാളിയാണത്രെ!.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications