കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടെ സുപ്രധാന പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി... പിറകില്‍ ആര്? ലോകത്തെ ഞെട്ടിക്കാനിരുന്ന രഹസ്യം

  • By Desk
Google Oneindia Malayalam News

മുംബൈ: ഇന്ത്യയുടെ സുപ്രധാന പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ലോകത്തെ ഏത് നാവികസേനയോടും കിടപിടിക്കാന്‍ ഇന്ത്യന്‍ നേവിയെ സഹായിക്കും എന്ന് പ്രതീക്ഷിക്കപ്പെട്ട അത്യാധുനിക മുങ്ങിക്കപ്പലുകളുടെ വിവരങ്ങളാണ് പുറത്തായിട്ടുള്ളത്.

സ്‌കോര്‍പീന്‍ ക്ലാസ്സ് അത്യാധുനിക അന്തര്‍വാഹിനികളാണ് ഫ്രാന്‍സിന്റെ സഹായത്തോടെ ഇന്ത്യ നിര്‍മിക്കുന്നത്. ആറ് അന്തര്‍വാഹികള്‍ നിര്‍മിക്കാനുള്ള പദ്ധതിയില്‍ ഒരെണ്ണം കഴിഞ്ഞ വര്‍ഷമാണ് നീറ്റിലിറക്കിയത്.

അന്തര്‍വാഹിനിയുടെ നിര്‍ണായ വിവരങ്ങള്‍ അടങ്ങിയ 22,400 പേജുകളാണ് ചോര്‍ന്നതായി പറയുന്നത്. വിവരം ചോര്‍ന്നിട്ടുണ്ടെങ്കില്‍ അത് ഇന്ത്യയില്‍ നിന്നായിരിക്കും എന്നാണ് ഫ്രഞ്ച് സ്ഥാപനമായ ഡിസിഎന്‍എസ് പറയുന്നത്. എന്താണ് സ്‌കോര്‍പീന്‍ അന്തര്‍വാഹിനികളുടെ പ്രത്യേകതകള്‍....

കോടികള്‍ മുടക്കി

കോടികള്‍ മുടക്കി

2005 ല്‍ ആണ് ഫ്രഞ്ച് സ്ഥാപനവുമായി ഇന്ത്യ ആറ് സ്‌കോര്‍പീന്‍ ക്ലാസ്സ് അന്തര്‍വാഹിനികളുടെ നിര്‍മാണത്തിന് കരാര്‍ ഒപ്പിടുന്നത്. അത്യന്താധുനിക അന്തര്‍വാഹിനികളാണ് ഇവ.

നിര്‍ണായകം

നിര്‍ണായകം

അന്തര്‍വാഹിനി സംബന്ധിച്ച നിര്‍ണായ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തായിട്ടുള്ളത്. അത് ഇന്ത്യന്‍ പ്രതിരോധത്തെ ഗുരുതരമായി ബാധിയ്ക്കും എന്ന് ഉറപ്പാണ്.

നിശ്ശബ്ദമായി

നിശ്ശബ്ദമായി

കടലിനടിയില്‍ അതി നിശ്ശബ്ദമായി സഞ്ചരിക്കുന്ന അന്തര്‍വാഹിനിയാണിത്. ശത്രുരാജ്യത്തിന് കണ്ട് പിടിക്കാന്‍ ആകാത്ത വിധത്തിലായിരിക്കും ഇതിന്റെ സഞ്ചാരം.

എല്ലാം പോയി

എല്ലാം പോയി

പക്ഷേ ഇപ്പോള്‍ പുറത്ത് പോയ വിവരങ്ങള്‍ ശത്രുരാജ്യങ്ങള്‍ക്ക് കിട്ടിയാല്‍ ഈ അന്തര്‍വാഹിനികൊണ്ട് ഒരു ഉപകാരവും ഇല്ലാത്ത സ്ഥിതിയാകും. അന്തര്‍വാഹിനിയുടെ സോണാര്‍ കാപ്പബിലിറ്റികള്‍, അതുണ്ടാക്കുന്ന (ചെറുതെങ്കിലും) ശബ്ദത്തിന്റെ അളവ് എന്നിവയെല്ലാം ഇപ്പോള്‍ പുറത്തായ വിവരങ്ങളില്‍ ഉണ്ട്.

രഹസ്യങ്ങള്‍

രഹസ്യങ്ങള്‍

ഏതൊക്കെ തരത്തില്‍ ഈ അന്തര്‍വാഹിനി യുദ്ധത്തിന് ഉപയോഗിക്കാം എന്ന വിശദാംശങ്ങളും പുറത്തായിട്ടുണ്ട്.

ലോകത്തെ ഞെട്ടിക്കാന്‍

ലോകത്തെ ഞെട്ടിക്കാന്‍

വന്‍ സൈനിക ശക്തികളുടെ കൈവശം ഉള്ളതിനേക്കാള്‍ മികച്ച അന്തര്‍വാഹികളാണ് സ്‌കോര്‍പിയോണ്‍ ക്ലാസ്സില്‍ ഇന്ത്യ നിര്‍മിയ്ക്കുന്നത്. പല രാജ്യങ്ങളും ഇക്കാര്യത്തെ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു.

എവിടെ നിന്ന്

എവിടെ നിന്ന്

വിവരങ്ങള്‍ ചോര്‍ന്നത് ഇന്ത്യയില്‍ നിന്നാണോ അതോ ഫ്രാന്‍സില്‍ നിന്നാണോ എന്നതാണ് പ്രധാനപ്പെട്ട ചോദ്യം. 2011 ല്‍ ഫ്രാന്‍സില്‍ നിന്നാണ് വിവരങ്ങള്‍ ചോര്‍ന്നത് എന്നാണ് ദ ഓസ്‌ട്രേലിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഒന്ന് മാത്രം

ഒന്ന് മാത്രം

ആറ് അന്തര്‍വാഹിനികള്‍ ഒന്ന് മാത്രമാണ് ഇതുവരെ നീറ്റിലിറക്കിയിട്ടുള്ളത്. 2015 ഒക്ടോബറില്‍ ആയിരുന്നു 'കല്‍വരി' അന്തര്‍വാഹിനി നീറ്റിലിറക്കിയത്. മുംബൈയിലെ മസ്ഗാവ് ഡോക്കിലാണ് നിര്‍മാണം പുരോഗമിയ്ക്കുന്നത്.

അന്വേഷണം

അന്വേഷണം

അന്തര്‍വാഹിനി സംബന്ധിച്ച വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കാന്‍ നാവിക സേനയോട് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
Highly classified information on what makes six submarines being built in Mumbai so crucial for India's security have been leaked - more than 22,000 pages that serve as the operating manual of the Scorpene submarine have been made available with excerpts released online by an Australian newspaper.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X