കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തക്കാളി കിലോയ്ക്ക് 30 പൈസ!

  • By Aswathi
Google Oneindia Malayalam News

ഹൈദരാബാദ്: പച്ചക്കറിക്ക് വിലകൂടിയതില്‍ പിന്നെ ആളുകള്‍ സാമ്പാറിനോടുള്ള പ്രിയം മാറ്റിവച്ചിരിക്കുകയാണ്. ഉള്ളിയ്ക്കും തക്കാളിക്കും പൊള്ളുന്ന വില. എല്ലാത്തിനും മറ്റ് സംസ്ഥാനങ്ങളെ ആശ്രയിച്ച് കഴിയുന്ന കേരളത്തിനാണ് ഈ വിലക്കയറ്റം ഏറ്റവും കൂടതല്‍ ബാധിച്ചത്. എന്നാല്‍ കേരളീയര്‍ക്ക് കേട്ടാല്‍ കണ്ണുതള്ളുന്ന ഒരു കാര്യം പറയാം. തക്കാളിക്ക് വിലകുറഞ്ഞു. കേരളത്തിലല്ലെന്ന് മാത്രം.

കിലോ തക്കാളിക്ക് അമ്പത് മുതല്‍ അറുപത് വരെ കൊടുത്തയിടത്ത് ഇനി വെറും മുപ്പത് പൈസ. ഒരു ചെറിയ തക്കാളിയുടെ വിലയല്ല പറഞ്ഞത്. ആന്ധ്രാപ്രദേശിലെ ചിലയിടങ്ങളില്‍ മുപ്പത് പൈസ കൊടുത്താല്‍ ഒരു കിലോ തക്കാളി കിട്ടും. കടപ്പ ജില്ലയില്‍ ഒരു കിലോ തക്കാളിക്ക് മുപ്പത് മുതല്‍ 90 പൈസ വരെയാണ് കഴിഞ്ഞ ദിവസം വില്‍പന നടന്നത്. കഴിഞ്ഞ മാസം അമ്പത് രൂപയ്ക്ക് വിറ്റിരുന്ന മേല്‍ത്തരം തക്കാളിക്ക് വില മൂന്ന് രൂപ.

Tomatoes

കടപ്പയ്ക്ക് പുറമെ ചിറ്റൂര്‍, അനന്തപ്പുര്‍, രങ്കാറെഡ്ഡി, മേധക്, വാറങ്കല്‍ ജില്ലകളിലും വന്‍തോതില്‍ തക്കാളികൃഷി ചെയ്യുന്നുണ്ട്. സര്‍ക്കാര്‍ നല്‍കിയ നല്ലയിനം വിത്തുകളും കൂടുതല്‍ ഉത്പാദനത്തിന് കാരണമായി. കൂടാതെ ഇത്തവണ ലഭിച്ച സമൃദ്ധമായ കാലവര്‍ഷവും കൃഷിയെ തുണച്ചു.

അതേസമയം തക്കാളി വിലയിടിഞ്ഞതോടെ കര്‍ഷകര്‍ക്ക് തിരിച്ചടിയായി. ഒരേക്കറില്‍ തക്കാളി കൃഷി ചെയ്യാന്‍ 20,000 മുതല്‍ 30,000 രൂപവരെ ചെലവുവരുന്നുണ്ട്. ഈ നിലയ്ക്ക് ഇപ്പോള്‍ വിറ്റുകിട്ടുന്ന പണം കൊണ്ട് തക്കാളി വിപണിയിലെത്തിക്കാന്‍ പോലും തികയുന്നില്ല. പലരും തക്കാളി കൃഷിസ്ഥലത്തു തന്നെ ഉപേക്ഷിച്ചു പോകുകയാണ്. കന്നുകാലികള്‍ക്കും മറ്റും ഇപ്പോള്‍ നല്‍കുന്നത് തക്കാളിയാണത്രെ!.

English summary
The price of tomato in the Kadapa market is just 30 paisa. It is not the price of single tomato piece, but the price of 1kg tomato.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X