കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയുടെ ചരിത്രത്തിൽ നിർണായക വഴിത്തിരിവ്, കരിമല അരയന്റെ ശവകുടീരം കണ്ടെത്തി

Google Oneindia Malayalam News

Recommended Video

cmsvideo
sabarimala's real owner karimala arayan's tomb founded | Oneindia Malayalam

പത്തനംതിട്ട: ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് ശബരിമലയുടെ ഉടസ്ഥാവകാശം സംബന്ധിച്ച തര്‍ക്കങ്ങളും ഉയര്‍ന്ന് വന്നത്. ശബരിമല ക്ഷേത്രം മലയരയരുടേതാണ് എന്നും ബ്രാഹ്മണര്‍ അത് തട്ടിയെടുത്തതാണ് എന്നുമാണ് ഉയര്‍ന്ന് വന്ന അവകാശവാദം.

'മോനേ അങ്ങോട്ട് മാറി നില്‍ക്ക്, ഇതിന്‌റെ ഇടയിലാണോ', ഷെയ്ൻ വിവാദത്തിൽ പ്രതികരിക്കാതെ മോഹൻലാൽ'മോനേ അങ്ങോട്ട് മാറി നില്‍ക്ക്, ഇതിന്‌റെ ഇടയിലാണോ', ഷെയ്ൻ വിവാദത്തിൽ പ്രതികരിക്കാതെ മോഹൻലാൽ

ഐക്യമലയര മഹാസഭയുടെ നേതാവ് പികെ സജീവ് ആണ് ശബരിമലയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. ശബരിമലയുടെ ആദ്യ പൂജാരി കരിമല അരയൻ ആണെന്നും അമ്പലത്തിന്റെ 18 പടികളിൽ ആദ്യ പടിയിട്ടത് അദ്ദേഹമാണെന്നും പികെ സജീവ് വെളിപ്പെടുത്തിയിരുന്നു. കരിമല അരയൻ യാഥാർത്ഥ്യമാണ് എന്നതിന് തെളിവും കണ്ടെത്തിയിരിക്കുന്നു എന്നാണ് പികെ സജീവ് ഫേസ്ബുക്ക് പോസ്റ്റിൽ അവകാശപ്പെടുന്നത്. ഇത് ശബരിമലയുടെ ചരിത്രത്തിൽ നിർണായക വഴിത്തിരിവായേക്കും.

കരിമല അരയന്റെ കല്ലറ

കരിമല അരയന്റെ കല്ലറ

ശബരിമലയുടെ ആദ്യ പൂജാരിയും ശബരിമല അമ്പലത്തിന്റെ 18 പടികളിൽ ആദ്യ പടിയിട്ട കരിമല അരയന്റെ കല്ലറ കണ്ടെത്തി. ഐക്യ മല അരയ മഹാസഭയുടെ ഉടമസ്ഥതയിലുള്ള ശ്രീ ശബരീശ കോളേജിന്റെ, പ്രിൻസിപ്പൽ പ്രൊഫസർ വി ജി ഹരീഷ്കുമാറിൻറെ നേതൃത്വത്തിലുള്ള കോളജിലെ ആർക്കിയോളജി വിഭാഗമാണ് ചരിത്ര പ്രാധാന്യമുള്ള ഈ കല്ലറ കണ്ടെത്തിയിരിക്കുന്നത്. 20 അടി നീളവും എട്ടടി വീതിയുമുള്ള ഈ കല്ലറയുടെ പല ഭാഗങ്ങളും കാലാന്തരത്തിൽ ഇളകി മാറിയിട്ടുണ്ട്.

കരിമലയുടെ അധിപൻ

കരിമലയുടെ അധിപൻ

കല്ലറയെപ്പറ്റി സദുദായത്തിലെ മുതിർന്നവർ നേരത്തെ തന്നെ അറിവു പറഞ്ഞിരുന്നു. കല്ലറ കണ്ടെത്തിയതോടെ കരിമല അരയൻ യാഥാർഥ്യമാവുകയാണ്. ശ്രീശബരീശ കോളേജിൻറെ ഇരുപതിനായിരം സ്ക്വയർഫീറ്റ് വരുന്ന പുതിയ ബിൽഡിംഗിന് കരിമല അരയൻ ബ്ലോക്ക് എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. ശബരിമല ഉൾപ്പെടുന്ന18 മലകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് കരിമല. ഈ മലയുടെ അധിപനായിരുന്നു കരിമല അരയൻ.

ആറ് മലകൾ

ആറ് മലകൾ

ആദ്യകാലത്ത് ആറു മലകളിലായാണ് മല അരയ സമുദായത്തിൽപെട്ടവർ താമസിച്ചിരുന്നത് പിന്നീട് 18 മലകളിലേക്ക് ഇവർ വ്യാപിക്കുകയായിരുന്നു ശബരിമല ഉൾപ്പെടുന്ന 18 മലകളും ഒരു കാലഘട്ടത്തിൽ മണികണ്ഠൻ ദേശം എന്നാണ് അറിയപ്പെട്ടിരുന്നത്. ഈ മണികണ്ഠൻ ദേശം സംരക്ഷിക്കുന്നതിനു വേണ്ടിയാണ് ശ്രീഅയ്യപ്പൻ മലഅരയ സമുദായത്തിൽനിന്നുള്ള സൈനികരെ ഉൾപ്പെടുത്തി ചോളർക്കെതിരായ യുദ്ധം ആരംഭിക്കുന്നത്.

കരിമല കോട്ട പിടിച്ചെടുത്തു

കരിമല കോട്ട പിടിച്ചെടുത്തു

ശബരിമലയുടെ 18 മലകളിലും നിരവധിയായ നിർമ്മിതികളും അമ്പലങ്ങളും ഇന്നും സജീവമായി തന്നെ ഉണ്ട്. ഇത്തരത്തിലുള്ള പൗരാണിക നാഗരികതയെ
തമസ്കരിച്ചു കൊണ്ടാണ് മറ്റു ചില വിശ്വാസങ്ങളും ആചാരങ്ങളും കടന്നുവരുന്നത്. കരിമലയുടെ ഏറ്റവുമൊടുവിലത്തെ പൂജാരി അരുവിക്കൽ അപ്പൂപ്പൻ ആയിരുന്നു ഇദ്ദേഹം കാളകെട്ടിയാലാണ് പിന്നീട് താമസിച്ചിരുന്നത്. ഇദ്ദേഹത്തെ അടിച്ചോടിച്ച് ദേവസ്വം ബോർഡ് കരിമല കോട്ട പിടിച്ചെടുക്കുകയായിരുന്നു.

ചരിത്രം വഴിമാറുകയാണ്

ചരിത്രം വഴിമാറുകയാണ്

കരിമലയിൽ താമസിച്ചിരുന്ന നിരവധി കുടുംബങ്ങൾ ഇന്നും ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലായുണ്ട്. യുദ്ധതന്ത്ര പ്രധാനമായിട്ടുള്ള പ്രദേശവുമാണ് കരിമല. കരിമല അരയന്റെ ശവകുടീരം കണ്ടെത്തിയതോടെ ശബരിമലയുടെ ചരിത്രം വഴിമാറുകയാണ്. മറ്റു കല്ലറകളിൽ നിന്നും വളരെയേറെ വ്യത്യസ്തമായിട്ടാണ് കരിമല അരയന്റെ കല്ലറ നിർമ്മിച്ചിട്ടുള്ളത്. ഇതിനായി വലിയ കല്ലുകൾ ആണ് വിസ്തൃതിയോട് കൂടി കീറിയെടുത്ത് ഉപയോഗിച്ചിരിക്കുന്നത്.

ഒരിക്കലും വറ്റാത്ത കുളവും

ഒരിക്കലും വറ്റാത്ത കുളവും

ആ കാലഘട്ടങ്ങളിൽ വികസിതമായ ഒരു നാഗരികത ഈ പ്രദേശത്ത് നിലനിന്നിരുന്നു എന്ന തെളിവാണിത്. കരിമലയിൽ ഒരിക്കലും വറ്റാത്ത കുളവും അത്ഭുതം സൃഷ്ടിക്കുന്നതാണ്. പല വാർത്താ ചാനലുകളിലും ഞാൻ സംസാരിക്കുമ്പോൾ ഇതൊക്കെ യാഥാർത്ഥ്യമാണോ എന്ന്ചോദിച്ച് അത്ഭുതപ്പെടുന്ന പല ആളുകളും ഉണ്ട്. എന്നാൽ ഇതെല്ലാം യാഥാർഥ്യമാണെന്നും സജീവമായിത്തന്നെ അവിടെ നിലനിൽക്കുന്നതിന്റെയും തെളിവുകൾ സഹിതം ബഹുജനങ്ങളുടെ ശ്രദ്ധയിലേക്ക് സമർപ്പിക്കുകയാണ്

ചരിത്രം അത് ചാരം മൂടിയ കനൽക്കട്ട തന്നെ

ചരിത്രം അത് ചാരം മൂടിയ കനൽക്കട്ട തന്നെ

ഇന്നലെ ഞാൻ എൻറെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത് ശബരിമലയിലെ പൂജാരിയായിരുന്ന താളനാനി ഫാമിലിയെ കുറിച്ചാണ്. ഇന്ന് ശബരിമല അമ്പലത്തിന്റെ അടിസ്ഥാന ശിലയിട്ട, ആദ്യ പൂജാരി ആയിരുന്ന കരിമല അരയനെ കുറിച്ചാണ്. ചരിത്രം അത് ചാരം മൂടിയ കനൽക്കട്ട തന്നെ' എന്നാണ് പികെ സജീവ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത് .

ഫേസ്ബുക്ക് പോസ്റ്റ്

പികെ സജീവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Tomb of Karimala Arayan, First priest of Sabarimala, has founded, Claims PK Sajeev
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X