• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ദിഷ രവിക്ക്‌ ദില്ലി വിടണമെങ്കില്‍ 15 ദിവസം കഴിയണം; മാധ്യമങ്ങളോട്‌ സംസാരിക്കുന്നതിലും വിലക്ക്

‌ദില്ലി: ടൂള്‍കിറ്റ്‌ കേസില്‍ ദില്ലി പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌ത്‌ പിന്നീട്‌ കോടതി ജാമ്യം അനുവദിച്ച പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിക്ക്‌ 15 ദിവസത്തിന്‌ ശേഷം മാത്രമേ ദില്ലി വിട്ടു സ്വന്തം സ്വദേശത്തേക്ക്‌ മടങ്ങിപ്പോകാന്‍ സാധിക്കു. ഇക്കാലയളവില്‍ ദില്ലി പോലീസ്‌ ഏത്‌ സമയത്ത്‌ വിളിപ്പിച്ചാലും ഹാജരാകാനും ചോദ്യം ചെയ്യലുമായി സഹകരിക്കാനും ഉത്തരവുണ്ടെന്നും ദിഷയുടെഅഭിഭാഷകനും കുടുംബ സുഹൃത്തുമായ പ്രസന്ന ആര്‍ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട്‌ നിയമനടപടിക്രമങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിച്ചിട്ടുണ്ട്‌. പക്ഷെ ദില്ലി പോലീസുമായും അവരുടെ അഭിഭാഷക സംഘവുമായു ദിഷക്ക്‌ സഹകരിക്കേണ്ടതുണ്ട്‌. അതിനാല്‍ 15 ദിവസത്തിന്‌ ശേഷം മാത്രമേ ദിഷക്ക്‌ ദില്ലി വിട്ട്‌ പുറത്തുപോകാന്‍ അനുവാദമുള്ളുവെന്നും പ്രസന്ന പറഞ്ഞു. അതേ സമയം കേസ്‌ അവസാനിക്കുന്നത്‌ വരെ മാധ്യമങ്ങളോട്‌ സംസാരിക്കുന്നതെന്ന്‌ ശക്തമായ നിര്‍ദേശം ദിഷക്ക്‌ നല്‍കിയിട്ടുണ്ടെന്നും അഭിഭാഷകന്‍ അറിയിച്ചു.

രാഹുല്‍ഗാന്ധി തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍, ചിത്രങ്ങള്‍ കാണാം

പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കാന്‍ ആഗ്രഹിക്കുന്നില്ലന്നും അഭിഭാഷകരുടെ നിര്‍ദേശങ്ങള്‍ പാലിക്കുമെന്നും പ്രസന്ന അറിയിച്ചു. 15 ദിവസം കഴിഞ്ഞ്‌ മകളെ കാണാന്‍ കാത്തിരിക്കുകയായാണെന്നായിരുന്നു ദിഷയുടെ അമ്മയുടെ പ്രതികരണം.

എന്താണ്‌ യതാര്‍ഥ കാരണമെന്ന്‌ തനിക്ക്‌ അറിയില്ലെന്നും എന്തായാലും രണ്ടാഴ്‌ച്ചക്കു ശേഷം മാത്രമേ ദിഷക്ക്‌ ബംഗളൂരുവിലേക്ക്‌ തിരിച്ചെത്താനാകുവെന്നും ദിഷയുടെ അമ്മ മഞ്‌ജുള പ്രതികരിച്ചു.

"ഞാന്‍ എന്റെ മകളെ ഓര്‍ത്ത്‌ അഭിമാനിക്കുന്നു. എന്റെ മകള്‍ ഒരു തെറ്റും ചെയ്‌തിട്ടില്ല എന്ന്‌ എനിക്ക്‌ ഉറപ്പുണ്ട്‌. അത്‌ ജാമ്യം ലഭിച്ചതില്‍ കൂടി തെളിഞ്ഞതാണ്‌. എനിക്കുറപ്പുണ്ട്‌ ഇതിലെലാം വേഗം അവസാനിക്കുമെന്ന്‌ " മഞ്‌ജുള പറഞ്ഞു.

കര്‍ഷക സമരത്തെ പിന്തുണച്ച്‌ പ്രശസ്‌ത സ്വീഡിഷ്‌ പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രേറ്റ തുംബര്‍ഗ്‌ പങ്കുവെച്ച്‌ ട്വീറ്റുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞ ഫെബ്രുവരി 13നാണ്‌ ദിഷ രവിയെ ദില്ലി പോലീസ്‌ ബംഗളൂരുവില്‍ എത്തി അറസ്‌റ്റ്‌ ചെയ്‌തത്‌. ദിഷയുടെ അറസ്‌റ്റില്‍ രാജ്യവ്യാപകമായി വലിയ രീതിയിലുള്ള പ്രതിഷേധമാണ്‌ ഉയര്‍ന്നത്‌. സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ ദിഷയെ പിന്തുണച്ച്‌ രംഗത്തെത്തി.

സാരിയിൽ സുന്ദരിയായി അനുമോൾ- ചിത്രങ്ങൾ കാണാം

രാജ്യദ്രോഹക്കുറ്റം, ഗൂഢാലോചന, തുടങ്ങി ജാമ്യം ലഭിക്കാത്ത കുറ്റങ്ങളാണ്‌ ദില്ലി പോലീസ്‌ ദിഷക്കെതിരെ ചുമത്തിയിരുന്നത്‌. ദിഷക്കും കൂട്ടര്‍ക്കും ഖലിസ്ഥാനികളുമായി നേരിട്ട്‌ ബന്ധമുണ്ടെന്നും, ജനുവരി 26 റിപ്പബ്ലിക്‌ ദിനത്തില്‍ ചെങ്കോട്ടയില്‍ നടന്ന സംഘര്‍ഷങ്ങള്‍ക്കു പിന്നില്‍ ദിഷയുള്‍പ്പെടെയുള്ള ആളുകളുടെ ഗൂഢാലോചന നടന്നിട്ടുണ്ടെന്നടക്കമുള്ള വലിയ ആരോപണങ്ങളാണ്‌ ദില്ലി പോലീസ്‌ ദിഷക്കെതിരെ ഉന്നയിച്ചത്‌. എന്നാല്‍ ദിഷക്കെതിരായ ആരോപണങ്ങളിലൊന്നും തന്നെ തെളിവില്ലെന്നും അതാനാല്‍ ജാമ്യം അനുവദിക്കുകയാണെന്നുമാണ്‌ കോടതി വ്യക്തമാക്കിയത്‌.

English summary
toolkit case; activist Disha Ravi only leave Delhi after 15 days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X