കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടൂള്‍കിറ്റ്‌ കേസില്‍ പ്രതിയായ മലയാളി അഭിഭാഷക നികിത ജേക്കബ്‌ ആരാണ്‌? വിവരങ്ങള്‍

Google Oneindia Malayalam News

മുംബൈ: കര്‍ഷകപ്രക്ഷോഭത്തെ പിന്തുണച്ചുള്ള ടൂള്‍കിറ്റ്‌ സമൂഹമാധ്യമ പ്രചരണത്തിന്റെ പേരില്‍ ദില്ലി പോലീസ്‌ കേസെടുത്തവരില്‍ ഒരാള്‍ മംബൈ മലയാളി അഭിഭാഷകയായ നികിത ജേക്കബ്‌ ആണ്‌. നികിത ജേക്കബ്‌ ആരാണെന്ന അന്വേഷണം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ആരംഭിച്ചു കഴിഞ്ഞു .

എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികളേതുമായും നികിതക്ക്‌ ബന്ധമില്ലെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.
പൂനെയിലെ ഐഎല്‍എസ്‌ ലോ കോളേജില്‍ നിന്ന്‌ നിയമ ബിരുദം നേടിയ നികിത സിവില്‍ കേസുകള്‍ മാത്രാണ്‌ കൈകാര്യം ചെയ്യുന്നത്‌. ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ ആശ്ചര്യജനകമാണെന്നാണ്‌ നികതയുടെ സീനിയര്‍ അഭിഭാഷകനായിരുന്ന ഗിരീഷ്‌ ഗോഡ്‌ബോലയുടെ പ്രതികരണം. മൂന്ന്‌ വര്‍ഷത്തോളം നികിത തന്റെ ഒപ്പം ജോലി ചെയ്‌തിരുന്നു. ജോലിയില്‍ മിടുക്കിയായിരുന്നു. എപ്പോഴെങ്കിലും നികിത ഒരു ക്രിമിനല്‍ കേസ്‌ നേരിടേണ്ടിവരുമെന്ന്‌ പ്രതീക്ഷിച്ചിരുന്നില്ലെന്നും ഗോഡ്‌ബോലെ പറഞ്ഞു.

nikitha

എന്നാല്‍ നികിതക്ക്‌ രാജ്യത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുണ്ടെന്നാണ്‌ ദില്ലി പോലീസ്‌ അവകാശപ്പെടുന്നത്‌. എന്നാല്‍ നികിതയെ അറിയില്ലെന്നാണ്‌ ആംആദമി പാര്‍ട്ടിയുടെ ദേശീയ വക്താവ്‌ പ്രീതി ശര്‍മ മേനോന്റെ പ്രതികരണം. നികിത പാര്‍ട്ടി അംഗമല്ലെന്ന്‌ ആം ആദമി പാര്‍ട്ടി നേതാവ്‌ രാഖവ്‌ ഛദ്ദയും പറഞ്ഞു.

ബിരുദകാലത്ത്‌ നികിതയുടെ പരിസ്ഥിതി പ്രവര്‍ത്തനങ്ങളിലുള്ള താല്‍പര്യത്തെക്കുറിച്ച്‌ ഐഎല്‍എസ്‌ കോളേജിലെ സഹപാടികളില്‍ ഭൂരിഭാഗം പേര്‍ക്കും അറിവില്ല. ദില്ലി സൈബര്‍ സെല്‍ കേസ്‌ രജിസ്റ്റര്‍ ചെയ്‌തതിന്‌ പിന്നാലെ കുറച്ച്‌ ദിവസങ്ങളായി നികിതയുടെ സമൂഹമാധ്യമ പ്രൊഫൈലുകള്‍ ബ്ലോക്ക്‌ ചെയ്‌തിരിക്കുകയാണ്‌. തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതായി അടുത്തിടെ നികിത പരാതിപ്പെട്ടിരുന്നതായി സുഹൃത്തുക്കളും ബന്ധിക്കളും പറഞ്ഞു. എസ്‌കെ ലീഗല്‍ അസോസിയോറ്റ്‌സിനൊപ്പം രണ്ടു വര്‍ഷത്തോളം പ്രവര്‍ത്തിച്ചതായും ബോംബെ ഹൈക്കോടതിയില്‍ സിവില്‍ വാണീജ്യ വ്യവഹാരങ്ങള്‍ കൈകാര്യം ചെയ്‌തതായും ലിങ്കഡ്‌ഇന്‍ അക്കൗണ്ടില്‍ പറയുന്നു. കാരാര്‍ അടിസ്ഥാനത്തില്‍ സ്വകാര്യ സ്ഥാപനത്തില്‍ ലീഗല്‍ കണ്‍സള്‍ട്ടന്റായും നികിത ജോലി ചെയതിട്ടുണ്ട്‌.

സ്വീഡിഷ്‌ പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രേറ്റ തുംബര്‍ഗ്‌ പോസ്‌റ്റ്‌ ചെയ്‌ത ടൂള്‍കിറ്റ്‌ മാര്‍ഗരേഖയുമായി ബന്ധപ്പെട്ട നടപടികള്‍ ആക്ടിവിസ്റ്റ്‌ ദിശ രവി, നികിത തുടങ്ങിയവര്‍ ഏകോപിപ്പിച്ചുവെന്നാണ്‌ പോലീസിന്റെ വാദം. ടൂള്‍കിറ്റ്‌ രേഖ തയാറാക്കുന്നതില്‍ നികിതക്ക്‌ പങ്കുണ്ടെന്നും ഖാലിസ്ഥാന്‍ അനുകൂല ഘടകങ്ങളുമായി നേരിട്ട്‌ ബന്ധമുണ്ടെന്നും പോലീസ്‌ ആരോപിക്കുന്നു.

English summary
toolkit case accuse nikitha jacob detailed information
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X