മൂന്ന് വര്‍ഷം ഇന്ത്യയില്‍ ഭീതിപരത്തിയ കൊടുംഭീകരന്‍... ഖാലിദിനെ വെടിവച്ചു കൊന്നു; ഇന്ത്യക്ക് ആശ്വാസം
ശ്രീനഗര്‍: ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ ഖാലിദിനെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചു. വടക്കന്‍ കശ്മീരിലെ ലദൂര മേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ ആണ് ഖാലിദ് കൊല്ലപ്പെട്ടത്.
കശ്മീരിലെ സുരക്ഷാ ക്യാമ്പുകള്‍ക്ക് നേരേയും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരേയും നിരന്തം ആക്രമണങ്ങള്‍ നടത്തി വന്നിരുന്ന ആളായിരുന്നു ഖാലിദ്. ഇയാളെ വധിക്കാനായത് വലിയ നേട്ടമാണെന്ന് ജമ്മു കശ്മീര്‍ പോലീസ് മേധാവി അറിയിച്ചു.

പാകിസ്താന്‍ പൗരനാണ് കൊല്ലപ്പെട്ട ഖാലിദ്. കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷമായി വടക്കന്‍ കശ്മീരില്‍ ഇയാളുടെ നേതൃത്വത്തില്‍ ഒരുപാട് ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. മാത്രമല്ല, തീവ്രവാദ സംഘങ്ങളിലേക്ക് ഇയാള്‍ കശ്മീരി യുവാക്കളെ റിക്രൂട്ട് ചെയ്യുകയും ചെയ്തിരുന്നു.
തലക്ക് ഏഴ് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന കൊടും ഭീകരനാണ് ഖാലിദ്. സ്‌പെഷ്.ല്‍ പോലീസ് ഓഫീസര്‍ക്കും മകനും നേര്‍ക്ക് അടുത്തിയെ ഹന്ദ്വാരയില്‍ ആക്രമണം നടത്തിയതും ഇയാള്‍ തന്നെ ആയിരുന്നു. സുരക്ഷാ സേനകള്‍ എ പ്ലസ് പ്ലസ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ ഭീകരനായിരുന്നു ഇയാള്‍.
ജമ്മു കശ്മീര്‍ പോലീസിലെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് നടത്തിയ സംയുക്ത ആക്രമണത്തിലാണ് ഖാലിദ് കൊല്ലപ്പെട്ടത്. തീവ്രവാദികള്‍ക്കായുള്ള തിരച്ചിലിനിടെ ഇവര്‍ സുരക്ഷ സേനയ്ക്ക് നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു.












Click it and Unblock the Notifications