ഇന്ത്യന്‍ മുജാഹിദ്ദീന്‍ തലവന്‍ അക്തര്‍ പിടിയില്‍
ദില്ലി: 2013 ഒക്ടോബറില്‍ നരേന്ദ്ര മോദിയുടെ റാലിക്കിടെ പട്നയില്‍ നടന്ന സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരനായ തെഹ്സീന്‍ അക്തര്‍ അറസ്റ്റിലായി. യാസീന്‍ ഭട്കലിന്റെ അഭാവത്തില്‍ ഇന്ത്യന്‍ മുജാഹിദ്ദീനെ നിയന്ത്രിച്ചിരുന്നത് ഇയാളായിരുന്നു. ദില്ലിയില്‍ ഇന്റലിജന്‍സ് ഏജന്‍സിയാണ് തെഹ്സീന്‍ അക്തറിനെ അറസ്റ്റ് ചെയ്തത്.
തെഹ്സീന്‍ അക്തറിന്റെ അറസ്റ്റോടെ ഇന്ത്യന്‍ മുജാഹിദ്ദീന്റെ ഇന്ത്യയിലെ പ്രമുഖ നേതാക്കളെല്ലാം പോലീസിന്റെ പിടിയിലായി. ഇന്ത്യന്‍ മുജാഹിദ്ദീന്‍ വേണ്ടി ബോംബ് നിര്‍മിക്കുന്ന പാകിസ്താനി സ്വദേശി സിയ ഉര് റെഹ്മാന് എന്ന വഖാസിനെ പിടികൂടിയിരുന്നു. എന്നിരുന്നാലും സംഘടനയുടെ തലവന്മാര് ഐ എസ് ഐയുടെയും ലഷ്കര്‍ ഇ തോയ്ബെ ചീഫ് ഹാഫിസ് സയിദിന്റെയും സംരക്ഷണയില്‍ പാകിസ്താനിലാണ്.

തെഹ്സീന്‍ അക്തര്‍ എന്ന മോനുവിനെ കഴിഞ്ഞ ദിവസങ്ങളില്‍ അന്വേഷണ സംഘം നിരീക്ഷിച്ചു വരികയാണ്. ശനിയാഴ്ച പിടിയിലായ വഖാസിനൊപ്പം തെഹ്സീന്‍ അക്റും മൂന്നാറില്‍ താമസിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്. നേപ്പാള്‍ മുതല്‍ ഇയാള്‍ നീരീക്ഷണത്തിലായിരുന്നത്രെ. നരേന്ദ്ര മോദിയുടെ റാലി നടക്കാനിരുന്ന പട്നയിലടക്കം വിവിധ ഇന്ത്യന്‍ നഗരങ്ങളില്‍ നടന്ന സ്ഫോടനങ്ങളില്‍ ഇയാള്‍ക്ക് പങ്കുണ്ട്.
കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ നേപ്പാളില്‍വെച്ച് യാസീന്‍ ഭട്കല് പിടിയിലായതിന് ശേഷം ഇന്ത്യന്‍ മുജാഹിദ്ദീന്റെ നിയന്ത്രണം തെഹ്സീന്‍ അക്തറിനായിരുന്നു. 2010 ലെ വാരണാസി, 2011 ലെ മുബൈ, 2012 ലെ പുനെ സ്ഫോടനങ്ങളിലും ഇയാള്‍ക്ക് പങ്കുണ്ട്. ഇന്ത്യന്‍ മുജാഹിദ്ദീന്റെ മറ്റൊരു പ്രവര്‍ത്തകനെ രാജസ്ഥാനില്‍ വെച്ച് പിടികൂടി. മുഹമ്മദ് സാകിബ് അന്‍സാരിയുടെ സഹായിയായ ഭക്തര്‍ അലി എന്നയാളാണ് പിടിയിലായത്.
-
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും'












Click it and Unblock the Notifications