കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സേനാ വിഭാഗങ്ങളിൽ ലിംഗ വിവേചനം അവസാനിക്കണം;വനിതകൾക്ക് കരസേനയിൽ സുപ്രധാന പദവികളാകാമെന്ന് സുപ്രീം കോടതി

Google Oneindia Malayalam News

Recommended Video

cmsvideo
Top Court On Allowing Women To Command Army Units | Oneindia Malayalam

ദില്ലി: സേനാ വിഭാഗങ്ങളിൽ ലിംഗ വിവേചനം അവസാനിപ്പിക്കണമെന്ന് സുപ്രീംകോടതി. വനിതകൾക്ക് കരസേനയിൽ സുപ്രധാന പദവികളാകാമെന്ന് സുപ്രീംകോടതി വിധിച്ചു. സ്ത്രകളുടെ ശാരീരിക സവിശേഷതകൾക്ക് അവരുടെ അവകാശങ്ങളുമായി യാതൊരു ബന്ധവുമില്ല. ഇത്തരത്തിലുള്ള മാനസികാവസ്ഥ മാറണമെന്നും സുപ്രീംകോടതി ഉത്തരവിൽ പറയുന്നു.

വനിതാ ഓഫീസർമാരെ യൂണിറ്റ് കമാൻഡായി സ്വീകരിക്കാൻ സൈനികർ ഇതുവരെ മാനസികമായി പഠിച്ചിട്ടില്ലെന്ന് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.ഇതു വരെ കേന്ദ്ര സർക്കാർ സ്ത്രീകളോട് ഇക്കാര്യത്തിൽ വിവേചനം കാണിച്ചുവെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് ചൂണ്ടിക്കാട്ടി.ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ സുപ്രീം കോടതി ബഞ്ചാണ് നിര്‍ണായ ഉത്തരവ് പുറപ്പെടുവിച്ചത്. സൈന്യത്തില്‍ വനിതകളെ സ്ഥിരം കമ്മീഷന്‍ ഉദ്യോഗസ്ഥരായി നിയമിക്കണം.

Army

കേന്ദ്ര നിലപാട് ലിംഗ അസമത്വത്തെയും പ്രാചീന ചിന്താഗതികളെയും ഉയര്‍ത്തിപ്പിടിക്കുന്നതാണ്. ഇത് സ്ത്രീകളുടെയ കഴിവിനെയും നേട്ടത്തെയും അപമാനിക്കുന്നു. സ്ത്രീകള്‍ പുരുഷന്‍മാര്‍ക്കൊപ്പം തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും കോടതി നിരീക്ഷിച്ചു. അനുച്ഛേദം 14 ഉറപ്പാക്കുന്ന തുല്യത, അവസരങ്ങളുടെ തുല്യത കൂടിയാണെന്നും കോടതി നിരീക്ഷിച്ചു. ഉത്തരവ് വലിയ സന്തോഷം നല്‍കുന്നതാണെന്ന് വനിത ഓഫീസര്‍മാര്‍ പ്രതികരിച്ചു. എത്ര സമർദ്ധരായവരാണെങ്കിലും സ്ത്രീകളെ അംഗീകരിക്കാൻ സേനയ്ക്ക് ബുദ്ധിമുട്ടുണ്ടെന്ന പ്രചാരണം തെറ്റാണെന്ന് വിപിൻ റാവത്ത് കഴിഞ്ഞ ദിവസം വ്യക്തമാക്കയിരുന്നു. എന്നാൽ സ്ത്രീകളെ മുൻനിരയിൽ നിയോഗിക്കാൻ പ്രായോഗികമായ ബുദ്ധിമുട്ടുകളുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

സൈന്യത്തിൽ പുരുഷന് നൽകുന്ന അതേ പ്രാധാന്യം സ്ത്രീകൾക്കും നൽകാൻ തയാറാണ്. എന്നാൽ യുദ്ധരംഗത്ത് പ്രവർത്തിക്കാൻ സ്ത്രീകൾ താൽപര്യം കാണിക്കാറില്ല, കുട്ടികളുടെ കാര്യമാണ് പ്രധാനമായും അവരെ പിന്തിരിപ്പിക്കുന്നതെന്നും വിപിൻ റാവത്ത് പറഞ്ഞിരുന്നു. സേനയിൽ സമർദ്ധരായ വനിതാ എഞ്ചിനീയർമാരുണ്ട്. അവർ മൈനിംഗും ഡീമൈനിംഗും ചെയ്യുന്നു. വ്യോമ സേനയിൽ വനിതകളാണ് ആയുധങ്ങളുടെ പ്രവർത്തന നിയന്ത്രണം നടത്തുന്നത്. എന്നാൽ സ്ത്രീകളെ യുദ്ധത്തിന്റെ മുൻനിര സൗനിക പ്രവർത്തനങ്ങളിലേക്ക് കൊണ്ടുവരുന്നതിൽ പ്രായോഗികമായ നിരവധി ബുദ്ധിമുട്ടുകളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

English summary
Top Court On Allowing Women To Command Army Units
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X