ടൂള്‍കിറ്റ് കേസ്; ദിഷ രവിയുടെ ജാമ്യ ഹര്‍ജി ഇന്ന് കോടതിയില്‍
ന്യൂഡല്‍ഹി: ടൂള്‍ കിറ്റ് കേസില്‍ ദില്ലി പോലീസ് അറസ്റ്റ് ചെയ്ത ബംഗളൂര് സ്വദേശി ദിഷ രവിയുടെ ജാമ്യാപേക്ഷ ഇന്ന് പാട്യാല ഹൗസ് കോടതി വീണ്ടും പരിഗണിക്കും. ടൂള്‍കിറ്റ് കേസില്‍ ദില്ലി പോലീസ് ഇരുട്ടില്‍ തപ്പുകയാണോ എന്ന് സംശയം പ്രകടിപ്പിച്ചാണ് പാട്യാല ഹൗസ് കോടതി കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ ദിഷയെ കസ്റ്റഡിയില്‍ വിട്ടത്.
ടൂല്കിറ്റ് ദേശവിരുദ്ധ വിരുദ്ധമാണ് എന്നതിനും ദിഷയടക്കമുള്ള കുറ്റാരോപിതര്‍ ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നതിനും കൃത്യമായ തെളിവ് നല്കാന് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ദിഷയുടെ ജാമ്യ ഹര്‍ജി ദില്ലി കോടതി പരിഗണിക്കുന്നത്. ദിഷക്ക് ജാമ്യം കിട്ടിയാല്‍ അത് ദില്ലി പോലീസിന് കനത്ത തിരിച്ചടിയാകും. ജാമ്യഹര്ജിയേ ശക്തമായി എതിര്‍ക്കാനാകും ദില്ലി പോലീസിന്റെ ശ്രമം. അതേസമയം മുംബൈ ഹൈക്കോടതി ജാമ്യം അനുവദിച്ച നികിതയും, ശാന്തനുവും ഇന്നലെ ദില്ലി പോലീസിന് മുന്നില്‍ ഹാജരായി. ദില്ലി പോലീസിന്റെ സമന്‍സിന്റെ അടിസ്ഥാനത്തിലാണ് ഹാജരായത്.

സൈബര്‍സെല്ലിന്റെ മുമ്പാകെ ഹാജരായ ഇരുവരില്‍ നിന്നും പോലീസ് പ്രാഥമിക മൊഴി രേഖപ്പെടുത്തി. ഇന്ന് ഇവരെ ദിഷക്കൊപ്പം ഇരുത്തി ചോദ്യം ചെയ്യും . കര്‍ഷക സമരത്തിന് പിന്തുണ നല്യെന്നതല്ലാതെ പോലീസ് ആരോപിക്കുന്നത് പോലെ ഖാലസ്ഥാന്‍ അനുഭാവികളോ സംഘടനകളുമായോ തങ്ങള്‍ക്ക് ബന്ധമില്ലെന്നാണ് കേസിലെ കുറ്റാരോപിതര്‍ പറയുന്നത്
കര്‍ഷക സമരത്തിന് പിന്തുണപ്രഖ്യാപിച്ച് പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രേറ്റ തുബര്ഗ് ട്വിറ്ററില്‍ പങ്കുവെച്ച ടൂള്‍കിറ്റ് എഡിറ്റ് ചെയ്തുവെന്നാരോപിച്ച് ബംഗളൂരുവില്‍ നിന്നാണ് ഗ്രേറ്റ തുംബര്‍ഗ് അറസ്റ്റിലാകുന്നത്. ദിഷയുടെ അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നെങ്കിലും കേസുമായി മുന്നോട്ട് പോകാന്‍ ദില്ലി പോലീസ് തീരുമാനിക്കുകയായിരുന്നു. ദിഷക്കും സംഘത്തിനും ഖാലിസ്ഥാന്‍ സംഘടനകളുമായി നേരിട്ട് ബന്ധമുണ്ടാന്നാണ് ദില്ലി പോലീസ് ഉയര്‍ത്തുന്ന പ്രധാന വാദം.
Recommended Video
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications