കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹർസിമ്രത് കൌറിന്റെ രാജി കർഷകരെ പറ്റിക്കാനുള്ള തന്ത്രം:ഏറെ വൈകിപ്പോയെന്ന് ക്യാപ്റ്റൻ അമരീന്ദർ സിംഗ്

Google Oneindia Malayalam News

ചണ്ഡിഗഡ്: കേന്ദ്രമന്ത്രി ഹർസിമ്രത് കൌറിന്റെ പ്രതികരണവുമായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്. പഞ്ചാബിലെ കർഷകരെ പറ്റിക്കാനുള്ള ഗിമ്മിക്കാണ് കേന്ദ്രമന്ത്രി ഹർസിമ്രത്ത് കൌറിന്റെ രാജിയെന്നാണ് അമരീന്ദർ സിംഗ് വിശേഷിപ്പിച്ചത്. കേന്ദ്രമന്ത്രിസഭയിൽ നിന്ന് ഹർസിമ്രത് കൌർ രാജിവെച്ചതുകൊണ്ട് പഞ്ചാബിലെ ഒരു സഹായവുമില്ലെന്നും പഞ്ചാബ് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേന്ദ്രസർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങളെ തുടക്കത്തിൽ ശിരോമണി അകാലിദൾ പിന്തുണച്ചെങ്കിലും ഇത് മൂലം സംസ്ഥാനത്ത് ഉണ്ടായേക്കാവുന്ന നഷ്ടത്തെക്കുറിച്ചോർത്താണ് കേന്ദ്ര മന്ത്രി സഭയിൽ നിന്ന് മാറിനിൽക്കാൻ പാർട്ടി തീരുമാനിക്കുന്നത്. ബില്ലിലുള്ള എതിർപ്പ് കേന്ദ്രസർക്കാരിനെ അറിയിച്ചെങ്കിലും സർക്കാർ നിലപാട് മാറ്റാൻ തയ്യാറായിരുന്നില്ല. ഇതോടെയാണ് കേന്ദ്രമന്ത്രിസഭയിൽ നിന്ന് വിട്ടുനിൽക്കാൻ ശിരോമണി അകാലിദൾ തീരുമാനിക്കുന്നത്.

കങ്കണ വേഗം അതിര്‍ത്തിയിലേക്ക് വിട്ടോ, ചൈനയെ തോല്‍പ്പിക്കണം, പരിഹസിച്ച് അനുരാഗ് കശ്യപ്!!കങ്കണ വേഗം അതിര്‍ത്തിയിലേക്ക് വിട്ടോ, ചൈനയെ തോല്‍പ്പിക്കണം, പരിഹസിച്ച് അനുരാഗ് കശ്യപ്!!

 എന്തുകൊണ്ട് വൈകി?

എന്തുകൊണ്ട് വൈകി?

കേന്ദ്രമന്ത്രിസഭയിൽ നിന്ന് ഹർസിമ്രത് കൌർ രാജിവെച്ചതുകൊണ്ട് പഞ്ചാബിലെ ഒരു സഹായവുമില്ലെന്നും ഇത്തരം ഓർഡിനൻസുകൾക്കെതിരെ ശിരോമണി അകാലിദൾ കൃത്യമായ നിലപാട് സ്വീകരിച്ചിരുന്നുവെങ്കിൽ കാര്യങ്ങൾ ഇത്രയും വഷളാവുമായിരുന്നില്ലെന്നും മന്ത്രി ചൂണ്ടിക്കാണിക്കുന്നു. പാർട്ടി എതിർപ്പ് പ്രകടിപ്പിച്ചിരുന്നുവെങ്കിൽ ഒരു പക്ഷേ ബില്ല് പാസാക്കുന്നതിനെക്കുറിച്ച് കേന്ദ്രം പത്ത് തവണയെങ്കിലും ആലോചിക്കുമായിരുന്നുവെന്നും അമരീന്ദർ സിംഗ് പറഞ്ഞു.

 പരിഹാരമല്ലെന്ന്

പരിഹാരമല്ലെന്ന്

കാർഷികോൽപ്പന്നങ്ങളുടെ വിൽപ്പന നിയന്ത്രണ വിധേയമാക്കാൻ ഉദ്ദേശിച്ചുള്ള കാർഷിക ബില്ലുകൾ മിനിമം താങ്ങുവില ഇല്ലാതാക്കാൻ ഇടയാക്കുമെന്ന ഭയംമൂലമാണ് കർഷകർ വ്യാപകമായി എതിർക്കുന്നത്. കേന്ദ്ര മന്ത്രി സഭയി തങ്ങളുടെ മന്ത്രിയുടെ രാജിയെ ഒരു പരിഹാരം എന്ന നിലയിസാണ് ശിരോമണി അകാലിദൾ ചിത്രീകരിക്കുന്നത്. എന്നാൽ അത് കർഷകരോടുള്ള സ്നേഹം കൊണ്ടല്ലെന്നും മറിച്ച് പാർട്ടിയുടെ പ്രതിച്ഛായ സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്നും സിംഗ് പറയുന്നു.

 എന്തുകൊണ്ട് നിലപാട് മാറ്റം

എന്തുകൊണ്ട് നിലപാട് മാറ്റം

കർഷക സംഘടനകളെ തെറ്റിദ്ധരിപ്പിക്കുന്നതിൽ അവർ വിജയിക്കില്ല. ഹർസിമ്രത്ത് കൌറിന്റെ രാജിവെക്കാനുള്ള തീരുമാനത്തെ ഏറെ വൈകിയെന്നാണ് അമരീന്ദർ സിംഗ് വിശേഷിപ്പിച്ചത്. കേന്ദ്രമന്ത്രിസഭയിൽ നിന്ന് രാജിവെക്കാനുള്ള തീരുമാനം ഏറെ വൈകി. ഇത് കർഷകർക്ക് ഏതെങ്കിലും തരത്തിൽ സഹായകമാകില്ലെന്നും പ്രസ്താവനയിൽ പറയുന്നു. കേന്ദ്രമന്ത്രിസഭയിൽ നിന്ന് ഒരു മന്ത്രിയെ പിൻവലിക്കാനുള്ള ശിരോമണി അകാലിദളിന്റെ തീരുമാനം കർഷകരോടുള്ള ആശങ്കയല്ല. മറിച്ച് പഞ്ചാബിലെ ജനങ്ങളുടെ കണ്ണിൽ വിശ്വാസ്യത നഷ്ടപ്പെട്ട ബാദലുകളുടെ രാഷ്ട്രീയ ജീവിതം സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്നും അമരീന്ദർ സിംഗ് അവകാശപ്പെട്ടു. കർഷകരുടെ രോഷവും സംസ്ഥാനത്തെ കർഷക സംഘടനകൾ ചെലുത്തിയ സമ്മർദ്ദവുമാണ് ബാദലുകളെ അവരുടെ നിലപാട് മാറ്റാൻ പ്രേരിപ്പിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കർഷവിരുദ്ധ രാഷ്ട്രീയം

കർഷവിരുദ്ധ രാഷ്ട്രീയം

ബിജെപിയെയും സർക്കാരിനെയും പിന്തുണയ്ക്കുന്നത് തുടരുമെന്നും കർഷക വിരുദ്ധ രാഷ്ട്രീയത്തെ അകാലിദൾ എതിർക്കുമെന്നും ഇതിന് ശേഷം സുഖ്ബീർ സിംഗ് ബാദൽ വ്യക്തമാക്കി. കാർഷിക മേഖലയിൽ വലിയ പരിഷ്കാരമെന്ന് ബിജെപി അവകാശപ്പെടുന്നതാണ് പാർലമെന്റിൽ അവതരിപ്പിച്ചിട്ടുള്ള മൂന്ന് ബില്ലുകൾ. കേന്ദ്രസർക്കാരിന്റെ പുതിയ നിയമങ്ങളെ തുടക്കത്തിൽ ശിരോമണി അകാലിദൾ പിന്തുണച്ചെങ്കിലും ഇത് മൂലം സംസ്ഥാനത്ത് ഉണ്ടായേക്കാവുന്ന നഷ്ടത്തെക്കുറിച്ചോർത്താണ് കേന്ദ്ര മന്ത്രി സഭയിൽ നിന്ന് മാറിനിൽക്കാൻ തീരുാമാനിച്ചിട്ടുള്ളത്.

Recommended Video

cmsvideo
ഇന്ത്യയിൽ റഷ്യ വിൽക്കുക 10 കോടി ഡോസ് കൊവിഡ് വാക്സിൻ
 മണിക്കൂറുകൾക്ക് മുമ്പ് രാജി

മണിക്കൂറുകൾക്ക് മുമ്പ് രാജി


കേന്ദ്രം പാർലമെന്റിൽ അവതരിപ്പിച്ച മൂന്ന് കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ചാണ് കേന്ദ്രമന്ത്രി ഹർസിമ്രത് കൌർ വ്യാഴാഴ്ച രാത്രിയോടെ രാജി പ്രഖ്യാപിക്കുന്നത്. ലോക്സഭയിൽ കാർഷിക ബില്ലിന്മേലുള്ള ചർച്ചയിൽ എതിർത്ത് സംസാരിച്ച ശേഷം അകാലിദൾ തലവനും ഹർസിമ്രത് കൌറിന്റെ ഭർത്താവുമായ സുഖ്ബീർ സിംഗ് ബാദലാണ് ഹർസിമ്രത് കൌറിന്റെ രാജിയെക്കുറിച്ച് പ്രഖ്യാപിച്ചത്. പിന്നാലെ ഹർസിമ്രത് കൌർ രാജിവെക്കുകയും ചെയ്തു. കാർഷിക ബില്ല് സംബന്ധിച്ച് ലോക്സഭയിലെ വോട്ടെടുപ്പിന് മണിക്കൂറുകൾക്ക് മുമ്പാണ് രാജി സമർപ്പിച്ചിട്ടുള്ളത്.

English summary
Too Late': Harsimrat's Resignation as Part of 'Theatrics Punjab CM Captain Amarinder Singh criticises over resignation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X