ടൂൾകിറ്റ് കേസ്; ശന്തനുവിന് ട്രാൻസിറ്റ് ജാമ്യം,നികിത ജേക്കബിന്റെ ജാമ്യാപേക്ഷയിൽ ഉത്തരവ് നാളെ
പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തൻബർഗിന്റെ ടൂൾകിറ്റ് പങ്കുവെച്ചതുമായി ബന്ധപ്പെട്ട കേസിൽ പരിസ്ഥിതി പ്രവർത്തകൻ ശന്തനു മുലക്കിന് ജാമ്യം. 10 ദിവസത്തെ ട്രാൻസിറ്റ് ജാമ്യമാണ് നൽകാൻ ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ച് അനുവദിച്ചത്.അതേസമയം ആക്റ്റിവിസ്റ്റ് നികിത ജേക്കബിന്റെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും. തനിക്ക് മുന്‍കൂര്‍ ട്രാന്‍സിറ്റ് ജാമ്യം നല്‍കണമെന്നാണ് നികിത ജേക്കബിന്റെ ആവശ്യം.

ടൂൾ കിറ്റ് കേസിൽ ഗ്രെറ്റ ടൂള്‍ കിറ്റ് കേസില്‍ നികിത ജേക്കബും ശന്തനുവും ഒളിവിലാണെന്ന് ദില്ലി പോലീസ് കോടതിയിൽ അറിയിച്ചതിന് പിന്നാലെയാണ് കേസിൽ മുൻകൂർ ജാമ്യം തേടി ഇരുവരും ബോംബെ ഹൈക്കോടതിയെ സമീപിച്ചത്.
കര്‍ഷക പ്രക്ഷോഭം, ഇന്നത്തെ ചിത്രങ്ങള്‍
നികിത ജേക്കബ് , ശന്തനു, ദിശ രവി എന്നിവരാണ് കർഷകരുടെ പ്രതിഷേധത്തെ കുറിച്ച് ടൂൾകിറ്റ് ഡോക്യുമെന്റ് സൃഷ്ടിച്ചതെന്നാണ് ദില്ലി പോലീസ് തിങ്കളാഴ്ച ആരോപിച്ചത്. ഇന്ത്യയുടെ ഖാലിസ്ഥാൻ അനുകൂല സംഘടനകളുമായി സഹകരിച്ച് ഇന്ത്യയുടെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കാനുള്ള ശ്രമമാണ് ഇവർ നടത്തിയതെന്നും പോലീസ് പറഞ്ഞു.
നടി നന്ദിത ശ്വേതയുടെ ആകര്‍ഷകമായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications