• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സംവൃത സുനില്‍ വിവാഹ മോചിതയാകുന്നെന്നോ... 2016നെ ഞെട്ടിച്ച ചില തലക്കെട്ടുകള്‍!

  • By Muralidharan

സോഷ്യല്‍ മീഡിയക്കാലമാണ്. ഏത് വാര്‍ത്തകള്‍ ആരൊക്കെ ഒളിപ്പിച്ച് വെക്കാന്‍ നോക്കിയാലും നടക്കില്ല. പുറം ലോകമറിയും. പരസ്യം കൊടുക്കുന്ന ജ്വല്ലറിക്കാരന്റെ ഒരു വാര്‍ത്ത പത്രക്കാര് മുക്കി എന്ന് വിചാരിക്കുക. സോഷ്യല്‍ മീഡിയയിലെ ആളുകള്‍ അത് എടുത്തിട്ട് അലക്കും. ഒപ്പം വാര്‍ത്ത മുക്കിയ പത്രക്കാരുടെ പേര് സഹിതം. അവര്‍ക്ക് പരസ്യതാല്‍പര്യങ്ങളൊന്നുമില്ലല്ലോ.

Read Also: മലപ്പുറത്തുള്ള അബ്ദുസലാം പാകിസ്താനില്‍ നിന്ന് കേരളത്തിലേക്ക് കടത്തിയത് 3000 കോടിയുടെ കള്ളനോട്ടുകള്‍! ഇവനെ എന്തു ചെയ്യണം?

Read Also: നിനക്കൊരു തട്ടമിട്ടൂടെ പെണ്ണേ.. ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും ഭാര്യയും ഒരുമിച്ചുള്ള ഫോട്ടോയ്ക്ക് 'ആങ്ങള'മാരുടെ പൊങ്കാല!

എന്നാല്‍ ഇതിലൊരു പ്രശ്‌നമുണ്ട്. പരസ്യതാല്‍പര്യമില്ല എന്നേയുള്ളൂ, സോഷ്യല്‍ മീഡിയയിലെ ആളുകള്‍ക്ക് മറ്റ് താല്‍പര്യങ്ങളുണ്ട്. അതില്‍ രാഷ്ട്രീയം മുതല്‍ സാമ്പത്തികം വരെ പെടും. പിന്നൊരു പ്രശ്‌നമുള്ളത് ഇവരൊന്നും ആരോടും അക്കൗണ്ടബ്ള്‍ അല്ല എന്നുള്ളതാണ്. ആരെക്കുറിച്ചും എന്തും പറയാം. പറഞ്ഞ് പറ്റിക്കാം. ഇങ്ങനെ വെസ്റ്റഡ് ഇന്ററസ്റ്റോടെ 2016 ല്‍ പറഞ്ഞ് പരത്തപ്പെട്ട പത്ത് വ്യാജവാര്‍ത്തകള്‍ നോക്കൂ, ഇതില്‍പ്പലതും നമ്മളില്‍ പലരും വിശ്വസിച്ചതുമാണ്..

മോദി നമ്പര്‍ വണ്‍ പ്രധാനമന്ത്രിയോ എപ്പോ

മോദി നമ്പര്‍ വണ്‍ പ്രധാനമന്ത്രിയോ എപ്പോ

2016 ജൂണ്‍ മാസത്തിലാണ് ഈ വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. യുനെസ്‌കോ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലോകത്തെ ഏറ്റവും മികച്ച പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു എന്നായിരുന്നു പ്രചാരണം. യു എന്‍ കള്‍ച്ചറല്‍ ഏജന്‍സിയുടെ പേരില്‍ പ്രത്യക്ഷപ്പെട്ട ഈ വാര്‍ത്ത വാട്‌സ് ആപ്പിലും ഫേസ്ബുക്കിലും മോദി അനുകൂലികള്‍ ധാരാളമായി ഷെയര്‍ ചെയ്തു. ട്വിറ്ററില്‍ വേരിഫൈഡ് അക്കൗണ്ടുകള്‍ വരെ ഇത് ഷെയര്‍ ചെയ്തിരുന്നു.

ജനഗണമനയ്ക്ക് അംഗീകാരം

ജനഗണമനയ്ക്ക് അംഗീകാരം

2016ലെ രണ്ടാമത്തെ വ്യാജവാര്‍ത്തയുടെ യുനെസ്‌കോയുടെ പേരില്‍ തന്നെ. ഇന്ത്യയുടെ ദേശീയഗാനമായ ജനഗണമന ലോകത്തെ ഏറ്റവും മികച്ച ദേശീയഗാനമായി യുനെസ്‌കോ പ്രഖ്യാപിച്ചു എന്നതായിരുന്നു വാര്‍ത്ത. 2008 മുതല്‍ പലപ്പോഴും ഈ വ്യാജവാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാലും ഇത്തവണ വ്യാപകമായി പറയപ്പെട്ടു. 2016 അവസാനത്തോടെ സുപ്രീം കോടതി ദേശീയഗാനം സിനിമാതീയറ്ററുകളില്‍ നിര്‍ബന്ധമാക്കുകയും ചെയ്തു.

മോദിയുടെ 2000 നോട്ട്

മോദിയുടെ 2000 നോട്ട്

ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ട് നിരോധിച്ചതിന് പിന്നാലെ മോദി സര്‍ക്കാരും ആര്‍ ബി ഐയും പുറത്തിറക്കിയ 2000 രൂപയുടെ നോട്ട് ലോകത്തെ ഏറ്റവും മികച്ച നോട്ടായി തിരഞ്ഞെടുത്തു എന്നായിരുന്നു വാര്‍ത്ത. ഇതും യുനെസ്‌കോയുടെ പേരില്‍ തന്നെയാണ് പ്രചരിച്ചത്. എന്നാല്‍ കാണാന്‍ ഗുമ്മില്ലാത്ത, കളറിളകുന്ന ഈ നോട്ടിനെ ലോകത്തെ ബെസ്റ്റ് നോട്ടാക്കി എന്ന വാര്‍ത്ത ബി ബി സി വരെ ശ്രദ്ധിച്ചെങ്കിലും ആദ്യത്തെ വാര്‍ത്തകള്‍ പോലെ ചെലവായില്ല.

രണ്ടായിരം നോട്ടിലെ ജിപിഎസ്

രണ്ടായിരം നോട്ടിലെ ജിപിഎസ്

നരേന്ദ്ര മോദിയെ കളിയാക്കാന്‍ വേണ്ടി ആരോ അടിച്ചിറക്കിയതാണ് പുതിയ 2000 നോട്ടില്‍ ചിപ്പുണ്ട് എന്ന വാര്‍ത്ത. എന്നാല്‍ സംഭവം മനസിലാകാതെ പല മോദി ആരാധകരും ഇത് ഏറ്റെടുത്തു. 2000 രൂപ നോട്ട് എവിടെ സൂക്ഷിച്ചുവെച്ചാലും കണ്ടുപിടിക്കാന്‍ പറ്റുന്ന സംവിധാനം ഉണ്ട് എന്നായി ഇതോടെ പ്രചാരണം. അവസാനം 200 രൂപ നോട്ടില്‍ നാനോചിപ്പുമില്ല ജി പി എസുമില്ല എന്ന് റിസര്‍വ്വ് ബാങ്കിന് തന്നെ പറയേണ്ടിവന്നു.

വാട്‌സ് ആപ്പും ഐസിസും

വാട്‌സ് ആപ്പും ഐസിസും

ഇസ്ലാമിക തീവ്രവാദ സംഘടനയായ ഐസിസുമായി ബന്ധപ്പെട്ട ഏത് വാര്‍ത്തയും ആളുകള്‍ ഒന്ന് വായിച്ചുനോക്കുക പോലും ചെയ്യാതെ വിശ്വസിക്കും എന്നതാണ് സ്ഥിതി. വാട്‌സ് ആപ്പില്‍ പ്രൊഫൈല്‍ പിക്ചറാക്കുന്ന ഏത് ഫോട്ടൊയും ഐസിസ് ഭീകരവാദികള്‍ ഉപയോഗിക്കും എന്ന റൂമറും ആളുകള്‍ തൊണ്ട തൊടാതെ വിഴുങ്ങാനുള്ള കാരണവും ഇത് തന്നെ. അമ്മമാരും പെങ്ങന്മാരും വാട്‌സ് ആപ്പ് പ്രൊഫൈല്‍ പിക്ചര്‍ ഡിലീറ്റ് ചെയ്യണമെന്നായിരുന്നു അഭ്യര്‍ഥന.

10 രൂപയുടെ നാണയത്തിന് വിലയില്ല

10 രൂപയുടെ നാണയത്തിന് വിലയില്ല

നോട്ട് നിരോധനത്തിന് പിന്നാലെ അഭ്യൂഹങ്ങളുടെ ഒരു കുത്തൊഴുക്ക് തന്നെയാണ് ഉണ്ടായത്. ഇതില്‍ പലതും വ്യാജമായിരുന്നു. എന്നാല്‍ ആര്‍ ബി ഐ എന്തും പ്രഖ്യാപിക്കും എന്ന ഒരു സ്ഥിതിയാണ് കഴിഞ്ഞ കുറേ മാസമായി നാട്ടില്‍. അതുകൊണ്ട് തന്നെയാണ് പത്ത് രൂപയുടെ നാണയം അസാധുവാക്കി എന്ന് കേട്ടപ്പോള്‍ പലരും വിശ്വസിച്ചത്. ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ മുതല്‍ കച്ചവടക്കാര്‍ വരെ 10 രൂപ നാണയം സ്വീകരിക്കാന്‍ വിസമ്മതിച്ചവരില്‍പ്പെടുന്നു.

 ജയലളിതയുടെ രഹസ്യപുത്രി

ജയലളിതയുടെ രഹസ്യപുത്രി

2016ന്റെ അവസാനമാസങ്ങളില്‍ ജയലളിതയുമായി ബന്ധപ്പെട്ട് പുറത്ത് വന്ന വ്യാജവാര്‍ത്തകള്‍ക്ക് കണക്കില്ല. തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയ്ക്ക് ഒരു രഹസ്യപുത്രി ഉണ്ടെന്നും അവര്‍ സിംഗപ്പൂരിലും അമേരിക്കയിലുമായി കഴിയുന്നു എന്നുമായിരുന്നു വാര്‍ത്തകള്‍. ശ്രീഹര്‍ഷ എന്നും ശില്‍പ എന്നും മറ്റും ഇവര്‍ വിളിക്കപ്പെട്ടു. എന്നാല്‍ ഈ പറഞ്ഞ യുവതി ജയലളിതയുടെ ആരുമല്ലെന്ന് പിന്നീട് തെളിഞ്ഞു.

ഉപ്പിന് വില കൂടിയ കഥ

ഉപ്പിന് വില കൂടിയ കഥ

ഉപ്പിന് വലിയ ക്ഷാമം വരാന്‍ പോകുന്നു എന്ന വ്യാജവാര്‍ത്ത യഥാര്‍ഥ വാര്‍ത്തയെക്കാള്‍ ഇംപാക്ട് ആണ് ഉണ്ടാക്കിയത്. ഉത്തര്‍പ്രദേശ്, ദില്ലി, മഹാരാഷ്ട്ര, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ ഉപ്പിന് വില കൂടുക വരെ ചെയ്തു. കച്ചവടസ്ഥാപനങ്ങള്‍ തുറന്ന് ആളുകള്‍ ഉപ്പ് എടുത്തുകൊണ്ട് പോകുകയും ഇവരെ തടഞ്ഞ് പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തുകയും വരെ ഉണ്ടായി.

ജയലളിതയുടെ മരണം

ജയലളിതയുടെ മരണം

തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത ഡിസംബര്‍ അഞ്ചിന് വൈകുന്നേരം 5.30 മരിച്ചു എന്ന് വാര്‍ത്തകള്‍ വന്നു. തമിഴ്‌നാട്ടിലെ വാര്‍ത്താ ചാനലുകളാണ് ബ്രേക്കിംഗ് ന്യൂസ് നല്‍കിയത്. ജയലളിതയുടെ സ്വന്തം ചാനലായ ജയ ടി വി വരെ ഈ വാര്‍ത്ത കൊടുത്തു. എന്നാല്‍ ജയലളിത മരിച്ചു എന്ന വാര്‍ത്ത അപ്പോളോ ആശുപത്രി അധികൃതര്‍ നിഷേധിച്ചു. ജയലളിതയ്ക്ക് മാസങ്ങള്‍ക്ക് മുമ്പേ മസ്തിഷ്‌ക മരണം സംഭവിച്ചു എന്നും പ്രചാരണങ്ങള്‍ ഉണ്ടായി.

സുകന്യയെ അറസ്റ്റ് ചെയ്‌തോ

സുകന്യയെ അറസ്റ്റ് ചെയ്‌തോ

നടി സുകന്യയെ കാമുകനൊപ്പം ഗോവയിലെ ഹോട്ടലില്‍ നിന്ന് അറസ്റ്റു ചെയ്തെന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. പ്രമുഖ ദക്ഷിണേന്ത്യന്‍ നടി സുകന്യ ഗോവയില്‍വച്ച് അറസ്റ്റിലായെന്നും സ്വന്തമായി സെക്‌സ് റാക്കറ്റ് നടത്തുകയാണ് ഇവരെന്നുമൊക്കെയായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഇത് വ്യാജ വാര്‍ത്തയാണെന്ന് നടി തന്നെ വ്യക്തമാക്കി.

വിവാഹ മോചനങ്ങള്‍, ആദ്യം ഫഹദ്

വിവാഹ മോചനങ്ങള്‍, ആദ്യം ഫഹദ്

മറ്റ് വര്‍ഷങ്ങളിലെന്ന പോലെ തന്നെ ഈ വര്‍ഷവും സിനിമാ താരങ്ങളുടെ വിവാഹ മോചന വാര്‍ത്തയ്ക്ക് വലിയ ഡിമാന്‍ഡായിരുന്നു. വിവാഹം കഴിഞ്ഞ് അധികം താമസിയാതെ തന്നെ ഫഹദ് ഫാസിലിന്റെയും നസ്റിയ നസീമിന്റെയും വിവാഹ മോചന വാര്‍ത്തകള്‍ വാട്സാപ്പിലൂടെയും ഫേസ്ബുക്കിലൂടെയും പ്രചരിക്കാന്‍ തുടങ്ങി. എന്നാല്‍ താരങ്ങള്‍ പ്രതികരിക്കാന്‍ നിന്നില്ല.

അങ്ങനെയല്ല റിമ കല്ലിങ്കലും ആഷിഖ് അബുവും

അങ്ങനെയല്ല റിമ കല്ലിങ്കലും ആഷിഖ് അബുവും

റിമ കല്ലിങ്കലിന്റെയും ആഷിഖ് അബുവിന്റെയും വിവാഹ മോചന വാര്‍ത്ത വന്നതും കല്യാണം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളിലാണ്. എന്നാല്‍ ഇവര്‍ ഇതിനെതിരെ പ്രതികരിച്ചു. ജെബി ജംഗ്ഷനില്‍ ജോണ്‍ ബ്രിട്ടാസ് ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ ഇതുവരെ ഞങ്ങള്‍ക്ക് അങ്ങനെ ഒരു തീരുമാനമില്ല, ഇനി അഥവാ എടുത്താന്‍ എല്ലാവരെയും അറിയിക്കുന്നതായിരിക്കും' എന്നാണ് ആഷിഖ് അബു പറഞ്ഞത്.

ഞെട്ടിക്കുന്ന ആ വേര്‍പിരിയല്‍

ഞെട്ടിക്കുന്ന ആ വേര്‍പിരിയല്‍

സംവൃത സുനിലും ഭര്‍ത്താവ് അഖില്‍ ജയരാജും വേര്‍പിരിയുന്ന വാര്‍ത്തയും ഏറെ ശക്തമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത് 2016ലാണ്. എന്നാല്‍ സംവൃതയുടെ അച്ഛനും സംവൃതയും വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തി. ഇതോടെ ഈ വാര്‍ത്തയുടെ ഗ്യാസ് പോയി.

വിജയ് യേശുദാസിനെക്കുറിച്ചും

വിജയ് യേശുദാസിനെക്കുറിച്ചും

ഗായകന്‍ വിജയ് യേശുദാസും ഭാര്യ ദര്‍ശനയും വേര്‍പിരിയുന്നു എന്ന വാര്‍ത്തയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ഞങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങളൊന്നും തന്നെയില്ല എന്ന് പറഞ്ഞ് ദര്‍ശന രംഗത്തെത്തിയതോടെ ആ പ്രശ്‌നവും തീര്‍ന്നു.

ബോബി സിംഹ- രശ്മി

ബോബി സിംഹ- രശ്മി

മേനോന്‍ നേരം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും സുപരിചിതനായ തമഴ് നടന്‍ ബോബി സിംഹയുടെയും വിവാഹ മോചന വ്യാജ വാര്‍ത്ത പ്രചരിച്ചിരുന്നു. മലയാളിയും, തമിഴ് നടിയുമായ രശ്മി മേനോനാണ് ബോബിയുടെ ഭാര്യ. വിവാഹം കഴിഞ്ഞ് ആറ് മാസത്തിനുള്ളിലാണ് വിവാഹ മോചന വാര്‍ത്ത പ്രചരിച്ചത്

 സൃന്ദ - അഷബ് സൃന്ദ

സൃന്ദ - അഷബ് സൃന്ദ

ഭര്‍ത്താവിന്റെ പേര് മാറ്റി മകന്റെ പേര് ഇനീഷ്യലായി ചേര്‍ത്തതോടെയാണ് വിവാഹ മോചന വാര്‍ത്ത ശക്തമായത്. എന്നാല്‍ തങ്ങള്‍ തമ്മില്‍ പിരിഞ്ഞിട്ടില്ല എന്നും, എല്ലാ ദാമ്പത്യത്തിലും ഉള്ളത് പോലെ പറഞ്ഞു തീര്‍ക്കാന്‍ കഴിയുന്ന പ്രശ്നങ്ങളേ ഉള്ളൂ എന്നും സൃന്ദ പറഞ്ഞു

English summary
Top 10 fake news 2016: See the list of rumours spread from WhatsApp and other social media.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more