• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

കേന്ദ്രമന്ത്രിമാർ മുതൽ മുൻ മുഖ്യമന്ത്രിമാർ വരെ; ഒന്നാം ഘട്ടത്തിൽ വോട്ട് തേടി പ്രമുഖർ

ദില്ലി: 17-ാം ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 91 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ്. ദക്ഷിണേന്ത്യയിൽ തെലങ്കാനയിലും ആന്ധ്രാപ്രദേശിലുമായി 42 സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. നിർണായക തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശിൽ 8 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

സിറ്റിംഗ് എംപിമാരും മുൻ കേന്ദ്രമന്ത്രിമാരും ഉൾപ്പെടെ നിരവധി പ്രമുഖരാണ് ആദ്യ ഘട്ടത്തിൽ ജനവിധി തേടുന്നത്. കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നിന്നുമാണ് ജനവിധി തേടുന്നത്. മറ്റ് പ്രമുഖർ ഇവരാണ്.

മോദി നാളെ കോഴിക്കോട്; ലക്ഷ്യം വയനാടും രാഹുല്‍ ഗാന്ധിയും, കൂടുതല്‍ നേതാക്കള്‍ കേരളത്തിലെത്തും

 അരുണാചൽ പ്രദേശ്

അരുണാചൽ പ്രദേശ്

അരുണാചൽ പ്രദേശ് ഒന്നാം ഘട്ട വോട്ടെടുപ്പിലേക്ക് നീങ്ങുമ്പോൾ കേന്ദ്രമന്ത്രി കിരൺ റിജിജിവും സംസ്ഥാന ബിജെപി അധ്യക്ഷൻ തപിർ ഗാവോയുമാണ് ജനവിധി തേടുന്ന പ്രമുഖർ. കോൺഗ്രസിൽ മുൻ മുഖ്യമന്ത്രി നബാം തുകിയും മുൻ മന്ത്രി ജെയിംസ് ലൊവാംഗ്ച വാഗ്ലാട്ടും ജനവിധി തേടുന്നുണ്ട്. അരുണാചൽ പ്രദേശ് ക്രിസ്റ്റ്യൻ ഫോറം പ്രസിഡന്റ് ഖ്വോദ അപികും മത്സരരംഗത്തുണ്ട്.

ആന്ധ്രാ പ്രദേശ്

ആന്ധ്രാ പ്രദേശ്

തെലുങ്ക് ദേശം പാർട്ടി സ്ഥാപകൻ എൻടിആറിന്റെ മകൽ ദഗ്ഗുബതി പുരാണ്ഡേശ്വരി, ജെഡി സീലം കനിമുരി ബാപിരാജു എന്നിവരാണ് കോൺഗ്രസിന്റെ പ്രമുഖ സ്ഥാനാർത്ഥകൾ. മുൻ സിബിഐ ജോയിന്റ് ഡയറക്ടർ വിവി ലക്ഷ്മി നാരായണയാണ് ജനസേനയുടെ പ്രധാന സ്ഥാനാർത്ഥി. സിറ്റിംഗ് എംപിയും മുൻ കേന്ദ്രമന്ത്രിയുമായ അശോക് ഗജപതി റാവുവാണ് ടിഡിപിയുടെ മറ്റൊരാൾ. എംപിമാരായ ജയദവ ഗല്ല, എൻ ശിവപ്രദാസ്, കേസിനേനി ശ്രീനിവാസ എന്നിവരും മത്സരരംഗത്തുണ്ട്. ടിഡിപിയും വൈഎസ്ആർ കോൺഗ്രസും തമ്മിലാണ് പ്രധാന മത്സരം. മുൻ പോലീസ് ഉദ്യോഗസ്ഥനായ ഗൊരാണ്ട്ല മാധവ്, സിറ്റിംഗ് എംപി അവിനാശ് റെഡ്ഡി, വ്യവസായിയായ പ്രസാദ് വി പൊട്ലൂരി എന്നിവരാണ് വൈഎസ്ആർ കോൺഗ്രസിന്റെ പ്രമുഖ സ്ഥാനാർത്ഥികൾ.

ആസാം

ആസാം

ആദ്യ ഘട്ടവോട്ടെടുപ്പിൽ ഗോത്രവർഗ നേതാവ് രാമേശ്വർ തേലി, ആസാം ധനകാര്യ മന്ത്രി ഹിമാന്ത് ശർമയുടെ അടുത്ത അനുയായിപല്ലബ് ലോചൻ ദാസ്, ആസം ഗണ പരിഷത് നേതാവും ആൾ ആസാം സ്റ്റുഡന്റസ് യൂണിയൻ മുൻ ഉപാധ്യക്ഷനുമായ മോനിമാധവ് മഹാന്ത എന്നിവരാണ് സംസ്ഥാനത്തെ പ്രമുഖ സ്ഥാനാർത്ഥികൾ. എംപിയും മുൻ മുഖ്യമന്ത്രി തരുൺ ഗോഗോയിയുടെ മകനുമായ ഗൗരവ് ഗോഗോയിയാണ് കോൺഗ്രസിന്റെ പ്രമുഖ സ്ഥാനാർത്ഥി. ഐഎഎസ് ഉദ്യോഗസ്നായിരുന്ന എംജിവികെ ബാനു, പബൻ സിംഗ് ഗതോബർ തുടങ്ങിവരാണ് കോൺഗ്രസ് പട്ടികയിലെ മറ്റ് നേതാക്കൾ.

 ബീഹാർ

ബീഹാർ

ഔറംഗബാദ് മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന സിറ്റിംഗ് എംപി സുശീൽ കുമാർ സിംഗാണ് ബിജെപി പട്ടികയിലെ പ്രമുഖൻ. ഹിന്ദിസ്ഥാൻ ആവാം മോർച്ച നേതാവും മുൻ മുഖ്യമന്ത്രിയുമായ ജിതൻ റാം മാഞ്ചി, ലോക് ജനരക്ഷ് പാർട്ടി നേതാവ് ചിരാഗ് പസ്വാൻ തുടങ്ങിയവരാണ് മറ്റ് പ്രമുഖർ. കേന്ദ്രമന്ത്രി രാംവിലാസ് പസ്വാന്റെ മകനാണ് ചിരാഗ് പസ്വാൻ.

ജമ്മു കശ്മീർ

ജമ്മു കശ്മീർ

സിറ്റിംഗ് എംപി ജുഗൽ കിഷോർ ശർമയാണ് ജമ്മു കശ്മീരിൽ ജനവിധി തേടുന്ന പ്രമുഖ സ്ഥാനാർത്ഥി. ബാരാമുള്ള പാർട്ടി പ്രസിഡന്റഅ ഹാജി ഫറൂഖ് അഹമ്മദ് മിർ, മുൻ മന്ത്രിയും മുതിർന്ന നേതാവുമായ രമൺ ഭല്ല തുടങ്ങിയവരാണ് കോൺഗ്രസ് ലിസ്റ്റിലെ പ്രമുഖർ. ജെകെ എൻപിപി നേതാവ് ഭീം സിംഗാണ് പട്ടികയിലെ മറ്റൊരു പ്രമുഖൻ, ഛത്തീസ്ഗഡിൽ ബിജെപിയുടെ ബൈദു റാം കശ്യപും ദീപക് ബൈജിയുമാണ് പ്രധാന സ്ഥാനാർത്ഥികൾ. ബസ്തറിൽ നിന്നുമാണ് ഇവർ ജനവിധി തേടുന്നത്.

മഹാരാഷ്ട്ര

മഹാരാഷ്ട്ര

കേന്ദ്രമന്ത്രിമാരായ ഹൻസരാജ് അഹിറും നിതിൻ ഗഡ്കരിയുമാണ് ബിജെപിയുടെ പ്രമുഖ സ്ഥാനാർത്ഥികൾ. കൃപാൽ ബാലാജി തുമാനാമ് ബിജെപിയുടെ പ്രമുഖ സ്ഥാനാർത്ഥി. കോൺഗ്രസിന്റെ സുരേഷ് നാരായൺ ദനോർകർ, നാനാ പടോൾ മാണിക്റാവു താക്കറെ എന്നിവരാണ് മറ്റ് പ്രമുഖ മുഖങ്ങൾ.

മേഘാലയ

മേഘാലയ

ബിജെപി സംസ്ഥാന അധ്യക്ഷൻ റിക്മാൻ ജി മോമിൻ, മുന്ന് വട്ടം എംപിയായ സൻബോർ ഷുള്ളൈ എന്നിവരാണ് ആദ്യഘട്ട വോട്ടെടുപ്പിൽ ജനവിധി തേടുന്ന പ്രമുഖർ. മുൻ മുഖ്യമന്ത്രി മുകുൾ സാഗ്മ, മുൻ എംപി വിൻസെന്റ് എച്ച് പാല എന്നിവരാണ് കോൺഗ്രസ് ലിസ്റ്റിലെ പ്രമുഖർ. നാഷണൽ പീപ്പിൾ പാർട്ടി നേതാവും മുഖ്യമന്ത്രി കൊണ്റാഡ് സാഗ്മയുടെ സഹോദരിയുമായ അഗത സാഗ്മയാണ് മറ്റൊരു പ്രമുഖ സ്ഥാനാർത്ഥി.

 മണിപ്പൂർ

മണിപ്പൂർ

ബിജെപി നേതാവ് ഷോക്കോപാവോ മാതെ, കോൺഗ്രസ് നേതാവ് കെ ജെയിംസ്, നാഷണൽ പീപ്പിൾസ് പാർട്ടി നേതാവ് തംഗ്മിലിൻ കിപ്ഗെൻ എന്നിവരാണ് മണിപ്പൂരിലെ പ്രമുഖ നേതാക്കൾ. ബിജെപിയുടെ നിരുപം ചക്മ, മിസോ നാഷണൽ ഫ്രണ്ട് നേതാവ് സി ലാൽറോസാംഗ, തുടങ്ങിയവരാണ് മിസോറാമിലെ പ്രമുഖ നേതാക്കൾ. മിസോറാം ലോക്സഭാ തിരഞ്ഞെടുപ്പിൽ ആദ്യമായി ഒരു വനിതയും ഇക്കുറി ജനവിധി തേടുന്നുണ്ട്. സ്വതന്ത്ര്യസ്ഥാനാർത്ഥിയായാണ് ലാൽത്ലാമനിയുടെ മത്സരം.

നാഗാലാൻഡ്

നാഗാലാൻഡ്

മുൻ മുഖ്യമന്ത്രിയായ കോൺഗ്രസ് സ്ഥാനാർത്ഥി കെഎൽ ചിഷി, നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രാോഗ്രസീവ് പാർട്ടി നേതാവ് തെഖോഹോ യെപ്തോമിയും തമ്മിലാണ് നാഗാലാൻഡിൽ പ്രധാന പോരാട്ടം. ഒഡീഷയിൽ ബിജു ജനതാ ദൾ നേതാവ് രമേശ് ചന്ദ്ര മാഞ്ചി കോൺഗ്രസ് നേതാക്കളായ ഭക്ത ചരൺ ദാസ്, സപ്തഗിരി ഉലക, ബിജെപിയുടെ ബസന്ത കുമാർ, ജയറാം പാംഗി, ബാലഭദ്ര മാഞ്ചി എന്നിവരാണ് മത്സരംഗത്തുള്ള പ്രമുഖർ.

 സിക്കിം

സിക്കിം

ബിജെപി നേതാവ് ലേതൻ ഷേർപ, കോൺഗ്രസ് നേതാവ് ഭരത് ബാസ്നെറ്റ് എന്നിവരാണ് സിക്കിമിലെ പ്രമുഖ സ്ഥാനാർത്ഥികൾ. ത്രിപുരയിൽ ബിജെപി നേതാവ് പ്രതിമ ഭൗമിക്കും കോൺഗ്രസ് നേതാവ് സുബാൽ ഭൗമിക്, സിപിഎമ്മിന്റെ ശങ്കർ പ്രസാദ് ദത്ത എന്നിവരാണ് മത്സരരംഗത്തുള്ളത്.

തെലങ്കാന

തെലങ്കാന

തെലങ്കാന തിരഞ്ഞെടുപ്പിലെ പ്രധാന സ്ഥാനാർത്ഥി എഐഎംഐഎം നേതാവ് ഒവൈസിയാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കിഷൻ റെഡ്ഡി, കോൺഗ്രസിന്റെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി കോണ്ടെ വിശ്വേശ്വർ റെഡ്ഡി, രേവന്ത് റെഡ്ഡി, പൊന്നൻ പ്രഭാകർ തുടങ്ങിയവരാണ് മറ്റ് പ്രമുഖർ. തെലങ്കാന മുഖ്യമന്ത്രിയുടെ മകൾ കവിയാണ് നിസാമാബാദിലെ സ്ഥാനാർത്ഥി. മണ്ഡലത്തിലെ സിററിംഗ് എംപി കൂടിയാണ് കവിത.

 ഉത്തർപ്രദേശ്

ഉത്തർപ്രദേശ്

രാഘവ് ലഖ്നപാൽ, സഞ്ജയ് കുമാർ ബല്ല്യൻ, കൻവാർ ഭാരതേന്ദ്ര സിംഗ്, രാജേന്ദ്ര അഗർവാൾ, ഡോ സത്യപാൽ സിംഗ്, വികെ സിംഗ്, മഹേഷ് ശർമ എന്നിവരാണ് ബിജെപിയുടെ പ്രമുഖ സ്ഥാനാർത്ഥികൾ. ഹാജി യാഖുബ് ഖുറേഷി, ഹാജി ഫസൽ ഉർ റഹ്മാൻ, സത്ബിർ നഗർ, എസ്പി-ബിഎസ്പി സഖ്യത്തിലെ പ്രമുഖർ, കോൺഗ്രസ് ഉപാധ്യക്ഷൻ ഇമ്രാൻ മസൂദ്, ആർഎൽഡി നേതാവ് അജിത് സിംഗ്., ജയന്ത് ചൗധരി എന്നിവരും ആദ്യഘട്ടത്തിൽ മത്സരത്തിനുണ്ട്.

 ഉത്തരാഖണ്ഡ്

ഉത്തരാഖണ്ഡ്

ബിജെപിയുടെ മാല രാജ്യ ലക്ഷ്മി ഷാ, രമേശ് നിഷാങ്ക്, അജയ് താംത, തിരത് സിംഗ് റാവത്ത്, അജയ് ഭട്ട് എന്നിവരാണ് ഉത്തരാഖണ്ഡിലെ പ്രമുഖ സ്ഥാനാർത്ഥികൾ. മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത്, മനീഷ് കാന്ദൂരി, പ്രിതം സിംഗ്, പ്രദീപ് താംത എന്നിവരാണ് കോൺഗ്രസിന്റെ പ്രമുഖ സ്ഥാനാർത്ഥികൾ. ബംഗാളിൽ ടിഎംസിയുടെ പരേഷ് ചന്ദ്രയും ദസ്റത്ത് ടിർക്കേയുമാണ് ആദ്യഘട്ടത്തിൽ വോട്ട് തേടുന്നത്.

കേന്ദ്രഭരണ പ്രദേശങ്ങളിൽ

കേന്ദ്രഭരണ പ്രദേശങ്ങളിൽ

ആൻഡമാനിൽ ബിജെപി അധ്യക്ഷൻ വിശാൽ ജോളിയും കോൺഗ്രസ് അധ്യക്ഷൻ കുൽദീപ് റായ് ശർമയുമാണ് പ്രധാന സ്ഥാനാർത്ഥികൾ. ലക്ഷദ്വീപിലും ബിജെപി അധ്യക്ഷൻ അബ്ദുൾ ഖാദർ ഹാജിയും, കോൺഗ്രസിന്റെ ഹംദുള്ള സയിദും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിനേതാവ് മൊഹമ്മദ് ഫൈസലുമാണ് പ്രധാന സ്ഥാനാർത്ഥികൾ.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Top candidates in first Phase of Lok sabha election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more