ബീഫിനെ കുറിച്ച് മിണ്ടിയാല്‍ പണി പോകുമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്
ദില്ലി: ദിവസങ്ങള്‍ക്കു ശേഷം ബീഫ് വിഷയം വീണ്ടും സജീവമാകുന്നു. ബീഫ് നിരോധനത്തെ കുറിച്ച് സംസാരിച്ചാല്‍ തന്റെ ജോലി പോകുമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍. മുംബൈ സര്‍വ്വകലാശാലയില്‍ സാമ്പത്തിക വിദ്യാര്‍ഥികളുമായി സംവദിക്കുന്നതിനിടയിലാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്.

ബീഫിനെ കുറിച്ച് സംസാരിച്ചാല്‍ ജോലി പോകുമെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ എന്നാണ് വിദ്യാര്‍ഥികള്‍ ചോദിച്ചപ്പോള്‍ അരവിന്ദ് സുബ്രഹ്മണ്യന്‍ പറഞ്ഞത്. ബീഫ് നിരോധനം കര്‍ഷകരെ ബാധിക്കില്ലെ എന്നായിരുന്നു വിദ്യാര്‍ഥികളുടെ ചോദ്യം. ബീഫിനെ കുറിച്ച് സംസാരിച്ചാല്‍ ജോലി പോകുമെന്ന് നിങ്ങള്‍ക്ക് അറിയില്ലെ എന്ന ഉത്തരത്തിന് നിറഞ്ഞ കൈയ്യടിയാണ് സദസില്‍ നിന്നും കിട്ടിയത്.
കഴിഞ്ഞ ആഴ്ച ബംഗളൂരുവിലെ ഒരു പരിപാടിയില്‍ സാമൂഹിക വേര്‍തിരിവുകള്‍ രാജ്യ പുരോഗതിക്ക് വിഘാതം സൃഷ്ടിക്കുന്നതായി അരവിന്ദ് സുബ്രഹ്മണ്യന്‍ പ്രതികരിച്ചിരുന്നു. മതവും പുരോഗതിയുമെല്ലാം രാജ്യപുരോഗതിടെ ബാധിക്കുന്നു എന്നതിന് ഒരു ഉദാഹരണമാണ് ഇന്ത്യ എന്നതും അദ്ദേഹം ചൂണ്ടികാട്ടുകയുണ്ടായി.












Click it and Unblock the Notifications