• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

2018ലെ പ്രധാന രാഷ്ട്രീയ സംഭവങ്ങള്‍; രാജ്യം ഉറ്റുനോക്കിയ വാര്‍ത്തകള്‍!! കോണ്‍ഗ്രസിന്റെ കുതിപ്പ്...

ദില്ലി: നോട്ട് നിരോധനവും ജിഎസ്ടി നടപ്പാക്കലുമെല്ലാമാണ് 2017ല്‍ സജീവ വിഷയമായിരുന്നതെങ്കില്‍ 2018 തിരഞ്ഞെടുപ്പുകളുടേതായിരുന്നുവെന്ന് പറയാം. ഒട്ടേറെ പ്രധാന തിരഞ്ഞെടുപ്പുകള്‍ക്കാണ് രാജ്യം ഈ വര്‍ഷം സാക്ഷിയായത്. ത്രിപുരയിലും കര്‍ണാടകത്തിലും നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ആവേശം ഇനിയും അവസാനിച്ചിട്ടില്ല.

എന്നാല്‍ ഏറ്റവും ഒടുവില്‍ 2018 വിടപറയാന്‍ നേരം നടന്ന അഞ്ച് സംസ്ഥാനങ്ങളുടെ തിരഞ്ഞെടുപ്പും രാജ്യത്തിന്റെ രാഷ്ട്രീയ ഗതി വെളിപ്പെടുത്തുന്നതാണ്. മൂന്നാം മുന്നണി രൂപീകരണ ശ്രമം എടുത്തുപറയേണ്ടതാണ്. പരീക്കറില്ലാത്ത ഗോവയും ഏറെ ചര്‍ച്ചയായി. രാഷ്ട്രീയം ഔദ്യോഗിക കൃത്യനിര്‍വഹണത്തിലേക്ക് കടന്നതിന് ഉദാഹരണമായിട്ടാണ് കശ്മീര്‍ സര്‍ക്കാര്‍ പിരിച്ചുവിട്ട ഗവര്‍ണറുടെ നടപടി വിലയിരുത്തപ്പെട്ടത്.

അസമിലെ പൗരത്വ രജിസ്റ്ററും ഈ വര്‍ഷം രാജ്യം ഏറെ ചര്‍ച്ച ചെയ്തതാണ്. കര്‍ഷക സമരങ്ങള്‍ക്കും ഇന്ത്യ ഈ വര്‍ഷം സാക്ഷിയായി. ഒരുതരത്തില്‍ പറഞ്ഞാല്‍ കര്‍ഷക പ്രതിഷേധത്തിന്റെ സൂചന കൂടിയായിരുന്നു ഒടുവില്‍ വന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം......

 ത്രിപുരയില്‍ ചെങ്കൊടി താഴ്ന്നു

ത്രിപുരയില്‍ ചെങ്കൊടി താഴ്ന്നു

മൂന്ന് പതിറ്റാണ്ടോളം സിപിഎം ഭരിച്ചിരുന്ന സംസ്ഥാനമായിരുന്നു ത്രിപുര. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ സിപിഎം നിലംപരിശായി. ബിജെപി ഇടിച്ചുകയറി. വന്‍ ഭൂരിപക്ഷത്തിലാണ് ബിജെപി ജയിച്ചത്. അടുത്തകാലത്തൊന്നും ത്രിപുരയില്‍ സിപിഎമ്മിന് ഒരു ഉയര്‍ത്തെഴുന്നേല്‍പ്പ് സാധ്യമല്ലാത്തവിധത്തിലാണ് ബിജെപി മുന്നേറ്റം നടത്തിയത്.

പഞ്ചായത്ത് തിരഞ്ഞെടുപ്പിലും

പഞ്ചായത്ത് തിരഞ്ഞെടുപ്പിലും

ത്രിപുരയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സിപിഎം ഭരണം പൂര്‍ണമായി ഇല്ലാതായി. പഞ്ചായത്ത് സമിതികളില്‍ നിന്ന് സിപിഎം രാജിവച്ചു. ഉപതിരഞ്ഞെടുപ്പിലും സിപിഎം തോറ്റു. ബിജെപിയാണ് പഞ്ചായത്തുകളും പിടിച്ചടക്കിയത്. ഭയപ്പെടുത്തി മല്‍സരത്തില്‍ നിന്ന് സിപിഎം പ്രവര്‍ത്തകരെ ബിജെപി പിന്തിരിപ്പിച്ചുവെന്നാണ് സിപിഎമ്മിന്റെ ഈ വിഷയത്തിലെ ആരോപണം.

കര്‍ണാടകയില്‍ സംഭവിച്ചത്

കര്‍ണാടകയില്‍ സംഭവിച്ചത്

തൊട്ടുപിന്നാലെയാണ് കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ വന്നത്. ബിജെപി ഒന്നാം സ്ഥാനത്തും കോണ്‍ഗ്രസ് രണ്ടാംസ്ഥാനത്തും ജെഡിഎസ് മൂന്നാംസ്ഥാനത്തുമെത്തി. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ബിജെപിയുടെ ശ്രമം കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം പരാജയപ്പെടുത്തി. ബിജെപിക്ക് അധികാരം നേടാന്‍ സാധിച്ചില്ല. ഇന്ന് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാരാണ് കര്‍ണാടകം ഭരിക്കുന്നത്.

 പ്രധാന ഉപതിരഞ്ഞെടുപ്പ്

പ്രധാന ഉപതിരഞ്ഞെടുപ്പ്

ഉത്തര്‍ പ്രദേശിലെ രണ്ട് ലോക്‌സഭാ സീറ്റുകളില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകള്‍ ഈ വര്‍ഷം ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു. ബിജെപി ഏറെ കാലമായി കൈവശം വെക്കുന്ന ഗൊരഖ്പൂര്‍, ഫുല്‍പൂര്‍ മണ്ഡലങ്ങള്‍ ഇത്തവണ അവര്‍ക്ക് നഷ്ടമായി. എസ്പി സ്ഥാനാര്‍ഥികള്‍ ജയിച്ചു. എസ്പിയും ബിഎസ്പിയും കൈകോര്‍ക്കുകയും കോണ്‍ഗ്രസ് പിന്തുണയ്ക്കുകയും ചെയ്തതോടെയാണ് ബിജെപി പരാജയപ്പെട്ടത്.

 മൂന്നാം മുന്നണി വരുമോ

മൂന്നാം മുന്നണി വരുമോ

ഉപതിരഞ്ഞെടുപ്പ് ഫലം മൂന്നാം മുന്നണി എന്ന സഖ്യസാധ്യതയിലേക്കാണ് വിരല്‍ചൂണ്ടിയത്. ബിജെപി, കോണ്‍ഗ്രസ് ഇതര കക്ഷികളുടെ സംഗമത്തിന് അവസരം ഒരുക്കണമെന്ന പൊതു അഭിപ്രായവും ശക്തമായി. എന്നാല്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടായില്ല. ബംഗാളിലെ മമതാ ബാനര്‍ജി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇതിന് പ്രധാനമായും ശ്രമം നടത്തിയിരുന്നു.

ഗോവയില്‍ നടക്കുന്നത്

ഗോവയില്‍ നടക്കുന്നത്

ഗോവയില്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ അസാന്നിധ്യം ഈ വര്‍ഷം ദേശീയതലത്തില്‍ പ്രധാന ചര്‍ച്ചയായിരുന്നു. ക്യാന്‍സര്‍ ബാധിതനായ അദ്ദേഹം ഗോവയിലേയും മുംബൈയിലേയും ആശുപത്രികളില്‍ ചികില്‍സയിലായിരുന്നു. പിന്നീട് അമേരിക്കയില്‍ ചികില്‍സയ്ക്ക് പോയി. ശേഷം തിരിച്ചെത്തിയെങ്കിലും ദില്ലിയിലെ എയിംസില്‍ ചികല്‍സയിലായിരുന്നു. ഇപ്പോഴും ഗോവയുടെ ഭരണകാര്യത്തില്‍ സജീവ ഇടപെടല്‍ നടത്തുന്നില്ല.

മുതലെടുക്കാന്‍ കോണ്‍ഗ്രസ്

മുതലെടുക്കാന്‍ കോണ്‍ഗ്രസ്

പരീക്കറിന്റെ അസാന്നിധ്യം കോണ്‍ഗ്രസ് മുതലെടുക്കാന്‍ ശ്രമിച്ചിരുന്നു. ഗോവയിലെ ബിജെപി സര്‍ക്കാര്‍ നിലംപൊത്തുമെന്ന വാര്‍ത്തകള്‍ വരെ വന്നു. എന്നാല്‍ പരീക്കറെ മുഖ്യമന്ത്രി പദവിയില്‍ നിന്ന് മാറ്റാതെ ബിജെപി പിടിച്ചുനില്‍ക്കുന്നു. പരീക്കര്‍ മുഖ്യമന്ത്രി പദവി ഒഴിഞ്ഞാല്‍ തങ്ങള്‍ പിന്തുണ പിന്‍വലിക്കുമെന്ന് സൂചിപ്പിച്ച സഖ്യകക്ഷികളും നില്‍ക്കുന്നു.

പൗരത്വ രജിസ്റ്റര്‍ വിവാദം

പൗരത്വ രജിസ്റ്റര്‍ വിവാദം

അസം അതിര്‍ത്തിയിലെ പൗരത്വ രജിസ്റ്റര്‍ വിവാദം ഏറെ ശ്രദ്ധിക്കപ്പെട്ട വാര്‍ത്തയായിരുന്നു. ബംഗ്ലാദേശില്‍ നിന്ന് കുടിയേറിയവരാണ് അതിര്‍ത്തിയിലുള്ളതെന്ന് ബിജെപി ആരോപിക്കുന്നു. എന്നാല്‍ കൂടുതലും ബംഗാളില്‍ നിന്ന് വന്നവരാണിവരെന്ന് മമതാ ബാനര്‍ജി പറയുന്നു. സ്വാതന്ത്ര്യത്തിന് മുമ്പ് വന്നവരാണെന്നും വാദങ്ങള്‍ ഉയര്‍ന്നു. ബിജെപി സര്‍ക്കാര്‍ പൗരത്വ പട്ടിക തയ്യാറാക്കിയപ്പോള്‍ 40 ലക്ഷത്തോളം പേര്‍ പുറത്താണ്. ഇവരില്‍ യോഗ്യരായവര്‍ക്ക് പൗരത്വം നിഷേധിക്കരുതെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. രജിസ്‌ട്രേഷന്‍ നടപടികള്‍ ഇപ്പോഴും പുരോഗമിക്കുന്നു.

 കശ്മീരിലെ ഗവര്‍ണറുടെ കളി

കശ്മീരിലെ ഗവര്‍ണറുടെ കളി

കശ്മീരില്‍ പിഡിപി-ബിജെപി സഖ്യസര്‍ക്കാരാണ് ഭരിച്ചിരുന്നത്. സഖ്യത്തില്‍ ഉടക്കുണ്ടായതിനെ തുടര്‍ന്ന് ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തി. ആറ് മാസം കാലാവധി പൂര്‍ത്തിയാകാനിരിക്കെ പിഡിപി, എന്‍സി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ബിജെപി വിരുദ്ധ ചേരി രൂപീകരിച്ച സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിച്ചു. ഈ വേളയില്‍ ഗവര്‍ണര്‍ നിയമസഭ പിരിച്ചുവിടുകയായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം ഇവിടെ ഇനി നിയമസഭാ തിരഞ്ഞെടുപ്പ് നടന്നേക്കും. ഗവര്‍ണര്‍ രാഷ്ട്രീയമാണ് കളിച്ചതെന്ന ആരോപണമുണ്ട്.

റാഫേല്‍ വിവാദം

റാഫേല്‍ വിവാദം

റാഫേല്‍ യുദ്ധവിമാന ഇടപാടിനെ ചൊല്ലിയുള്ള വിവാദം ഈ വര്‍ഷവും കെട്ടടങ്ങിയില്ല. യുപിഎ സര്‍ക്കാര്‍ ഫ്രഞ്ച് കമ്പനിയുമായി തയ്യാറാക്കിയ കരാര്‍ മാറ്റി എന്‍ഡിഎ സര്‍ക്കാര്‍ പുതിയ കരാര്‍ ഒപ്പുവയ്ക്കുകയായിരുന്നു. ഇതില്‍ അനില്‍ അംബാനിയുടെ കമ്പനിയെ സഹായിക്കുന്ന വ്യവസ്ഥകളുണ്ടെന്നാണ് രാഹുല്‍ ഗാന്ധിയുടെ ആരോപണം. പാര്‍ലമെന്റ് സമിതി വിഷയം അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. എന്നാല്‍ രേഖകള്‍ പരിശോധിച്ച സുപ്രീംകോടതി കരാറുമായി മുന്നോട്ട് പോകുന്നതിന് തടസം പറഞ്ഞിട്ടില്ല.

കര്‍ഷകരുടെ ലോങ് മാര്‍ച്ച്

കര്‍ഷകരുടെ ലോങ് മാര്‍ച്ച്

കര്‍ഷകരുടെ പ്രതിഷേധം 2018ല്‍ ഇന്ത്യ ചര്‍ച്ച ചെയ്ത പ്രധാന വിഷമയായിരുന്നു. കര്‍ഷകരുടെ ആവശ്യങ്ങള്‍ എന്‍ഡിഎ സര്‍ക്കാര്‍ ഗൗനിക്കുന്നില്ലെന്നാണ് ആക്ഷേപം. വിവിധ കര്‍ഷക സംഘടനകള്‍ മുംബൈയിലും യുപിയില്‍ നിന്ന് ദില്ലിയിലേക്കും ലോങ് മാര്‍ച്ചുകള്‍ സംഘടിപ്പിച്ചു. ദില്ലിയിലേക്ക് കടക്കവെ പോലീസിനെ ഉപയോഗിച്ച് തടഞ്ഞു. ഇത് സംഘര്‍ഷ സാഹചര്യമൊരുക്കി. കര്‍ഷകരുടെ പ്രതിഷേധത്തിന്റെ ഫലമാണ് അഞ്ച് സംസ്ഥാനങ്ങളില്‍ ബിജെപി പിന്നോട്ട് പോകാന്‍ കാരണമെന്ന് വിലയിരുത്തലുണ്ട്.

കോണ്‍ഗ്രസ് മുന്നേറ്റം

കോണ്‍ഗ്രസ് മുന്നേറ്റം

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പാണ് ഈവര്‍ഷം ഒടുവില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട വാര്‍ത്ത. കോണ്‍ഗ്രസ് തിരിച്ചുവരുന്നുവെന്ന സൂചനയാണ് ഫലം കാണിക്കുന്നത്. ബിജെപി 15 വര്‍ഷമായി ഭരിക്കുന്ന ഛത്തീസ്ഗഡ്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലെ ഭരണം കോണ്‍ഗ്രസ് പിടിച്ചു. തെലങ്കാനയില്‍ ഭരണം ടിആര്‍എസ് നിലനിര്‍ത്തി. മിസോറാം ഭരണം കോണ്‍ഗ്രസിന് നഷ്ടമായി. പ്രതിപക്ഷമായ എംഎന്‍എഫ് ആണ് മിസോറാമില്‍ പുതയ ഭരണകക്ഷി.

യുപിയിലും ബിജെപിക്ക് ഉഗ്രന്‍ പണിവരുന്നു; ഒന്നിച്ചു പൊരുതാന്‍ പ്രതിപക്ഷം, പക്ഷേ, കോണ്‍ഗ്രസ് ഔട്ട്!!

English summary
Top 10 Political developments in India in 2018
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more