കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമറിന് ആശ്വാസവിധിയില്ല: മോചനം ആവശ്യപ്പെട്ട ഹര്‍ജി മാര്‍ച്ചിലേക്ക് നീട്ടി, അഭിഭാഷകന്റെ ആവശ്യം തള്ളി!

Google Oneindia Malayalam News

ദില്ലി: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ സഹോദരിയുടെ ഹര്‍ജിയില്‍ കശ്മീരിന് നോട്ടീസ്. പൊതു സുരക്ഷാ നിയമത്തിന് കീഴില്‍ ഒമര്‍ അബ്ദുള്ളയെ തടങ്കലില്‍ വെച്ചതോടെ സഹോദരന്റെ മോചനം ആവശ്യപ്പെട്ടാണ് സഹോദരി സുപ്രീം കോടതിയെ സമീപിച്ചത്. അദ്ദേഹത്തിനെതിരെ പിഎസ്എ ചുമത്തിയ നടപടി പരിശോധിക്കുമെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി കശ്മീര്‍ ഭരണകൂടത്തിന് നോട്ടീസ് അയച്ചിട്ടുണ്ട്. ഹര്‍ജി മാര്‍ച്ച് രണ്ടിന് വീണ്ടും കോടതി പരിഗണിക്കും. ഹര്‍ജിയില്‍ നേരത്തെ തന്നെ വാദം കേള്‍ക്കണമെന്ന മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലിന്റെ വാദം കോടതി തള്ളുകയായിരുന്നു. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി അടിയന്തരമായി പരിഗണിക്കാനുള്ള ആവശ്യം തള്ളിയത്.

ഇന്ദിരയും രാജീവും മരിച്ചപ്പോള്‍ ആര്‍ക്കാണ് ഗുണം ലഭിച്ചത്... രാഹുലിനോട് മീനാക്ഷി ലേഖിയുടെ ചോദ്യം!!ഇന്ദിരയും രാജീവും മരിച്ചപ്പോള്‍ ആര്‍ക്കാണ് ഗുണം ലഭിച്ചത്... രാഹുലിനോട് മീനാക്ഷി ലേഖിയുടെ ചോദ്യം!!

 ആവശ്യം അടിയന്തര മോചനം

ആവശ്യം അടിയന്തര മോചനം

പൊതുസുരക്ഷാ നിയമം ചുമത്തി തടങ്കലിലാക്കിയ ഒമറിന്റെ സഹോദരി സാറാ അബ്ദുള്ലാ പൈലറ്റാണ് ഒമറിനെ തടങ്കലില്‍ വെച്ച കശ്മീര്‍ ഭരണകൂടത്തിന്റെ നടപടി ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചത്. ഒമറിനെ എത്രയും പെട്ടെന്ന് കോടതിയില്‍ ഹാജരാക്കണമെന്നും സ്വതന്ത്രനാക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.

 നിയമവ്യവസ്ഥയില്‍ വിശ്വാസം

നിയമവ്യവസ്ഥയില്‍ വിശ്വാസം

ഏത്രയും പെട്ടെന്ന് മോചനമുണ്ടാകുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നാണ് സാറയുടെ പ്രതികരണം.
ഞങ്ങള്‍ക്ക് നിയമ വ്യവസ്ഥയില്‍ സമ്പൂര്‍ണ വിശ്വാസമുണ്ട്. ഇന്ത്യയിലെ മറ്റുള്ളവര്‍ക്കുള്ള തുല്യ അവകാശങ്ങള്‍ കശ്മീരികള്‍ക്കും ഉണ്ടെന്നാണ് വിശ്വസിക്കുന്നത്. ഞങ്ങള്‍ ആ ദിവസത്തിന് വേണ്ടിയാണ് കാത്തിരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 പൊതുസുരക്ഷാ നിയമം

പൊതുസുരക്ഷാ നിയമം

ആഗസ്റ്റ് അഞ്ച് മുതല്‍ ജമ്മു കശ്മീരില്‍ വീട്ടുതടങ്കലില്‍ കഴിഞ്ഞിരുന്ന ഒമര്‍ അബ്ദുള്ള, ഫറൂഖ് അബ്ദുള്ള, മെഹബൂബ മുഫ്തി എന്നിവര്‍ക്കെതിരെ പൊതുസുരക്ഷാ നിയമം ചുമത്തി സര്‍ക്കാര്‍ തടങ്കലിലാക്കുകയായിരുന്നു. വിചാരണയില്ലാതെ മൂന്ന് വര്‍ഷം വരെ വ്യക്തികളെ തടങ്കലില്‍ വെക്കാന്‍ അനുമതി നല്‍കുന്നതാണ് പിഎസ്എ. സാധാരണ രീതിയില്‍ ഭീകരര്‍ക്കും കല്ലേറു സംഭവങ്ങളില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കുമെതിരെയാണ് പ്രസ്തുത നിയമം ചുമത്താറുള്ളത്.

 ഹര്‍ജി മാര്‍ച്ച് നാലിന്

ഹര്‍ജി മാര്‍ച്ച് നാലിന്

ഫറൂഖ് അബ്ദുള്ളയുടെ തടങ്കല്‍ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നാണ് അഭിഭാഷകനായ കപില്‍ സിബല്‍ അപേക്ഷിച്ചത്. ഇത് സ്വാതന്ത്ര്യത്തിന്റെ കാര്യമാണെന്നും കാത്തിരിക്കാന്‍ കഴിയില്ലെന്നും സിബല്‍ ചൂണ്ടിക്കാണിച്ചെങ്കിലും ഹര്‍ജിയില്‍ അടിയന്തരമായി വാദം കേള്‍ക്കാന്‍ കോടതി തയ്യാറായില്ല. ഒമര്‍ അബ്ദുള്ളയുടെ സഹോദരി ഒരു വര്‍ഷം കാത്തിരുന്നു. നിങ്ങളും കുറേ കാത്തിരിക്കണം എന്നായിരുന്നു കോടതി പ്രതികരിച്ചത്. രണ്ടാമത്തെ തടങ്കലിനുള്ള ഉത്തരവ് ചോദ്യം ചെയ്താണ് ഇപ്പോള്‍ രംഗത്തെത്തിയിട്ടുള്ളതെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചത്.

 അവകാശ ലംഘനം

അവകാശ ലംഘനം

തന്റെ സഹോദരന്റെ അറസ്റ്റ് ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്നാണ് സാറാ അബ്ദുള്ള ചൂണ്ടിക്കാണിക്കുന്നത്. എല്ലാ രാഷ്ട്രീയ ​എതിരാളികളെയും കബളിപ്പിക്കുന്നതിനുള്ള സംയോജിത ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ ഏഴ് മാസത്തിനിടെ ഇത്തരത്തിലുള്ള നിരവധി ഉത്തരവുകള്‍ ഭരണകൂടം പുറപ്പെടുവിച്ചിട്ടുണ്ടെന്നും അവര്‍ വാദിക്കുന്നു.

 വിമര്‍ശിക്കാന്‍ അവകാശമില്ലേ?

വിമര്‍ശിക്കാന്‍ അവകാശമില്ലേ?

തന്റെ സഹോദരന്‍ കോന്ദ്ര സര്‍ക്കാര്‍ നയങ്ങളെ അംഗീകരിക്കുന്നില്ല എന്നതാണ് തടങ്കലിനുള്ള കാരണമായി വിലയിരുത്തുന്നത്. എന്നാല്‍ ഇത് ഓരോ പൗരനുമുള്ള അവകാശമാണെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. പ്രത്യേകിച്ചും പ്രതിപക്ഷത്തിരിക്കുന്ന പാര്‍ട്ടികളുടെ. ഒമറിനെതിരെ ചുമത്തിയ കുറ്റങ്ങള്‍ക്ക് സാധുവായ തെളിവില്ലെന്നും സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ മാത്രം അടിസ്ഥാനമാക്കിയുള്ളതാണെന്നും സാറ ചൂണ്ടിക്കാണിക്കുന്നു.

English summary
Top Court Notice To J&K On Plea By Omar Abdullah's Sister For His Release
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X