ടൂള്‍ കിറ്റ് കേസ്: സൂം മീറ്റില്‍ പങ്കെടുത്തതായി നികിത ജേക്കബ്, ദുരുദ്ദേശം ഉണ്ടായിരുന്നില്ല
ദില്ലി: കര്‍ഷക സമരവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ടൂള്‍ കിറ്റ് അന്താരാഷ്ട്ര പരിസ്ഥിതി പ്രവര്‍ത്ത ഗ്രേറ്റ തന്‍ബര്‍ഗിന് കൈമാറിയത് താനല്ലെന്ന് നികിത ജേക്കബ്. ടൂള്‍ കിറ്റ് കേസുമായി ബന്ധപ്പെട്ട് ദില്ലി പൊലീസ് കഴിഞ്ഞ ദിവസം അഭിഭാഷകയായ നികിത ജേക്കബ് ഉള്‍പ്പടേയുള്ളവര്‍ക്കെതിരായി അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നികിതയുടെ മൊഴി പുറത്ത് വന്നത്. ടൂൾ കിറ്റ് തയാറാക്കിയത് താൻ അംഗമായ പരിസ്ഥിതി കൂട്ടായ്മയാണ്. കര്‍ഷക സമരത്തെ ബോധവല്‍ക്കരിക്കുന്നതിന് വേണ്ടിയായിരുന്നു ഇതെന്നും നികിത ജേക്കബ് പറയുന്നു.
അതേസമയം റിപ്പബ്ലിക് ദിനത്തിന്‍റെ തലേ ദിവസം ചേര്‍ന്ന ഒരു സൂം യോഗത്തില്‍ പങ്കെടുത്തതായി നികിത സമ്മതിക്കുന്നു. പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷന്‍ സ്ഥാപന്‍ എം ഓ ധാലിവാള്‍, ദിഷ രവി തുടങ്ങിയവരും പങ്കെടുത്തതായും നികിത സമ്മതിച്ചതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നികിത ജേക്കബിന്‍റെ അഭിഭാഷകന്‍ മുംബൈ പോലീസിന് സമര്‍പ്പിച്ച ഒരു രേഖയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. മത, രാഷ്ട്രീയ, സാമ്പത്തിക ലക്ഷ്യങ്ങളോ അജണ്ടയോ തനിക്കില്ലെന്നും നികിത ജേക്കബ് വ്യക്തമാക്കുന്നു.

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനം, ചിത്രങ്ങള്‍ കാണാം
Recommended Video
അതിനിടെ അറസ്റ്റില്‍ നിന്നും സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് നികിതയുടെ അഭിഭാഷകന്‍ ബോംബൈ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. അറസ്റ്റിൽനിന്ന് സംരക്ഷണം തേടി ശന്തനുവും ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ചിനെ സമീപിച്ചിട്ടുണ്ട്.
നികിതയും ശന്തനുവും ദിശയും ചേർന്നാണ് ഗൂഗിൾ ഡോക്കുമെന്റ് തയാറാക്കി മറ്റുള്ളവർക്കു നൽകിയതെന്നാണ് ദില്ലി പൊലീസിന്‍റെ ആരോപണം.
നടി ഹണി റോസിന്റെ വൈറല്‍ ചിത്രങ്ങള്‍












Click it and Unblock the Notifications