കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇന്ന് വദ്രയാണെങ്കിൽ നാളെ മോദി'; ആരോപണങ്ങലിൽ തെളിവില്ല, റോബർട്ട് വദ്ര വിഷയത്തിൽ കോൺഗ്രസ്!!

Google Oneindia Malayalam News

ദില്ലി: പ്രിയങ്ക ഗാന്ധി കോൺഗ്രസ് ജനറൽ സെക്രട്ടറിയായി ചുമതലയേറ്റതിന് തൊട്ടു പിന്നാലെ ഭർത്താവ് റോബർട്ട് വദ്രയെ എൻഫോർസ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നത് കോൺഗ്രസിൽ വൻ പ്രതിസന്ധി നേരിടുന്ന സമയമാണ്. ലോക്സഭ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് റോബർട്ട് വദ്രയെ എൻഫോർസ്മെന്റ് ചോദ്യം ചെയ്യുന്നത്. ഇന്ന് റോബർട്ട് വദ്രയെയാണ് ചോദ്യം ചെയ്യുന്നതെങ്കിൽ നാളെ മോദിയെ ആയിരിക്കും ചോദ്യം ചെയ്യുക എന്ന വിമർശനവുമായി കോൺഗ്രസ് നേതാവ് സഞ്ജയ് സിങ് പറഞ്ഞു.

<strong>16 വക്കീലന്‍മാര്‍... നാലര മണിക്കൂര്‍! വാദങ്ങളും പ്രതിവാദങ്ങളും, പിന്നെ ചീഫ് ജസ്റ്റിസിന്റെ വിരട്ടലും</strong>16 വക്കീലന്‍മാര്‍... നാലര മണിക്കൂര്‍! വാദങ്ങളും പ്രതിവാദങ്ങളും, പിന്നെ ചീഫ് ജസ്റ്റിസിന്റെ വിരട്ടലും

കേസില്‍ ഡല്‍ഹി കോടതി വാദ്രക്ക് 16 വരെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റുമായി സഹകരിക്കണമെന്ന് കോടതി വാദ്രയോട് നിര്‍ദേശപ്രകാരമാണ് വദ്ര എൻഫോർസ്മെന്റ് ഡയറക്റ്ററേറ്റിന് മുന്നിൽ ഹാജരായത്. ലണ്ടനിലെ വസ്തു ഇടപാടുമായി ഹവാല ബന്ധം ആരോപിച്ചാണ് വാദ്രക്കെതിരെ കേസെടുത്തത്. എഴുതി തയ്യാറാക്കിയ 40ലേറെ ചോദ്യങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വാദ്രയോട് ചോദിച്ചത്.

Robert Vadra

ഓരോന്നിനും മറുപടിയും എഴുതി നല്‍കാനായിരുന്നു നിര്‍ദേശമെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. ബിജെപി അനാവശ്യമായി വാദ്രയുടെ പേര് പലയിടത്തും വലിച്ചിഴയ്ക്കുകയാണ്. എന്നാല്‍ അദ്ദേഹത്തിനെതിരായി ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ ഒന്നുപോലും തെളിയിക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് കോൺഗ്രസ് നേതാവ് സജ്ഞയ് സിങ് പ്രതികരിക്കുന്നത്. പ്രിയങ്കാ ഗാന്ധിയും ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുമായുള്ള ബന്ധം ദീര്‍ഘകാലം നിലനില്‍ക്കുമെന്നും സഞ്ജയ് സിങ് പറഞ്ഞു.

English summary
The BJP attacked the Congress on Thursday over the Enforcement Directorate’s summons to Priyanka Gandhi Vadra’s husband Robert Vadra in connection with a money laundering case. The Congress hit back soon with a swipe at Prime Minister Narendra Modi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X