Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസിലെ പ്രമുഖന്‍ ബിജെപിയിലേക്ക്; ജെപി നദ്ദ സ്വീകരിക്കും, സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ച

ദില്ലി: ദേശീയ തലത്തില്‍ അറിയപ്പെടുന്ന കോണ്‍ഗ്രസ് നേതാവ് ഇന്ന് ബിജെപിയില്‍ ചേരുമെന്ന് പ്രചാരണം. ട്വിറ്ററില്‍ ബിജെപി അനുകൂലികളാണ് ഈ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് പ്രമുഖനായ നേതാവ് ബിജെപിയില്‍ ചേരുമെന്നാണ് ആദ്യം പ്രചരിച്ചത്. വൈകാതെ ഇത് കോണ്‍ഗ്രസ് നേതാവാണ് എന്ന പ്രചാരണം തുടങ്ങി. പിന്നെ അതാര് എന്ന ചര്‍ച്ചയായി. ഉത്തരേന്ത്യയിലെ കോണ്‍ഗ്രസ് നേതാക്കളില്‍ പ്രമുഖനാണ് ഇദ്ദേഹം എന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു.

p

ആനകള്‍ക്ക് കൊറോണ രോഗമുണ്ടോ? തമിഴ്‌നാട്ടിലെ മധുമലൈ ടൈഗര്‍ റിസര്‍വിലെ എല്ലാ ആനകളിലും പരിശോധന- ചിത്രങ്ങള്‍ കാണാം

ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയാണ് പ്രമുഖനെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കുക എന്നും കേള്‍ക്കുന്നു. എന്നാല്‍ ആരാണ് ആ പ്രമുഖന്‍ എന്ന കാര്യത്തില്‍ ആര്‍ക്കും തിട്ടമില്ല. ട്വിറ്ററില്‍ കൊണ്ടുപിടിച്ച ചര്‍ച്ചയായതോടെ പ്രമുഖനാര് എന്ന തിരയുകയാണ് മാധ്യമങ്ങള്‍. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വേളയില്‍ പലപ്പോഴും നേതാക്കള്‍ കൂറുമാറാറുണ്ട്. വടക്കന്‍ സംസ്ഥാനങ്ങളില്‍ ഇത് പതിവാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിലും നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തും ബംഗാളില്‍ ഈ മറുകണ്ടം ചാടല്‍ കണ്ടതാണ്. ബിജെപിക്ക് ഭരണം കിട്ടാതെ വന്നതോടെ നേരത്തെ കൂറുമാറിയവരെല്ലാം തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തന്നെ തിരിച്ചെത്തുന്ന കാഴ്ചയാണിപ്പോള്‍.

ഇനി അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നു. ഉത്തര്‍ പ്രദേശ് ആണ് ഇതില്‍ പ്രധാനം. അതുകൊണ്ടുതന്നെ ഇപ്പോള്‍ നടക്കുന്ന പ്രചാരണത്തില്‍ കഴമ്പുണ്ടെന്നാണ് പലരുടെയും പ്രതികരണം. കോണ്‍ഗ്രസില്‍ അടുത്തിടെ രൂപപ്പെട്ട ജി23 നേതാക്കളില്‍ പലരുടെയും പേരാണ് ചിലര്‍ പങ്കുവെക്കുന്നത്. ഈ പ്രചാരണത്തില്‍ സത്യമുണ്ടോ എന്നറിയാന്‍ അല്‍പ്പനേരം കൂടി കാത്തിരിക്കേണ്ടി വരും.

സൂര്യകാന്തി പൂക്കൾക്കിടയിൽ സൗന്ദര്യം വിരിയിച്ച് മൗനി റോയി; ക്യൂട്ട് ചിത്രങ്ങളേറ്റെടുത്ത് ആരാധകർ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+