കശ്മീരില്‍ ടണ്‍ കണക്കിന് ലിഥിയം, രാജ്യത്ത് ആദ്യം; വൈദ്യുത വാഹനങ്ങളില്‍ ഇനി ഇന്ത്യന്‍ അധീശത്വം..?
വൈദ്യുതി വാഹനങ്ങളിലെ ബാറ്ററിക്ക് ലിഥിയം ആണ് ഉപയോഗിക്കുന്നത്. അതിനാല്‍ സ്വന്തമായി ലിഥിയം ശേഖരമുള്ളത് രാജ്യത്തെ വൈദ്യുതി വാഹന വിപണിയില്‍ മുന്നിലെത്തിക്കുമെന്നാണ് കണക്കുകൂട്ടല്‍

ന്യൂദല്‍ഹി: രാജ്യത്ത് ആദ്യമായി ലിഥിയം ശേഖരം കണ്ടെത്തി. ജമ്മു കാശ്മീരിലെ റിയാസി ജില്ലയിലെ സലാല്‍-ഹൈമാന മേഖലയില്‍ നിന്നാണ് ടണ്‍ കണക്കിന് ലിഥിയം കണ്ടെത്തിയിരിക്കുന്നത്. വൈദ്യുത വാഹന രംഗത്ത് രാജ്യം വന്‍ കുതിച്ച് ചാട്ടത്തിന് ഒരുങ്ങുന്ന പശ്ചാത്തലത്തില്‍ വലിയ മുതല്‍ക്കൂട്ടാകും ലിഥിയം സാന്നിധ്യം കണ്ടെത്തിയത് എന്നാണ് വിലയിരുത്തുന്നത്. നോണ്‍-ഫെറസ് ലോഹമാണ് ലിഥിയം.
ഇതാണ് വൈദ്യുതി വാഹനങ്ങളിലെ ഇ വി ബാറ്ററികളിലെ പ്രധാന ഘടകങ്ങളിലൊന്ന്. അതിനാല്‍ സ്വന്തമായ ലിഥിയം ശേഖരമുള്ളത് വൈദ്യുതി വാഹന നിര്‍മാണ രംഗത്ത് രാജ്യത്തിന്റെ കുതിച്ച് ചാട്ടത്തിന് വഴിയൊരുക്കും. 5.9 ദശലക്ഷം ടണ്‍ ലിഥിയം ശേഖരമാണ് കശ്മീരില്‍ കണ്ടെത്തിയിരിക്കുന്നത് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയാണ് ഗവേഷണത്തിലൂടെ ലിഥിയം സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുന്നത്.

കണ്ടെത്തിയതില്‍ സ്വര്‍ണ ശേഖരവും
ലിഥിയം, ഗോള്‍ഡ് എന്നിവയുള്‍പ്പെടെ 51 ധാതു ബ്ലോക്കുകള്‍ അതത് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കൈമാറിയിട്ടുണ്ട്. 51 ലോഹ- ധാതു നിക്ഷേപങ്ങളില്‍ 5 ബ്ലോക്കുകള്‍ സ്വര്‍ണവും മറ്റുള്ളവ പൊട്ടാഷ്, മൊളിബ്ഡിനം തുടങ്ങിയവയുമാണ് എന്ന് ഖനി മന്ത്രാലയം വ്യക്തമാക്കി. ഇവ ജമ്മു കശ്മീര്‍, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, ഗുജറാത്ത്, ജാര്‍ഖണ്ഡ്, കര്‍ണാടക, മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാന്, തമിഴ്നാട്, തെലങ്കാന, എന്നിവിടങ്ങളിലാണ്.

വൈദ്യുതി വാഹനരംഗത്ത് വന്‍ കുതിച്ചുചാട്ടം
നിലവില്‍ രാജ്യം സ്വന്തം ആവശ്യങ്ങള്‍ക്കായി ലിഥിയം, നിക്കല്‍, കോബാള്‍ട്ട് തുടങ്ങിയവ ഇറക്കുമതി ചെയ്യുകയാണ്. ഇ വി ബാറ്ററികളെ കൂടാതെ മൊബൈല്‍ ഫോണുകള്‍, സോളാര്‍ പാനലുകള്‍ തുടങ്ങിയവയിലും ലിഥിയം ആണ് ഉപയോഗിക്കുന്നത്. അതിനാല്‍ ലിഥിയത്തിന്റെ സാന്നിധ്യം ഈ മേഖലയിലെ രാജ്യത്തിന്റെ കുതിപ്പിന് ഉത്തേജനമാകും എന്നുറപ്പാണ്. മലിനീകരണം കുറക്കുക എന്ന ലക്ഷ്യത്തോടെ വൈദ്യുതി വാഹനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.

നാല് വര്‍ഷത്തെ ഗവേഷണം
2018-19 ഫീല്‍ഡ് സീസണുകള്‍ മുതല്‍ ഇതുവരെ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്തിയ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് ബ്ലോക്കുകള്‍ തയ്യാറാക്കിയത് എന്ന് ഖനി മന്ത്രാലയം അറിയിച്ചു. കൂടാതെ 7897 ദശലക്ഷം ടണ്‍ വിഭവ ശേഷിയുള്ള കല്‍ക്കരി, ലിഗ്നൈറ്റ് എന്നിവയുടെ 17 റിപ്പോര്‍ട്ടുകളും ജി എസ് ഐ കല്‍ക്കരി മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

ഇനി സമുദ്ര ധാതു ഗവേഷണത്തിന്
2023-24 വര്‍ഷത്തില്‍, 12 സമുദ്ര ധാതു ഗവേഷണ പദ്ധതികള്‍ ഉള്‍പ്പെടെ 318 ധാതു പര്യവേക്ഷണ പദ്ധതികള്‍ ഉള്‍പ്പെടുന്ന 966 പദ്ധതികള്‍ ആണ് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഇനി ഏറ്റെടുക്കുന്നത്. റെയില്‍വേയുടെ കല്‍ക്കരി നിക്ഷേപം കണ്ടെത്തുന്നതിനായി 1851-ലാണ് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സ്ഥാപിതമാകുന്നത്. പിന്നീട് രാജ്യത്തെ വിവിധ മേഖലകളില്‍ ആവശ്യമായ ജിയോ-സയന്‍സ് വിവരങ്ങളുടെ ഒരു സംഭരണിയായി ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ മാറുകയായിരുന്നു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications