Get Updates
Get notified of breaking news, exclusive insights, and must-see stories!

അമിത് ഷാക്കെതിരെ മുന്‍ ജഡ്ജിമാരും നിയമ വിദഗ്ധരും; 'കോടതി വിധി ദുര്‍വ്യാഖ്യാനം ചെയ്യരുത്'

ഇന്ത്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡിക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പരാമര്‍ശത്തിനെതിരെ നിയമവിദഗ്ധര്‍. തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങളാണ് അമിത് ഷാ പറഞ്ഞതെന്നും ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലെ പ്രചാരണം മാന്യമായിരിക്കണം എന്നും അവര്‍ വ്യക്തമാക്കി. തന്റെ വിധി വായിക്കാതെയാണ് അമിത് ഷാ സംസാരിച്ചതെന്ന് സുദര്‍ശന്‍ റെഡി കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ മനോരമ ന്യൂസിന്റെ പരിപാടിയില്‍ സംബന്ധിക്കുമ്പോഴാണ് സുദര്‍ശന്‍ റെഡ്ഡിക്കെതിരെ അമിത് ഷാ സംസാരിച്ചത്. സല്‍വാ ജുദുമിന്റെ പ്രവര്‍ത്തനം റദ്ദാക്കിയ ഉത്തരവിട്ട കാര്യം സൂചിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആ വിധിയില്ലായിരുന്നു എങ്കില്‍ അഞ്ച് വര്‍ഷം മുമ്പേ നക്‌സലിസം പൂര്‍ണമായി ഇല്ലാതാക്കാന്‍ കഴിയുമായിരുന്നു എന്നും നക്‌സല്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്ന പ്രത്യയശാസ്ത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് റെഡ്ഡി വിധി പ്രസ്താവിച്ചതെന്നും അമിത് ഷാ പറഞ്ഞു.

amit shah salwa judum comments-

ഏഴ് മുന്‍ സുപ്രീംകോടതി ജഡ്ജിമാര്‍, മൂന്ന് മുന്‍ ഹൈക്കോടതി ജഡ്ജിമാര്‍, എട്ട് ഹൈക്കോടതി അഡീഷനല്‍ ജഡ്ജിമാര്‍, രണ്ട് നിയമവിദഗ്ധര്‍ എന്നിവരാണ് അമിത് ഷായുടെ പ്രസ്താവനക്കെതിരെ രംഗത്തുവന്നിരിക്കുന്നത്. ജസ്റ്റിസ് എകെ പട്‌നായിക്, ഗോപാല്‍ ഗൗഡ, കുര്യന്‍ ജോസഫ്, മഥന്‍ ബി ലോകുര്‍, ജെ ചെലമേശ്വര്‍. എസ് മുരളീധര്‍, കെ ചന്ദ്രു, പ്രൊഫസര്‍ മോഹന്‍ ഗോപാല്‍, സഞ്ജയ് ഹെഗ്‌ഡെ തുടങ്ങിയവരെല്ലാം പ്രസ്താവനയില്‍ ഒപ്പുവച്ചിട്ടുണ്ട്.

ഛത്തീസ്ഗഡ് സര്‍ക്കാര്‍ 2005ലാണ് നക്‌സലുകളെ നേരിടാന്‍ ഒരു സായുധ സംഘം രൂപീകരിച്ചത്. സല്‍വ ജുദും എന്നറിയപ്പെട്ട ഈ സംഘത്തിനെതിരെ വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു. കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്നു എന്നായിരുന്നു ആരോപണം. തുടര്‍ന്നാണ് ഇതിനെതിരെ ഹര്‍ജി കോടതിയിലെത്തിയത്. സല്‍വ ജുദും പിരിച്ചുവിടാന്‍ 2011ല്‍ സുപ്രീംകോടതി ഉത്തരവിട്ടു. സുദര്‍ശര്‍ റെഡ്ഡി, എസ്എസ് നജ്ജാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതായിരുന്നു ഉത്തരവ്.

ഇക്കാര്യം സൂചിപ്പിച്ചാണ് അമിത് ഷാ കൊച്ചിയില്‍ സംസാരിച്ചത്. അന്നത്തെ വിധി ഇല്ലായിരുന്നു എങ്കില്‍ നക്‌സലിസം 2020ല്‍ തന്നെ പൂര്‍ണമായും തുടച്ചുനീക്കിയിരുന്നു എന്ന് അദ്ദേഹം പറയുന്നു. ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡി ഇന്ത്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന ഘട്ടത്തില്‍ അമിത് ഷാ നടത്തിയ പ്രസ്താവന രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണ് എന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇതിനിടെയാണ് മുന്‍ ജഡ്ജിരുമാരും നിയമ വിദഗ്ധരും അമിത് ഷാക്കെതിരെ രംഗത്തുവന്നിരിക്കുന്നത്.

നിര്‍ഭാഗ്യകരമായ പ്രസ്താവനയാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയില്‍ നിന്ന് ഉണ്ടായിരിക്കുന്നത് എന്ന് അവര്‍ കുറ്റപ്പെടുത്തി. സുപ്രീംകോടതി ഉത്തരവിനെ തെറ്റായി വ്യാഖ്യാനിച്ചിരിക്കുകയാണ്. സല്‍വ ജുദും വിധി നക്‌സലിസത്തെ പിന്തുണയ്ക്കുന്നതായിരുന്നില്ല. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ സ്ഥാനങ്ങള്‍ക്ക് കളങ്കം വരുത്തും. ഉന്നത ഭരണഘടനാ പദവിയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ പ്രചാരണം നടക്കുമ്പോള്‍ മാന്യത കാത്തുസൂക്ഷിക്കണം എന്നും അവര്‍ അഭ്യര്‍ഥിച്ചു.

''അന്നത്തെ വിധി പ്രസ്താവം എന്റെ വക്തിപരമായിരുന്നില്ല. സുപ്രീംകോടതി വിധിയായിരുന്നു അത്. വിധി പകര്‍പ്പ് അമിത് ഷാ പൂര്‍ണമായി വായിച്ചിട്ടുണ്ടാകില്ല. സര്‍ക്കാരിന് മാത്രമേ ഇത്തരം ശക്തി ഉപയോഗിക്കാന്‍ സാധിക്കൂ എന്നാണ് അന്ന് പറഞ്ഞത്. നക്‌സലിസത്തെ നേരിടാന്‍ മറ്റു ശക്തികളെ ഉപയോഗിക്കരുത് എന്നാണ് വിധി. നക്‌സലിസത്തിനെതിരെ പോരാടരുത് എന്ന് സുപ്രീംകോടതി വിധിച്ചിട്ടില്ലെന്നും'' ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡി വിശദീകരിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+