കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നൈ ശാസ്ത്രജ്ഞര്‍ക്ക് തടവു ശിക്ഷ

  • By Gokul
Google Oneindia Malayalam News

ചെന്നൈ: മംഗള്‍യാന്‍ വിജയകരമാക്കിയ ശാസ്ത്രജ്ഞരെ ഇന്ത്യന്‍ ജനത നെഞ്ചോടു ചേര്‍ക്കുമ്പോള്‍ ചെന്നൈയിലെ പ്രമുഖരായ രണ്ട് ശാസ്ത്രജ്ഞര്‍ക്ക് തടവുശിക്ഷ. മദ്രാസ് ഹൈക്കോടതിയാണ് മെറ്റലേര്‍ജിക്കല്‍ റിസര്‍ച്ച് ലബോറട്ടറി ഡയറക്ടര്‍ ജി. മാലോകന്ദയ്യ, ഡി.ആര്‍.ഡി.ഒക്ക് കീഴിലെ ഉദ്യോഗസ്ഥനും പ്രതിരോധ മന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവുമായ വി.കെ സാരസ്വത് എന്നിവരെ കോടതി അലക്ഷ്യത്തിന് ശിക്ഷിച്ചത്.

ഇരുവര്‍ക്കും മൂന്നാഴ്ചത്തെ തടവു ശിക്ഷയും 2,000 രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്. കോടതിയുത്തരവ് മനഃപൂര്‍വ്വം ധിക്കരിച്ചതിനും അവഗണിച്ചതിനുമാണ് ശിക്ഷയെന്ന് വിധി പ്രസ്താവനയില്‍ കോടതി വ്യക്തമാക്കിയിട്ടുണ്ട്. തടവുശിക്ഷയ്ക്കായി ഒരാഴ്ചയ്ക്കകം ഇരുവരും ഹാജരാകണമെന്നും ഇല്ലെങ്കില്‍ അറസ്റ്റു വാറണ്ട് പുറപ്പെടുവിക്കുമെന്നും കോടതി അറിയിച്ചു.

court-order

പ്രതിരോധ മന്ത്രാലയത്തിനു കീഴിലെ ചെന്നൈയിലുള്ള കോംപാറ്റ് വെഹിക്കിള്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് എന്ന സ്ഥാപനത്തിലെ ക്ലാര്‍ക്ക് കം സ്‌റ്റോര്‍ കീപ്പറായിരുന്ന ജോസഫ് രാജ് ആണ് കോടതി അലക്ഷ്യ പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചത്. തനിക്ക് ജോലി നിഷേധിച്ചെന്നും കാട്ടിയായിരുന്നു ജോസഫ് രാജിന്റെ പരാതി.

1978ല്‍ കോംപാറ്റ് വെഹിക്കിള്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് പൂട്ടാനായി അനുമതി തേടി ജോസഫ് അടക്കമുള്ള ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇതേ തുടര്‍ന്ന്, സ്ഥാപനം പൂട്ടുന്നതിനു വേണ്ടി വി.കെ സാരസ്വതും ജി. മാലോകന്ദയ്യയും സുപ്രീംകോടതിയെയടക്കം തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നും തനിക്ക് മറ്റു സ്ഥാപനങ്ങളില്‍ ജോലി നല്‍കാന്‍ തയ്യാറായില്ലെന്നും കാട്ടിയാണ് ജോസഫ് ഹൈക്കോടതിയെ സമീപിച്ചത്.

English summary
Top DRDO scientists sentenced to 3 weeks in jail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X