കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരിൽ വധിച്ചതിൽ ഉന്നത ഹിസ്ബുൾ കമാൻഡോയും: ജയ് ഹിന്ദ് മുഴക്കി സൈനികർ!!

Google Oneindia Malayalam News

ശ്രീനഗർ: ജമ്മു കശ്മീരിൽ വധിച്ച ഭീകരരിൽ ഉന്നത ഹിസ്ബുൾ കമാൻഡറും. ബിജെപി നേതാവിനെ വധിച്ച കേസിൽ പോലീസ് അന്വേഷിക്കുന്ന ഭീകരൻ ഉൾപ്പെടെ മൂന്ന് ഭീകരരെയാണ് ഒമ്പത് മണിക്കൂർ നീണ്ട ഓപ്പറേഷനിൽ സുരക്ഷാ സൈന്യം വധിച്ചത്. ഒരു സൈനികനും വീരമൃത്യു വരിച്ചിരുന്നു. ജമ്മു കശ്മീരിലെ റമ്പാൻ ജില്ലയിൽ ശനിയാഴ്ചയാണ് സംഭവം. ഒസാമ, കൂട്ടാളികളായ സാഹിദ് ഫറൂഖ് എന്നിവരെയാണ് സൈന്യം വധിച്ചത്.

ആധാർ പാൻ ബന്ധിപ്പിക്കൽ: വീണ്ടും സമയം നീട്ടി, സമയം നീട്ടുന്നത് ഏഴാം തവണ, അവസാന തിയ്യതി ഡിസംബർ 31!!ആധാർ പാൻ ബന്ധിപ്പിക്കൽ: വീണ്ടും സമയം നീട്ടി, സമയം നീട്ടുന്നത് ഏഴാം തവണ, അവസാന തിയ്യതി ഡിസംബർ 31!!

ബട്ടോട്ടെ പ്രദേശത്തുനിന്നാണ് രക്ഷപ്പെട്ടാൻ ശ്രമിച്ച ഭീകരരെ പിന്തുടർന്ന് സുരക്ഷാസേന വധിച്ചത്. ജയ്സാൽമറിൽ നിന്നുള്ള നായിക് രജീന്ദർ സിംഗാണ് വീരമൃത്യൂ വരിച്ചത്. ജമ്മു- കിഷ്ടവാർ ദേശീയപാതയിൽ നിന്ന് ശനിയാഴ്ച രാവിലെയാണ് സൈന്യവും ഭീകരരും തമ്മിൽ വെടിവെപ്പുണ്ടാകുന്നത്. സംഭവത്തിൽ വീട്ടുടസ്ഥനെ സൈന്യം ഏറ്റുമുട്ടലിനൊടുവിൽ മോചിപ്പിച്ചിരുന്നു. ഇതോടെ ഒമ്പത് മണിക്കൂർ നീണ്ട ഓപ്പറേഷന് ശേഷം സുരക്ഷാ സേനാംഗങ്ങൾ ഹർഷാരവം മുഴക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

encounter-

മുതിർന്ന ബിജെപി നേതാവ് അനിൽ പരിഹാർ, സഹോദരൻ അജിത് പരിഹാർ എന്നിവരാണ് നവംബർ ഒന്നിന് കൊല്ലപ്പെട്ടത്. ആർഎസ്എസ് നേതാവ് ചന്ദ്രർകാന്ത് ശർമ അദ്ദേഹത്തിന്റെ പിഎസ്ഒ എന്നിവരും ഏപ്രിൽ 9ന് കൊല്ലപ്പെട്ടിരുന്നു. ഈ സംഭവങ്ങൾക്ക് പിന്നിൽ ഒസാമയാണെന്ന് സുരക്ഷാ സേന കണ്ടെത്തിയിരുന്നു. കിഷ്വന്ത് വറിൽ നിന്ന് ആയുധങ്ങളുമായി കടന്ന ഭീകരന്റെ തലക്ക് ലക്ഷങ്ങൾ വിലയിട്ടിരുന്നു. കിഷ്വന്തറിൽ ഭീകരർക്ക് മേലുള്ള സമ്മർദ്ദം വർധിച്ചതോടെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് വധിച്ചത്.

ബട്ടോട്ട് ദേശീയപാതയിൽ വെച്ച് അജ്ഞാതരായ രണ്ട് പേർ യാത്രാ വാഹനം തടയാൻ ശ്രമിച്ചതോടെയാണ് അടുത്തുള്ള സൈനിക പോസ്റ്റിൽ ഇത് സംബന്ധിച്ച വിവരമറിയിക്കുന്നത്. സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിനിടെ പ്രദേശം വളഞ്ഞ സൈന്യം ഭീകരരെ ഒമ്പത് മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനൊടുവിൽ വധിക്കുകയായിരുന്നു. ഏറ്റുമുട്ടലിനൊടുവിലാണ് ബന്ദിയാക്കിയ കുടുംബത്തെ രക്ഷിച്ചത്. അഞ്ച് ഭീകരരുടെ സാന്നിധ്യം പ്രദേശത്തുണ്ടെന്ന് മോചിപ്പിച്ച കുടുംബത്തിൽ നിന്ന് വിവരം ലഭിച്ചതായി പോലീസ് വക്താവ് വ്യക്തമാക്കിയിരുന്നു. ഭീകരർ കീഴടങ്ങുന്നതിനുള്ള സൌകര്യങ്ങൾ ഒരുക്കിയിരുന്നെങ്കിലും ഇത് നടക്കാതായതോടെയാണ് ഏറ്റുമുട്ടലിൽ വധിച്ചത്.

English summary
Top Hizb ‘Commander' Among Three Terrorists Killed J&K, Indian troops celebrate after operation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X