കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖനനമാഫിയ മുതല്‍ ഭൂമാഫിയ വരെ... മാവോയിസ്റ്റുകള്‍ പണം വാരിക്കൂട്ടുന്നു!! 140 കോടി വാര്‍ഷിക വരുമാനം!!

മാവോയിസ്റ്റുകള്‍ പണം വാരിക്കൂട്ടുന്നു

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് മാവോവാദികളുടെ പോരാട്ടം അടുത്തിടെ വളരെ ശക്തിപ്പെട്ടിരുന്നു. എന്തുകൊണ്ടാണ് പലവിധ പോരാട്ടങ്ങള്‍ നടത്തിയിട്ടും ഇവരെ ഇല്ലാതാക്കാന്‍ പറ്റാത്തത് എന്ന് സര്‍ക്കാര്‍ തലപുകഞ്ഞ് ആലോചിച്ച് കൊണ്ടിരിക്കുകയാണ്. ഒടുവില്‍ അതിന് ഉത്തരവും സര്‍ക്കാരും സൈന്യവും കണ്ടെത്തി. സാമ്പത്തികമാണ് ഇവരെ സജീവമായി നിലനിര്‍ത്തുന്നത്. ഇതിനെ കുറിച്ചുള്ള അന്വേഷണത്തില്‍ കോടിക്കണക്കിന് രൂപയാണ് ഇവര്‍ സമ്പാദിക്കുന്നതെന്ന് സര്‍ക്കാര്‍ മനസിലായിരിക്കുകയാണ്.

ഏറ്റുമുട്ടലില്‍ പലപ്പോഴും കൊല്ലപ്പെടുന്നത് സാധാരണക്കാരാണ്. വന്‍കിട നേതാക്കളൊക്കെ ഒരുപോറല്‍ പോലും പറ്റാത്തെ ഒളിസങ്കേതത്തില്‍ തന്നെയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്കൊക്കെ വമ്പന്‍ മാഫിയകളുമായി ബന്ധമുണ്ടെന്ന് സൂചനയുണ്ട്. ഇവരുടെ ബന്ധുക്കളോ മക്കളോ നക്‌സലുകളായി മാറില്ല എന്നതാണ് യാഥാര്‍ത്ഥ്യം. 140 കോടിയാണ് മാവോയിസ്റ്റുകളുടെ വാര്‍ഷിക വരുമാനമെന്ന് കണ്ടെത്തിയിട്ടുണ്ട്.

ചെങ്കൊടി വിപ്ലം ഉണ്ടാവില്ല....

ചെങ്കൊടി വിപ്ലം ഉണ്ടാവില്ല....

ഇന്ത്യയില്‍ ചെങ്കൊടി വിപ്ലവമൊന്നും വരാന്‍ പോകുന്നില്ലെന്ന് നക്‌സലൈറ്റുകള്‍ മനസിലാക്കിയിട്ടുണ്ട്. അതുകൊണ്ട് പരമാവധി സംഘടനയുടെ പേരില്‍ പണം ഉണ്ടാക്കുകയാണ് ഇവര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ ഇത് പ്രത്യക്ഷത്തില്‍ ഇവര്‍ ഉപേക്ഷിക്കാനും തയ്യാറല്ല. സാധാരണക്കാരെ നക്‌സലിസത്തിലേക്ക് തള്ളിവിടുകയാണ് ഇവര്‍. സര്‍ക്കാരും അതുമായി ബന്ധപ്പെട്ടവരും തങ്ങളെ ചൂഷണം ചെയ്യുന്നുണ്ടെന്ന് ഇവര്‍ നിരന്തരം അണികളോട് പറഞ്ഞുകൊണ്ടിരിക്കുകയാണ്. സത്യം പറഞ്ഞാല്‍ ആദിവാസികളടക്കമുള്ളവരെ ഇവര്‍ ബലിയാടുകളാക്കുകയാണ്. പലരും വിപ്ലവം ഉണ്ടാകാന്‍ പോകുന്നെന്ന ധാരണയില്‍ ഇവരോടൊപ്പം ചേര്‍ന്ന് ജീവിതം നശിപ്പിക്കുന്നവരാണ്.

ഖനനമാഫിയകള്‍.....

ഖനനമാഫിയകള്‍.....

മാവോവാദികളിലെ ഉന്നത നേതാക്കള്‍ക്ക് ഖനനമാഫിയകളുമായി അടുത്ത ബന്ധമാണുള്ളത്. മാവോവാദത്തിന്റെ പേരില്‍ ശരിക്കും പറഞ്ഞാല്‍ നേതാക്കള്‍ തന്നെയാണ് അണികളെ ചൂഷണം ചെയ്യുന്നത്. ഇവരെ ഖനന മാഫിയയെ വഴിവിട്ട് സഹായിക്കുന്നുമുണ്ട്. പലരും വ്യക്തിപരമായി കോടികളാണ് സമ്പാദിച്ച് കൂട്ടുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം ഇടത് തീവ്രവിഭാഗ സംഘടനകളുടെ സ്വത്തുവിവരങ്ങളെ കുറിച്ച് അന്വേഷിക്കാനും കടുത്ത നടപടിയെടുക്കാനും ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്ട്്‌മെന്റ്, എന്‍ഐഎ, സിബിഐ എന്നിവര്‍ ചേര്‍ന്നാണ് ഇത് അന്വേഷിക്കുന്നത്.

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍

മുതിര്‍ന്ന നേതാക്കള്‍ നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെയാണ് പണം സമ്പാദിക്കുന്നത്. ഇവര്‍ക്ക് പണം നല്‍കുന്നതും അത്തരക്കാരാണ്. സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് പണം വെട്ടിക്കുന്ന സ്വകാര്യ കോണ്‍ട്രാക്ടര്‍മാര്‍, ഖനന കോണ്‍ട്രാക്ടര്‍മാര്‍, ചെറിയ-ഇടത്തരം വ്യാപാരികള്‍ എന്നിവര്‍ നടത്തുന്ന അനധികൃത ഇടപാടുകള്‍ വഴിയാണ് മാവോവാദി നേതാക്കള്‍ പണം സ്വരൂപിക്കുന്നത്. ഇതിന് പുറമേ ഖനനത്തിന് അനുമതിയില്ലാത്ത സ്ഥലത്ത് ഖനനം നടത്തിയും അനധികൃതമായ പാറപൊട്ടിക്കലും പുകയില പൊതിയാന്‍ ഉപയോഗിക്കുന്ന ടെന്‍ഡു പട്ടയുടെ ശേഖരണം വഴിയും ഇവര്‍ പണം സ്വരൂപിക്കുന്നുണ്ട്. ഇതിലൊരു പങ്കുപോലും സ്വന്തം അണികള്‍ക്ക് ലഭിക്കുന്നില്ല എന്നതാണ് വാസ്തവം.

മികച്ച വിദ്യഭ്യാസം.....

മികച്ച വിദ്യഭ്യാസം.....

മുതിര്‍ന്ന നേതാക്കളുടെ കുടുംബത്തിലെ ഒരംഗം പോലും ഇവരുടെ സേനയില്‍ അംഗമായിട്ടില്ല. ഇവര്‍ സ്വരൂപിക്കുന്ന പണം കൊണ്ട് ഇവരുടെ മക്കള്‍ക്ക് ഏറ്റവും മികച്ച വിദ്യാസമാണ് ലഭിക്കുന്നത്. മുതിര്‍ന്ന നേതാവായ പ്രദ്യുമാന്‍ ശര്‍മ 22 ലക്ഷമാണ് മരുമകള്‍ക്ക് സ്വകാര്യ മെഡിക്കല്‍ കോളേജില്‍ അഡ്മിഷന് ലഭിക്കുന്നതിനായി നല്‍കിയത്. ഇയാള്‍ ബീഹാര്‍-ജാര്‍ഖണ്ഡ് സ്‌പെഷ്യല്‍ ഏരിയ കമ്മിറ്റിയിലെ മുതിര്‍ന്ന അംഗമാണ്. മറ്റൊരു സുപ്രധാന നേതാവായ സന്ദീപ് സിംഗ് യാദവ് നോട്ടുനിരോധനത്തിന്റെ സമയത്ത് 15 ലക്ഷം രൂപയുടെ നോട്ടുകളാണ് മാറിയത്. ഇക്കാര്യം നോട്ടുമാറി കൊടുത്ത വ്യക്തി തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനെ കുറിച്ച് സര്‍ക്കാര്‍ ഇപ്പോള്‍ അന്വേഷിക്കുന്നുണ്ട്.

വിദ്യാഭ്യാസത്തെ തടഞ്ഞു

വിദ്യാഭ്യാസത്തെ തടഞ്ഞു

ആദിവാസി മേഖലയിലാണ് ഇവര്‍ പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാരിന്റെയും ഖനന മാഫിയയുടെയും അനധികൃത പ്രവര്‍ത്തനത്തെ തങ്ങള്‍ തടയുമെന്നാണ് മാവോവാദി നേതാക്കള്‍ പറയുന്നത്. ചെറിയ കുട്ടികളെ വിദ്യാഭ്യാസം പോലും നല്‍കാതെ ഇവര്‍ സേനയുടെ ഭാഗമാക്കുകയാണ്. റോഡ് നിര്‍മാണം, മൊബൈല്‍ ടവര്‍ സ്ഥാപിക്കല്‍ എന്നിവയും ഇവര്‍ തടഞ്ഞു. അതേസമയം സന്ദീപ് സിംഗ് യാദവിന്‍രെ മകന്‍ പഠിക്കുന്നത് ഒരു സ്വകാര്യ എഞ്ചിനീയറിങ് കോളേജിലാണ്. അരവിന്ദ് യാദവെന്ന മറ്റൊരു നേതാവ് സ്വ്ന്തം സഹോദരന് എഞ്ചിനീയറിങ് കോളേജില്‍ പഠിക്കാന്‍ വേണ്ടി 12 ലക്ഷം രൂപയാണ് നല്‍കിയത്. നേരത്തെ നോട്ടുനിരോധന സമയത്ത് നക്‌സല്‍ നേതാക്കളില്‍ നിന്ന് ഒരുകോടി രൂപ എന്‍ഫോഴ്‌സ്‌മെന്റ് പിടിച്ചെടുത്തിരുന്നു.

ബാലികമാര്‍ ലൈംഗിക അടിമകള്‍.. തൊഴില്‍രഹിതര്‍ ചാവേര്‍, ഐസിസ് ഇല്ലാതായിട്ടില്ല, അഫ്ഗാനില്‍ ശക്തം!! ബാലികമാര്‍ ലൈംഗിക അടിമകള്‍.. തൊഴില്‍രഹിതര്‍ ചാവേര്‍, ഐസിസ് ഇല്ലാതായിട്ടില്ല, അഫ്ഗാനില്‍ ശക്തം!!

ജന്മം കൊണ്ട് കൃസ്ത്യാനി... എന്നിട്ടും യേശുദാസ് ഹിന്ദുവായ ആ കഥ ഇങ്ങനെയാണ്!!ജന്മം കൊണ്ട് കൃസ്ത്യാനി... എന്നിട്ടും യേശുദാസ് ഹിന്ദുവായ ആ കഥ ഇങ്ങനെയാണ്!!

English summary
Top LWE leaders amass personal wealth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X