കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാവോയിസ്റ്റുകൾക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; അപഹരിക്കുന്ന പണമുപയോഗിച്ച് ആഢംബര ജീവിതം!

Google Oneindia Malayalam News

പറ്റ്ന: മാവോയിസ്റ്റ് നേതാക്കൾ കോടീശ്വരന്മാരെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. നേതാക്കളുടെ കുടുംബം ആഢംഭര ജീവിതമാണ് നയിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ബിഹാറിലെയും ഝാര്‍ഖണ്ഡിലെയും പ്രമുഖ മാവോയിസ്റ്റ് നേതാക്കളായ സന്ദീപ് യാദവിനും പ്രദ്യുമന്‍ ശര്‍മ്മക്കും എതിരെയാണ് റിപ്പോർട്ട് വന്നിരിക്കുന്നത്. മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ അപഹരിച്ചുകൊണ്ടുവരുന്ന പണം ഉപയോഗിച്ച് നേതാക്കള്‍ ആഢംബര ജീവിതം നയിക്കുകയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

പ്രത്യേക നിയമസഭ സമ്മേളനം എന്തിന്? എല്ലാം പിണറായി സർക്കാരിന്റെ കുബുദ്ധി, സ്വാഗതം ചെയ്ത് യുഡിഎഫ്!പ്രത്യേക നിയമസഭ സമ്മേളനം എന്തിന്? എല്ലാം പിണറായി സർക്കാരിന്റെ കുബുദ്ധി, സ്വാഗതം ചെയ്ത് യുഡിഎഫ്!

ബിഹാര്‍ഝാര്‍ഖണ്ഡ് പ്രത്യേക ഏരിയ കമ്മറ്റിയുടെ ചുമതലക്കാരനും എൺപത്തി എട്ട് കേസുകളിലെ പ്രതിയുമാണ് സന്ദീപ് യാദവ്. ഇയാളുടെ തലയ്ക്ക് ബീഹാര്‍ പോലീസ് അഞ്ചു ലക്ഷം രൂപയാണ് വിലയിട്ടിരിക്കുന്നത്. ഇദ്ദേഹത്തിന്റെ ഹോദരൻ ധനിക് ലാലും മാവോയിസ്റ്റാണെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രദ്യുമൻ അമ്പത്തൊന്ന് കേസുകളിൽ പ്രതിയാണ്. അമ്പതിനായിരം രൂപയാണ് ഇദ്ദേഹത്തിന്റെ തലയ്ക്ക് വിലയിട്ടിരിക്കുന്നത്. ഝാർഖണ്ടിലെ മാവോയിസ്റ്റ് സ്പെഷ്യൽ ഏരിയ കമ്മറ്റി അംഗമാണ് പ്രദ്യുമൻ.

സന്ദീപിന്റെ മുത്ത മകൻ

സന്ദീപിന്റെ മുത്ത മകൻ

സന്ദീപിന്റെ മൂത്തമകൻ രാഹുൽ കുമാർ പറ്റ്നയിലെ പ്രമുഖ കോളേജിൽ ബിബിഎയ്ക്ക് പഠിക്കുകയാണ്. ഔറംഗാബാദിൽ നിന്നും ഒരു സ്പോർട് ബൈക്ക് സ്വന്തം പേരിൽ വാങ്ങിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

സന്ദീപ് യാദവിന്റെ ഭാര്യ

സന്ദീപ് യാദവിന്റെ ഭാര്യ

സന്ദീപ് യാദവിന്റെ ഭാര്യ ലുടുവ പഞ്ചായത്തിലെ പ്രൈമറി സ്‌കൂള്‍ അധ്യാപികയാണ്. ഇവരുടെ പേരില്‍ എണ്‍പതു ലക്ഷം രൂപയുടെ വസ്തുവും മൂന്ന് ബാങ്ക് അക്കൗണ്ടിലായി പതിനാലു ലക്ഷം രൂപയുടെ നിക്ഷേപം ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

250 ഏക്കര്‍ ഭൂമി വാങ്ങി

250 ഏക്കര്‍ ഭൂമി വാങ്ങി

പ്രദ്യുമന്‍ ശര്‍മ്മയുടെ സഹോദരന്‍ പ്രമോദ് സിംഗ് ജഹാനാബാദില്‍ 250 ഏക്കര്‍ ഭൂമിയാണ് അടുത്തിടെ വാങ്ങിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

നിരന്തര വിമാന യാത്ര

നിരന്തര വിമാന യാത്ര

മാവോയിസ്റ്റ് നേതാക്കളായ സന്ദീപ് യാദവിന്റേയും പ്രദ്യുമന്‍ ശര്‍മ്മയും മക്കള്‍ നിരന്തരം വിമാന യാത്രകള്‍ നടത്താറുണ്ടെന്നും ഇവരുടെ കൈവശം ആഡംബര ബൈക്കുകളുടെ ശേഖരമുണ്ടെന്നും ഇന്റലിജന്‍സ് വിഭാഗം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

റിപ്പോർട്ട് കൈമാറി

റിപ്പോർട്ട് കൈമാറി

ഇന്റലിജൻസ് വിഭാഗം തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ കോപ്പി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ക്ക് ബീഹാര്‍ പോലീസ് കൈമാറി.

English summary
Two top Maoists in Bihar and Jharkhand who boast of fighting for the cause of marginalised sections of the society are millionaires and their family members lead a lavish life with the extortion money collected by cadres, according to an intelligence report prepared by the special task force (STF) of Bihar police.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X