'ഒഡീഷയിലെ ഫുട്ബോള്‍ കലക്ടര്‍' സ്വയം വിരമിക്കുന്നു; ആരാണ് സുജാത കാര്ത്തികേയന്?
ഭുവനേശ്വര്‍: ഒഡീഷയില്‍ ഭരണ തലത്തില്‍ ഉള്‍പ്പെടെ നിര്‍ണായക സ്വാധീനമായിരുന്ന മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥ സുജാത കാര്ത്തികേയന് ഔദ്യോഗിക ജീവിതത്തില്‍നിന്ന് സ്വയം വിരമിക്കുന്നു. 2000 ബാച്ച് ഒഡീഷ കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥയായ സുജാത ലക്ഷക്കണക്കിന് സ്ത്രീകളെ ശാക്തീകരിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ഉള്‍പ്പെടെ നേതൃത്വം നല്‍കിയിട്ടുണ്ട്. വെല്ലുവിളികള്‍ക്കിടയിലും രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മികച്ച സേവനത്തിന് ശേഷമാണ് അവര്‍ വിരമിക്കുന്നത്.
മുന്‍ ബിജെഡി സര്‍ക്കാരിന്റെ കാലത്ത് ഉന്നത വിദ്യാഭ്യാസ മേഖലയിലും കായിക രംഗത്തും ചെലുത്തിയ ഇടപെടലുകളിലൂടെയാണ് സുജാത പ്രശസ്തയായത്. ഒഡീഷ സര്‍ക്കാരില്‍ ശക്തമായ സ്വാധീനമാണ് ഈ ഐഎഎസ് ഉദ്യോഗസ്ഥയ്ക്കുണ്ടായിരുന്നത്.

ദീര്‍ഘകാലം ഒഡീഷ ഭരിച്ചിരുന്ന മുന്‍ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ വിശ്വസ്തന് വികെ പാണ്ഡ്യന്റെ ഭാര്യയാണ് സുജാത. ഒഡീഷ ധനകാര്യ വകുപ്പില്‍ സ്പെഷ്യല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു സുജാത.
നവീന്‍ പട്നായിക് സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്തെ വികസന പരിപാടികളില്‍ സുജാത നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വനിതാ ശാക്തീകരണ പദ്ധതിയായ മിഷന് ശക്തി പദ്ധതിക്ക് വര്‍ഷങ്ങളോളം നേതൃത്വം നല്‍കിയിട്ടുണ്ട്. 2005 മുതല്‍ 2007 വരെ മാവോയിസ്റ്റ് ബാധിത പ്രദേശമായ സുന്ദര്ഗഡിന്റെ ജില്ലാ കളക്ടറായിരുന്നു സുജാത. ഇവിടെ അവര്‍ നിരവധി സാമൂഹിക സംരംഭങ്ങള്‍ക്ക് നേതൃത്വം നല്കി.
2006-ല്‍ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലും ഉച്ചഭക്ഷണത്തില്‍ മുട്ടയും ഉള്‍പ്പെടുത്തി. പിന്നീട് ഈ സംരംഭം ഒഡീഷയിലുടനീളം വ്യാപിപ്പിച്ചു. ഈ നീക്കം സ്കൂളുകളിലെ കുട്ടികളുടെ എണ്ണത്തിലുള്ള വര്‍ധനയ്ക്ക് കാരണമാകുകയും ചെയ്തു.
മയക്കുമരുന്നില്‍ നിന്നും നക്സല്‍ പ്രവര്‍ത്തനങ്ങളില്‍നിന്നും യുവജനങ്ങളെ പിന്തിരിപ്പിക്കാനായി കായിക വിനോദങ്ങള്‍ പ്രോത്സാപ്പിച്ച സുജാത ഫുട്ബോള്‍ കളക്ടര്‍ എന്ന പേരും സമ്പാദിച്ചിരുന്നു. ഇതിനുപുറമെ, സുന്ദര്‍ഗഡില്‍ വനിതാ താരങ്ങള്‍ക്കായി ഹോസ്റ്റലുകളും മൈതാനങ്ങളും അവര്‍ സ്ഥാപിച്ചു. അത് സംസ്ഥാനത്തിന്റെ കായിക മേഖലയില്‍ വലിയ കുതിപ്പിനിടയാക്കുകയും ചെയ്തു.
ബാങ്ക് സ്പോണ്‍സര്‍ഷിപ്പ് വഴി ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സൈക്കിള്‍ പദ്ധതി ആരംഭിച്ചതും സുജാതയുടെ ഔദ്യോഗിക ജീവിതത്തില്‍ ഏറെ പ്രശസ്തി നേടിക്കൊടുത്തു. എട്ടാം ക്ലാസ് കഴിഞ്ഞ ആദിവാസി പെണ്‍കുട്ടികള്‍ക്കിടയില്‍ ഗണ്യമായ കൊഴിഞ്ഞുപോക്ക് അനുഭവപ്പെട്ടപ്പോഴാണ് പെണ്‍കുട്ടികള്‍ക്ക് സൈക്കിളുകള്‍ നല്കി പ്രോത്സാഹിപ്പിച്ചത്. ഈ ഇടപെടല്‍ പെണ്‍കുട്ടികള്‍ക്ക് പഠനം തുടരാനും അവരെ ശാക്തീകരിക്കാനും സഹായിച്ചു. ഇത് പിന്നീട് ഒഡീഷ സര്‍ക്കാര്‍ സംസ്ഥാനത്തുടനീളം നടപ്പാക്കുകയും ചെയ്തു.
ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും പണം നല്കുന്ന സംരംഭമായ മമത യോജന, ചെറുകിട വ്യവസായങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വനിതാ സ്വയം സഹായ സംഘങ്ങള്‍ക്ക് പലിശ രഹിത വായ്പകള്‍ നല്കാന് ലക്ഷ്യമിട്ടുള്ള മിഷന് ശക്തി എന്നിവയെല്ലാം സുജാത ദീര്‍ഘവീക്ഷണത്തോടെ നടപ്പാക്കിയ പദ്ധതികളാണ്.
ഇതിനിടെ ചില ആരോപണങ്ങളും അവര്‍ക്കെതിരെ ഉയര്‍ന്നിട്ടുണ്ട്. ഓഫീസ് ദുരുപയോഗം ചെയ്തുവെന്ന ആരോപണത്തെത്തുടര്‍ന്ന് 2024-ല്‍ തിരഞ്ഞെടുപ്പ് കമ്മിഷന് സുജാത കാര്‍ത്തികേയനെ പൊതുജനങ്ങളുമായി സമ്പര്‍ക്കമില്ലാത്ത വകുപ്പിലേക്ക് സ്ഥലം മാറ്റാന്‍ ഉത്തരവിട്ടു.
2024-ലെ ബിജെഡിയുടെ തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം സുജാത കാര്ത്തികേയന് ആറ് മാസത്തെ അവധി എടുത്തിരുന്നു. 2024 നവംബറില്‍ ഈ അവധിയുടെ കാലാവധി നീട്ടാനുള്ള അപേക്ഷ സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍ നിരസിച്ചു. ഇതിന് പിന്നാലെയാണ് അവര്‍ സ്വയം വിരമിക്കലിലേക്ക് കടന്നത്.
ഡല്‍ഹി സര്‍വകലാശാലയുടെ കീഴിലുള്ള ലേഡി ശ്രീറാം കോളജില്‍ നിന്നാണ് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടിയത്. പിന്നീട് ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ (ജെഎന്‍യു) നിന്ന് ഇന്റര്‍നാഷണല്‍ പൊളിറ്റിക്സില്‍ ബിരുദാനന്തര ബിരുദം നേടി.
ഭര്‍ത്താവ് വികെ. പാണ്ഡ്യനും സിവില്‍ സര്‍വീസില്‍നിന്ന് സ്വയം വിരമിച്ച വ്യക്തിയാണ്. 2023-ല്‍ അദ്ദേഹം പട്നായികിന്റെ പാര്‍ട്ടിയായ ബിജു ജനതാദളില്‍ ചേര്‍ന്നു. എന്നാല്‍ 2024-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ രാഷ്ട്രീയം അവസാനിപ്പിക്കുകയും ചെയ്തു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications