• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ടൂള്‍കിറ്റ്‌ കേസ്‌: അറസ്റ്റ്‌ തടയണമെന്നാവശ്യപ്പെട്ട്‌ നികിത ജേക്കബിന്റെ ഹര്‍ജി മുബൈ കോടതി ഇന്ന്‌ പരിഗണിക്കും

മുബൈ: കര്‍ഷകപ്രക്ഷോഭത്തെ പിന്തുണച്ച്‌ പ്രമുഖ പരിസ്ഥി പ്രവര്‍ത്തക ഗ്രേറ്റ തുംബര്‍ഗിന്റെ ട്വീറ്റ്‌ ഷെയര്‍ചെയ്‌തെന്ന ടൂള്‍കിറ്റ്‌ കേസില്‍ ദില്ലി പോലീസ്‌ അറസ്‌റ്റ്‌ വാറണ്ട്‌ പ്രഖ്യാപിച്ച മലയാളി അഭിഭാഷക നികിത ജേക്കബിന്റെ ഹരജി ഇന്ന്‌ മുബൈ ഹോക്കോടതി പരിഗണിക്കും. ഇടക്കാല സംരക്ഷണം തേടിയുള്ള ഹരജിയാണ്‌ കോടതി പരിഗണിക്കുക. കോടതിയില്‍ സ്ഥിരം ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നതിന്‌ നാല്‌ ആഴ്‌ച്ച സമയം അനുവദിക്കണമെന്നും അതുവരെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്യുന്നത്‌ തടയണമെന്നുമാവശ്യപ്പെട്ടാണ്‌ നികിത മുബൈ ഹൈക്കോടതിയെ സമീപിച്ചത്‌.

ടൂള്‍കിറ്റ്‌ കേസില്‍ മുബൈയില്‍ അറസ്റ്റിലായ ദിഷ രവി, മലയാളി അഭിഭാഷകയും ആക്ടിവിസ്റ്റുമായ നികിത ജേക്കബ്‌, ശാന്തനു മുലുക്‌ എന്നിവര്‍ ചേര്‍ന്നാണ്‌ ഗൂഗിള്‍ ഡോക്യുമെന്റ്‌ തയാറാക്കി ഷെയര്‍ ചെയ്‌തതെന്നാണ്‌ ദില്ലി പോലീസ്‌ ആരോപിക്കുന്നത്‌. അവര്‍ മൂന്ന്‌ പേരും ജനുവരി 26 റിപ്പബ്ലിക്‌ ദിനത്തിന്‌ മുന്‍പ്‌ സൂം വഴി യോഗം ചേര്‍ന്ന്‌ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്ക്‌ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചാരണം നല്‍കാന്‍ പദ്ധതിയിട്ടതായും ദില്ലി പോലീസ്‌ ആരോപിക്കുന്നു.

ഉത്തരാഖണ്ഡിലെ ദുരന്തഭൂമിയിൽ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍, ചിത്രങ്ങള്‍ കാണാം

അറസ്റ്റില്‍ നിന്നും സംരക്ഷണം ആവശപ്പെട്ടുകൊണ്ടുള്ള ഹരജിയില്‍ തനിക്കെതിരെ ദില്ലി പോലീസ്‌ ഫയല്‍ ചെയ്‌ത എഫ്‌ഐആറിന്റെ കോപ്പി ലഭ്യമാക്കണമെന്നും നികിത കോടതി നല്‍കിയ ഹര്‍ജിയില്‍ അപേക്ഷിച്ചിട്ടുണ്ട്‌. ദില്ലി പോലീസ്‌ തന്റെ മുബൈയിലെ വീട്ടിലെത്തി തന്റെ ചില ഡോക്യുമെന്റുകളും മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള സാധനങ്ങളും കണ്ട്‌ കെട്ടിയതായും നികിത തന്റെ ഹര്‍ജിയില്‍ പറയുന്നു. നികിതക്കു പുറമേ അറസ്റ്റില്‍ നിന്നും സംരക്ഷണം ആവശ്യപ്പെട്ട്‌ ശാന്തനു മുലുക്കും മുംബൈ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്‌. എന്നാല്‍ ഇരുവരുടേയും പേരില്‍ ജാമ്യം ലഭിക്കാത്ത ചാര്‍ജുകളാണ്‌ ദില്ലി പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്‌.

മുട്ട് മടക്കാതെ കർഷകർ, ദില്ലിയിലെ കർഷക സമരം ചിത്രങ്ങളിലൂടെ

ഇരുവരുടേയും മുംബൈയിലെ വീടുകളിലെത്തി അന്വേഷിച്ചെങ്കിലും ഇരുവരേയും കണ്ടെത്താനായില്ലെന്ന്‌ ദില്ലി പോലിസ്‌ അറിയിച്ചു. മൂവര്‍ക്കും ഖാലിസ്ഥാനികളുമായി നേരിട്ട്‌ ബന്ധമുണ്ടെന്നതിന്‌ തെളിവുകള്‍ ലഭിച്ചതായും ദില്ലി പോലീസ്‌ ആരോപിക്കുന്നു.

ടൂള്‍കിറ്റ്‌ കേസില്‍ കഴിഞ്ഞ ഞായറാഴ്‌ച്ചയാണ്‌ ബംഗളൂരിവില്‍ നിന്നും യുവപരിസ്ഥിതി പ്രവര്‍ത്തകയായ ദിഷ രവിയെ ദില്ലി പോലീസ്‌ അറസ്‌റ്റ്‌ ചെയ്യുന്നത്‌. കോടതിയില്‍ ഹാജരാക്കിയ ദിഷ താന്‍ തെറ്റൊന്നും ചെയ്‌തിട്ടില്ല എന്നുപറഞ്ഞ്‌ പൊട്ടിക്കരഞ്ഞിരുന്നു. ടൂള്‍കിറ്റ്‌ താനല്ല നിര്‍മ്മിച്ചതെന്നും അതിലെ രണ്ട്‌ വാക്കുകള്‍ എഡിറ്റ്‌ ചെയ്യുക മാത്രമാണ്‌ ചെയ്‌തതെന്നും ദിഷ കോടതിയില്‍ പറഞ്ഞു. കോടതി ദിഷയെ 5 ദിവസത്തെ പോലിസ്‌ കസ്‌റ്റഡിയില്‍ വിട്ടു. ദിഷയെ അറസ്‌റ്റ്‌ ചെയ്‌തതിനെതിരെ വലിയ പ്രതിഷേധമാണ്‌ രാജ്യത്തെ രാഷ്ട്രീയ സാസ്‌കാരിക രംഗത്തെ പ്രമുഖര്‍ രേഖപ്പെടുത്തിയത്‌.

cmsvideo
  ആരാണീ മോദിയുടെ നരനായാട്ടിന് ഇരയായ പെണ്‍കുട്ടി | Oneindia Malayalam

  സ്റ്റൈലിഷായി സണ്ണി ലിയോൺ- ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

  English summary
  toolkit case; Mumbai high court hear Nitkitha Jacob bail application today
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X