കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ മുജാഹിദ്ദീന്‍ തലവന്‍ അക്തര്‍ പിടിയില്‍

Google Oneindia Malayalam News

ദില്ലി: 2013 ഒക്ടോബറില്‍ നരേന്ദ്ര മോദിയുടെ റാലിക്കിടെ പട്‌നയില്‍ നടന്ന സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരനായ തെഹ്‌സീന്‍ അക്തര്‍ അറസ്റ്റിലായി. യാസീന്‍ ഭട്കലിന്റെ അഭാവത്തില്‍ ഇന്ത്യന്‍ മുജാഹിദ്ദീനെ നിയന്ത്രിച്ചിരുന്നത് ഇയാളായിരുന്നു. ദില്ലിയില്‍ ഇന്റലിജന്‍സ് ഏജന്‍സിയാണ് തെഹ്‌സീന്‍ അക്തറിനെ അറസ്റ്റ് ചെയ്തത്.

തെഹ്‌സീന്‍ അക്തറിന്റെ അറസ്റ്റോടെ ഇന്ത്യന്‍ മുജാഹിദ്ദീന്റെ ഇന്ത്യയിലെ പ്രമുഖ നേതാക്കളെല്ലാം പോലീസിന്റെ പിടിയിലായി. ഇന്ത്യന്‍ മുജാഹിദ്ദീന് വേണ്ടി ബോംബ് നിര്‍മിക്കുന്ന പാകിസ്താനി സ്വദേശി സിയ ഉര്‍ റെഹ്മാന്‍ എന്ന വഖാസിനെ പിടികൂടിയിരുന്നു. എന്നിരുന്നാലും സംഘടനയുടെ തലവന്‍മാര്‍ ഐ എസ് ഐയുടെയും ലഷ്‌കര്‍ ഇ തോയ്‌ബെ ചീഫ് ഹാഫിസ് സയിദിന്റെയും സംരക്ഷണയില്‍ പാകിസ്താനിലാണ്.

tehsin-akhtar

തെഹ്‌സീന്‍ അക്തര്‍ എന്ന മോനുവിനെ കഴിഞ്ഞ ദിവസങ്ങളില്‍ അന്വേഷണ സംഘം നിരീക്ഷിച്ചു വരികയാണ്. ശനിയാഴ്ച പിടിയിലായ വഖാസിനൊപ്പം തെഹ്‌സീന്‍ അക്‌റും മൂന്നാറില്‍ താമസിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്. നേപ്പാള്‍ മുതല്‍ ഇയാള്‍ നീരീക്ഷണത്തിലായിരുന്നത്രെ. നരേന്ദ്ര മോദിയുടെ റാലി നടക്കാനിരുന്ന പട്‌നയിലടക്കം വിവിധ ഇന്ത്യന്‍ നഗരങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളില്‍ ഇയാള്‍ക്ക് പങ്കുണ്ട്.

കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ നേപ്പാളില്‍വെച്ച് യാസീന്‍ ഭട്കല്‍ പിടിയിലായതിന് ശേഷം ഇന്ത്യന്‍ മുജാഹിദ്ദീന്റെ നിയന്ത്രണം തെഹ്‌സീന്‍ അക്തറിനായിരുന്നു. 2010 ലെ വാരണാസി, 2011 ലെ മുബൈ, 2012 ലെ പുനെ സ്‌ഫോടനങ്ങളിലും ഇയാള്‍ക്ക് പങ്കുണ്ട്. ഇന്ത്യന്‍ മുജാഹിദ്ദീന്റെ മറ്റൊരു പ്രവര്‍ത്തകനെ രാജസ്ഥാനില്‍ വെച്ച് പിടികൂടി. മുഹമ്മദ് സാകിബ് അന്‍സാരിയുടെ സഹായിയായ ഭക്തര്‍ അലി എന്നയാളാണ് പിടിയിലായത്.

English summary
Top Indian Mujahideen operative Tehsin Akhtar arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X