പണക്കാരായ മുഖ്യമന്ത്രിമാര്‍ ഇവരാണ്... ഉമ്മന്‍ ചാണ്ടിയുണ്ടോ?
ദില്ലി: ജനസംഖ്യയുടെ വലിയൊരു ശതമാനവും ദാരിദ്ര്യം അനുഭവിക്കുന്ന രാജ്യമാണ് നമ്മുടേത്. എന്നാല്‍ ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയില്‍ ഇന്ത്യക്കാര്‍ ഇഷ്ടം പോലെയുണ്ട്.
വലിയ ബിസിനസ്സുകാര്‍ മാത്രമല്ല നമ്മുടെ നാട്ടിലെ പണക്കാര്‍. രാഷ്ട്രീയ പ്രവര്‍ത്തനം സാമൂഹ്യ സേവനമാണെന്ന് കരുതുന്ന പൊതുപ്രവര്‍ത്തകരും ഭരണാധികാരികളും പണക്കാരുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. നരേന്ദ്ര മോദി മന്ത്രി സഭയില്‍ 17 കോടീശവരന്‍മാരുണ്ട്. നമ്മുടെ കേരള മന്ത്രിസഭയിലും കോടീശ്വരന്‍മാരുണ്ട്.
നമ്മുടെ നാട്ടിലെ മുഖ്യമന്ത്രിമാരിലും ഉണ്ട് കോടീശ്വരന്‍മാര്‍. അതില്‍ ഏറ്റവും പണക്കാരായ പത്ത് പേര്‍ ആരൊക്കെയെന്ന് നോക്കാം...

വീരഭദ്ര സിങ്
ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയായ വീരഭദ്ര സിങ് ആണ് മുഖ്യമന്ത്രിമാര്‍ക്കിടയിലെ പണക്കാരില്‍ ഒന്നാമന്‍. 2012 ല്‍ നല്‍കിയ കണക്ക് പ്രകാരം ഇദ്ദേഹത്തിന് 33.65 കോടി രൂപയുടെ ആസ്തിയുണ്ട്. കോണ്‍ഗ്രസ്സുകാരനാണ് വീരഭദ്ര.

കെ ചന്ദ്രശേഖര്‍
പുതിയതായി രൂപീകരിച്ച തെലങ്കാന സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി കെ ചന്ദ്രശേഖറിന് 15.15 കോടി രൂപയുടെ ആസ്തിയുണ്ട്. തെലങ്കാന രാഷ്ട്രസമതിയുടെ പ്രസിഡന്റ് ആണ് ഇദ്ദേഹം.

മുകുള്‍ സാങ്മ
മേഘാലയയുടെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായ മുകുള്‍ സാങ്മയും സമ്പത്തിന്റെ കാര്യത്തില്‍ അത്ര പിറകിലല്ല. ഇദ്ദേഹത്തിന് 15.5 കോടി രൂപയുടെ ആസ്തിയുണ്ട്. 2013 ലെ കണക്കാണിത്.

പവന്‍ കുമാര്‍ ചാമ്ലിങ്
കൊച്ചു സംസ്ഛാനമായ സിക്കിമിന്റെ മുഖ്യമന്ത്രിയാണ് പവന്‍ കുമാര്‍ ചാമ്ലിങ്. സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് ആണ് പാര്‍ട്ടി. ആസ്തി 14.29 കോടി.

സിദ്ധരാമയ്യ
കര്‍ണാടക മുഖ്യമന്ത്രിയായ സിദ്ധരാമയ്യക്ക് 13.61 കോടി രൂപയുടെ ആസ്തിയുണ്ട്.

നവീന്‍ പട്‌നായിക്
ഒറീസ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കും ധനികനാണ്. 12 കോടിയിലധികം ആസ്തിയുണ്ട് ബിജു ജനത ദള്‍ നേതാവായ നവീന്‍ പട്‌നായിക്കിന്.

നബാം ടുകി
വടക്കുകിഴക്കന്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശിന്റെ മുഖ്യമന്ത്രിയാണ് നബാം ടുകി. കോണ്‍ഗ്രസ്സുകാരനായ ഇദ്ദേഹത്തിന് 11.55 കോടി രൂപയുടെ ആസ്തിയുണ്ട്.

ലക്ഷ്മികാന്ത് പര്‍സേക്കര്‍
മനോഹര്‍ പരീക്കര്‍ കേന്ദ്ര മന്ത്രിസഭയിലെത്തിയതോടെ ഗോവ മുഖ്യമന്ത്രിയായ ആളാണ് ലക്ഷ്മികാന്ത് പര്‍സേക്കര്‍. ബിജെപിക്കാരനായ പര്‍സേക്കറിന് 10.74 കോടി രൂപയുടെ ആസ്തിയുണ്ട്.

ലാല്‍ തന്‍ഹാവ്‌ല
മിസോറാം മുഖ്യമന്ത്രിയാണ് ലാല്‍ തന്‍ഹാവ്‌ല. കോണ്‍ഗ്രസ്സുകാരനാണ്. ആസ്തി 9.15 കോടി രൂപ.

അഖിലേഷ് യാദവ്
മുലായംസിങ് യാദവിന്റെ മകന്‍. ഉത്തര്‍ പ്രദേശിന്റെ മുഖ്യമന്ത്രി. സമാജ് വാദി പാര്‍ട്ടിക്കാരന്‍. ആസ്തി 8.84 കോടി രൂപ.












Click it and Unblock the Notifications