കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഴമയുടെ പ്രൗഡി നിലനിര്‍ത്തി ടോംഗ സര്‍വീസ്...

  • By Desk
Google Oneindia Malayalam News

കര്‍ണാടകയുടെ പ്രതാപ കാലത്തേയ്ക്ക് തിരിഞ്ഞുനോക്കിയാല്‍ കുതിര കുളമ്പടി കേള്‍ക്കാം... സംസ്ഥാനത്തിന്റെ പാരമ്പര്യത്തിന്റെ ഭാഗമായിരുന്നു കുതിര പന്തയങ്ങളും കുതിരവണ്ടി സവാരിയും കുതിരാലയങ്ങളും.കുതിരലായങ്ങള്‍ ഓര്‍മയായെങ്കിലും ഇടയ്ക്കിടെ കടന്നുവരുന്ന കുതിരവണ്ടികള്‍ ഇന്നും നഗരത്തിന്റെ ഗൃഹാതുരമായ കാഴ്ചയാണ്. ബസ് ടെര്‍മിനലുകളും ഓട്ടോ സ്റ്റാന്‍ഡുകളും വരുന്നതിനു മുന്‍പേ നഗരത്തില്‍ കുതിരകള്‍ക്ക് സ്റ്റാന്റുണ്ടായിരുന്നു. അന്നു കാലത്ത് പ്രധാനയാത്രാമര്‍ഗമായിരുന്ന കുതിര വണ്ടിയ്ക്കായുള്ള സ്റ്റാന്റിന് ടോംഗ സ്റ്റ്ാന്റ് എന്നാണ് പറയുന്നത്.

പത്തിലധികം ടോംഗ സ്റ്റാന്‍ഡുകള്‍ ഉണ്ടായിരുന്ന ബെംഗളൂരുവില്‍ ഇന്ന് കലാശിപാളയത്തും പാലസ് ഗുട്ടഹള്ളിയിലുമാത്രമായി ഒതുങ്ങി.കലാശിപാളയത്തെ ടോംഗ സ്റ്റാന്‍ഡില്‍ പത്തു കുതിരവണ്ടികളുണ്ട്. മാര്‍ക്കറ്റിലെ ഹാര്‍ഡ്‌വെയര്‍ കടകളില്‍ നിന്നുള്ള സാധനങ്ങളും നിര്‍മാണ സാമഗ്രികള്‍ കൊണ്ടുവരുന്നതിനുമാണ് പ്രധാനമായും ഉപയോഗിക്കുന്നത്.

bangalore

വിനോദസഞ്ചാരികള്‍ കുതിരവണ്ടി സവാരിക്ക് താല്‍പര്യം പ്രകടിപ്പിക്കാറുണ്ട്. രണ്ടു പേര്‍ക്കുള്ള യാത്രയ്ക്ക് 500 രൂപയില്‍ കൂടുതലാണ് നിരക്ക്. വിവാഹച്ചടങ്ങുകള്‍ക്ക് മാത്രമായി അലങ്കരിച്ച കുതിരവണ്ടികളും വാടകയ്ക്ക് ലഭിക്കുന്നം. ഇങ്ങനെയൊക്കെയാണെങ്കിലും കുതിരവണ്ടി ജീവനക്കാരുടെ സ്ഥിതി ദുരിതമയമാണ്. ബെംഗളൂരുവിലെത്തുന്ന വിനോദസഞ്ചാരികളെ ലക്ഷ്യംവച്ച് ടോംഗ സര്‍വീസ് ആരംഭിക്കാനുള്ള പദ്ധതി ഇതുവരെയും ലക്ഷ്യം കണ്ടില്ല.കൂലി കുറവായതിനാല്‍ പുതുതലമുറയില്‍ നിന്ന്് കാര്യമായി ആരും ഈ രംഗത്തേക്ക് കടന്നുവരുന്നില്ല. മൈസൂരുവില്‍ വിനോദസഞ്ചാരികള്‍ക്കായി അലങ്കരിച്ച ടോംഗ സര്‍വീസുകള്‍ നടത്തുന്നുണ്ട്. നക്ഷത്ര ഹോട്ടലുകളുടെ ടൂര്‍ പാക്കേജുകളിലും ടോംഗ സര്‍വീസ് നടത്തുന്നുണ്ട്.

English summary
tonga ride in karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X