കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീരുമാനം'ഇന്ന് രാത്രിയോ നാളെയോ' ഉണ്ടാകും: എപ്പോൾ വേണമെങ്കിലും രാജിവെക്കാൻ തയ്യാറെന്ന് യെഡിയൂരപ്പ

Google Oneindia Malayalam News

ബെംഗളുരു: കർണ്ണാടക മുഖ്യമന്ത്രിയെ മാറ്റുന്നതിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ തുടരുന്നതിനിടെ തന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ച് പ്രതികരണവുമായി ബിഎസ് യെഡിയൂരപ്പ. സംസ്ഥാനത്ത് അഴിമതി ആരോപണങ്ങളും കൊവിഡ് പ്രതിസന്ധിയും പ്രകൃതി ദുരന്തങ്ങളും കൈകാര്യം ചെയ്തതിലുള്ള വീഴ്ചയും ചൂണ്ടിക്കാണിച്ചാണ് ബിജെപിയിലെ തന്നെ ഒരു പക്ഷം അദ്ദേഹത്തിനെതിരെ രംഗത്തെത്തിയത്. യെഡിയൂരപ്പയുടെ മകനും എംഎൽഎയുമായ വിജയേന്ദ്ര ഭരണകാര്യങ്ങളിൽ അമിതമായി ഇടപെൽ നടത്തുന്നുവെന്ന ആരോപണവും ഒരു വിഭാഗം ഉന്നയിക്കുന്നു.

രാജസ്ഥാനില്‍ തീരുമാനം ഹൈക്കമാന്‍ഡിന്, പുനസംഘടന 28ന്, നിര്‍ണായക തീരുമാനം വരുന്നുരാജസ്ഥാനില്‍ തീരുമാനം ഹൈക്കമാന്‍ഡിന്, പുനസംഘടന 28ന്, നിര്‍ണായക തീരുമാനം വരുന്നു

1


"ഇതുവരെ ഒന്നും വന്നിട്ടില്ല. നാളെ രാവിലെ കർണ്ണാടകത്തിൽ ബിജെപി സർക്കാരിന്റെ രണ്ടാംവാർഷികത്തിന്റെ ഭാഗമായി ചില പരിപാടികളുണ്ട്. അതിന് ശേഷം കാര്യങ്ങളെക്കുറിച്ച് നിങ്ങൾക്കറിയാം എന്നാണ് ഞായറാഴ്ച വൈകിട്ട് യെഡിയൂരപ്പ പ്രതികരിച്ചത്. അവസാന നിമിഷം വരെയും പ്രവർത്തിക്കാൻ ഞാൻ തീരുമാനിച്ചിട്ടുണ്ട്. എപ്പോൾ വേണമെങ്കിലും രാജിവെക്കാൻ തയ്യാറാണെന്ന് രണ്ട് മാസം മുമ്പ് തന്നെ പറഞ്ഞിരുന്നതാണ്. കേന്ദ്രത്തിൽ നിന്നുള്ള സന്ദേശം ലഭിക്കുന്നത് വരെ ഞാൻ വീണ്ടും അത് തന്നെ പറയുന്നു. ഞാൻ തുടരണോ രാജിവെക്കണോ എന്നുള്ളത് എത്രയും പെട്ടെന്ന് വരട്ടെ. രാജിവെക്കുകയാണെങ്കിൽ പാർട്ടിയ്ക്ക് വേണ്ടി പ്രവർത്തിക്കും" യെഡിയൂരപ്പ പറഞ്ഞു.

2

ആ വിവരം ഇന്ന് രാത്രിയോടെയോ നാളെ രാവിലെയോടെയോ വരുമെന്നാണ് ഞാൻ വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി കേന്ദ്ര നേതൃത്വത്തിൽ നിന്ന് ഉടൻ തന്നെ ഒരു സന്ദേശം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം വ്യക്തമാക്കിയിരുന്നു. ജൂൺ 26ന് ബിജെപി സർക്കാരിന്റെ രണ്ടാം വാർഷികവുമായി ബന്ധപ്പെട്ട് ചില പരിപാടികളുണ്ട്. അതിന് ശേഷം ബിജെപി അധ്യക്ഷൻ ജെപി നദ്ദ തീരുമാനിക്കുമെന്നും യെഡിയൂരപ്പ വ്യക്തമാക്കിയിരുന്നു.

3

യെഡിയൂരപ്പ രാജിവെക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ 78 കാരനായ അദ്ദേഹം ഈ മാസം ആദ്യം ദില്ലി സന്ദർശിക്കുകയും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ബിജെപിയിലെ മുതിർന്ന നേതാക്കളുമായും കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
ആവശ്യപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നിരുന്നാലും, 78 വയസുകാരനായ അദ്ദേഹത്തോട് സംസ്ഥാനം വെള്ളപ്പൊക്കത്തിനെതിരെ പോരാടുമ്പോൾ സ്ഥാനമൊഴിയാൻ ആവശ്യപ്പെടുമോ എന്ന തരത്തിലുള്ള ചോദ്യങ്ങളും ഇപ്പോൾ ഉയരുന്നുണ്ട്.

4

കർണ്ണാടകത്തിൽ രാഷ്ട്രീയ പ്രതിസന്ധിയില്ലെന്നാണ് രാജി അഭ്യൂഹം തുടരുന്നതിനിടെ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ പ്രതികരിച്ചത്. "കർണാടകയിൽ യെഡിയൂരപ്പ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്. യെഡിയൂരപ്പ അദ്ദേഹത്തിന്റേതായ രീതിയിൽ കാര്യങ്ങൾ ശ്രദ്ധിക്കുന്നുണ്ട്. സർക്കാർ നല്ല പ്രകടനമാണ് കാഴ്ചവെക്കുന്നത്," ബിജെപിയിൽ പ്രതിസന്ധിയുണ്ടെന്ന് മാധ്യമങ്ങളുടെ തോന്നലാണെന്നും തങ്ങൾക്ക് അങ്ങനെ തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

5

സംസ്ഥാനത്ത് മഴക്കെടുതി തുടരുന്ന സാഹചര്യത്തിൽ ഇന്ന് രാവിലെ യെദ്യൂരപ്പ ബെംഗളൂരുവിൽ നിന്ന് വെള്ളപ്പൊക്ക ബാധിത ജില്ലകളിലൊന്നായ ബെലഗാവിയിലേക്ക് പോയിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് നിരവധി ജില്ലകളിൽ പെയ്തതോടെ കനത്ത മഴയിൽ 10 പേർ മരിക്കുകയും മൂന്ന് പേരെ കാണാതാവുകയും ചെയ്തിരുന്നു. ഈ മേഖലയിലെ പല വീടുകളിലും
വെള്ളപ്പൊക്കമുണ്ടായതിനെ തുടർന്ന് ആയിരങ്ങളെ ഒഴിപ്പിച്ചു. നദീതടങ്ങൾ ഉയർന്നതോടെ അൽമട്ടി ഡാം ഉൾപ്പെടെ വടക്കൻ മേഖലയിലെ ഡാമുകളിലെ വെള്ളം പുറത്തേക്ക് ഒഴുക്കിയിട്ടുണ്ട്. കുടുങ്ങിയ ആളുകളെ രക്ഷപ്പെടുത്താൻ എൻ‌ഡി‌ആർ‌എഫും മറ്റ് ദുരന്ത നിവാരണ ഏജൻസികളും ബോട്ടുകൾ ഉപയോഗിച്ചിട്ടുണ്ട്.

Recommended Video

cmsvideo
Changes in Congress leadership; Rahul Gandhi more likely to become Congress president
6

2019 ൽ യെഡിയൂരപ്പ സർക്കാർ സംസ്ഥാനത്ത് അധികാരമേറ്റപ്പോഴും കനത്ത മഴയും വെള്ളപ്പൊക്കവും സംസ്ഥാനത്തെ ബാധിച്ചിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിനുശേഷം അദ്ദേഹം ദില്ലി സന്ദർശിച്ചിരുന്നുവെങ്കിലും കേന്ദ്രമന്ത്രി അമിത് ഷാ അദ്ദേഹത്തെ സംസ്ഥാനത്തേക്ക് തിരിച്ചയച്ചു. പ്രളയസാഹചര്യങ്ങൾ ശ്രദ്ധിക്കണമെന്ന നിർദേശവും നൽകിയിരുന്നു.

English summary
"Tonight Or Tomorrow": BS Yediyurappa on replacement of Chief minister post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X