കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി അക്രമം മുതലെടുക്കാന്‍ ഭീകര സംഘടകള്‍: തിരിച്ചടിക്കാന്‍ ആഹ്വാനം ചെയ്ത് ഐസിസ് പോസ്റ്ററുകള്‍!!

Google Oneindia Malayalam News

ദില്ലി: ദില്ലി കലാപത്തിന്റെ ഇരകളുടെ ചിത്രങ്ങളുപയോഗിച്ച് പകരം വീട്ടാന്‍ ഐസിസിസ്. ഐസിസിന്റെ ഇന്ത്യന്‍ വിഭാഗമായ വിലായത്ത് അല്‍ ഹിന്ദിന്റെ പേരിലാണ് ദില്ലിയിലെ അക്രമത്തിന് തിരിച്ചടി നല്‍കണമെന്ന ആഹ്വാനവുമായി പോസ്റ്ററുകള്‍ പ്രചരിക്കുന്നത്. പള്ളിയില്‍ നിന്ന് പ്രാര്‍ത്ഥന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആക്രമിക്കപ്പെട്ട മുഹമ്മദ് സുബൈറിന്റെ ചിത്രമാണ് ഇതിനായി ഭീകരസംഘടനകള്‍ കൂടുതലായി ഉപയോഗിക്കുന്നത്. സുബൈറിനെ തട‍ഞ്ഞുനിര്‍ത്തിയ ആള്‍ക്കൂട്ടം ഇരുമ്പുദണ്ഡുകളും ലാത്തിയും ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു. വടക്കുകിഴക്കന്‍ ദില്ലിയിലെ പ്രശ്ന ബാധിത പ്രദേശത്തുനിന്നുള്ള ഈ ചിത്രം സോഷ്യല്‍ മീഡിയയിലും ഏറെ വൈറലായിരുന്നു.

കെജ്രിവാള്‍ സര്‍ക്കാറിനെതിരെ പരിഹാസവുമായി കനയ്യ; നന്ദി,ഇനി ചാനലുകളിലിരുന്നല്ലാതെ എന്നെ വിചാരണ ചെയ്യൂകെജ്രിവാള്‍ സര്‍ക്കാറിനെതിരെ പരിഹാസവുമായി കനയ്യ; നന്ദി,ഇനി ചാനലുകളിലിരുന്നല്ലാതെ എന്നെ വിചാരണ ചെയ്യൂ

ജിഹാദിനായി പോരാടാന്‍ ആഹ്വാനം

ജിഹാദിനായി പോരാടാന്‍ ആഹ്വാനം


വടക്കുകിഴക്കന്‍ ദില്ലിയില്‍ ആക്രമിക്കപ്പെട്ട മുഹമ്മദ് സുബൈറിന്റെ ചിത്രം പ്രചരിപ്പിച്ച ഐസിസ് രാജ്യത്തെ മുസ്ലിങ്ങളോട് ജിഹാദിനായി ഒന്നിച്ചു ചേരാനും ആഹ്വാനം നല്‍കിയിരുന്നു. യുവാക്കളോട് ആയുധമേന്തി ജിഹാദിനായി പോരാടാനാണ് ഭീകര സംഘടനകള്‍ നല്‍കുന്ന ആഹ്വാനം. ഐസിസിന്റെ ഇന്ത്യന്‍ പതിപ്പ് പുറത്തിറക്കിയ ഓണ്‍ലൈന്‍ ന്യൂസ് ലെറ്ററുകള്‍ രാജ്യത്തെ അന്വേഷണ​ഏജന്‍സികളുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇക്കാര്യം പുറത്തറിയുന്നത്.

 സിഎഎ പ്രതിഷേധം മുതല്‍ കനയ്യ വരെ

സിഎഎ പ്രതിഷേധം മുതല്‍ കനയ്യ വരെ

പൗരത്വനിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളുടേയും ചെങ്കോട്ടയുടേയും ചിത്രങ്ങളാണ് ഐസിസ് പോസ്റ്ററുകളില്‍ ഒന്നിലുള്ളത്. നിങ്ങളെവിടെയാണ് പോകുന്നത്? ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്കുള്ള ആഹ്വാനമാണ് എന്ന വാചകങ്ങളോടെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. മാസികയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോലവിന്റെയും ചിത്രങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫെബ്രുവരി 27ന് പ്രസിദ്ധീകരിച്ച മാസികയാണ് പ്രചരിക്കുന്നതെന്നാണ് അന്വേഷണ ഏജന്‍സികള്‍ ചൂണ്ടിക്കാണിക്കുന്നത്. കനയ്യകുമാറിനെയും അസദുദ്ദീന്‍ ഒവൈസിയെയും സ്വാതന്ത്ര്യ സമര പോരാളികളായി ചിത്രീകരിച്ചുകൊണ്ടാണ് ഇത് പുറത്തിറങ്ങിയിട്ടുള്ളത്.

 ഭീകര സംഘടനകളില്‍ ചേരാന്‍ ആഹ്വാനം

ഭീകര സംഘടനകളില്‍ ചേരാന്‍ ആഹ്വാനം


പൗരത്വ നിയമഭേദഗതിക്കെതിരായ സമരത്തില്‍ പങ്കാളികളാവുന്നവരെ കണ്ടെത്തി തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് ആകൃഷ്ടരാക്കുന്ന തരത്തില്‍ ഭീകര സംഘടനകളുടെ സ്ലീപ്പിംഗ് സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും രഹസ്യാന്വേഷണ ഏജന്‍സി വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ നിരീക്ഷിച്ച് വരികയാണ്. വലിയ തോതില്‍ ഓണ്‍ലൈന്‍ ന്യൂസ് ലെറ്ററുകള്‍ പ്രചരിപ്പിക്കുന്നത് തടയുന്നതിനായി സേവന ദാതാക്കളോട് ഇവയ്ക്ക് നിരോധനമേര്‍പ്പെടുത്താനും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇതിന് മുമ്പും പ്രാദേശിക പ്രശ്നങ്ങള്‍ ഉടലെടുക്കുമ്പോള്‍ മുസ്ലിങ്ങളോട് ഭീകര സംഘടനകളില്‍ ചേരാനുള്ള ആഹ്വാനവുമായി ഐസിസ് രംഗത്തെത്തിയിരുന്നു.

 ആദ്യം കശ്മീര്‍ ഇപ്പോള്‍ ദില്ലി

ആദ്യം കശ്മീര്‍ ഇപ്പോള്‍ ദില്ലി


ജമ്മു കശ്മീരിലെ പഴയ ചിത്രങ്ങളും ദൃശ്യങ്ങളുമാണ് ഭീകരവാദത്തിലേക്ക് ആകര്‍ഷിക്കുന്നതിനായി ഉപയോഗിച്ചുവരുന്നത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷമുള്ള ഇന്റര്‍നെറ്റ് നിരോധനത്തിന് ശേഷമാണ് കുറ‍ഞ്ഞത്. എന്നാല്‍ ദില്ലി അക്രമത്തിന് ശേഷം ദില്ലിയില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. അക്രമത്തിന് പിന്നില്‍ വലിയ അജന്‍ഡയുണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് നടക്കുന്നതെന്നാണ് സൈബര്‍ ഇന്റലിജന്‍സ് വിദഗ്ധന്‍ നീലേഷ് പുരോഹിത് ചൂണ്ടിക്കാണിക്കുന്നത്.

 വിലായത്ത് അല്‍ഹിന്ദ്

വിലായത്ത് അല്‍ഹിന്ദ്


2019 മെയില്‍ ഇന്ത്യന്‍ സുരക്ഷാ സേനയുമായുള്ള സംഘര്‍ഷത്തിനിടെ ഐസിസ് അംഗങ്ങളില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെയാണ് ഐസിസ് വിലായത്ത് അല്‍ ഹിന്ദ് എന്ന പേരില്‍ ഇന്ത്യന്‍ പതിപ്പിന് രൂപം നല്‍കന്നത്. ഐസിസിനെ ഇറാഖില്‍ നിന്നും സിറിയയില്‍ നിന്നും തുരത്തിയതിന് പിന്നാലെയാണ് ഐസിസ് ഇന്ത്യന്‍ പതിപ്പിനെ വിലായത്ത് അല്‍ ഹിന്ദ് എന്ന് പേരുനല്‍കുന്നത്.

 പ്രവര്‍ത്തനം ജമ്മുകശ്മീരില്‍ നിന്ന്

പ്രവര്‍ത്തനം ജമ്മുകശ്മീരില്‍ നിന്ന്

ഐസിസ് അനുകൂല സംഘടനയായ വിലായത്ത് അല്‍ ഹിന്ദ് കഴിഞ്ഞ ആഴ്ച വോയ് ഓഫ് ഹിന്ദ് എന്ന പേരില്‍ പ്രത്യേക പ്രസിദ്ധീകരണവും പുറത്തിറക്കിയിരുന്നു. ദില്ലിയിലെ അക്രമസംഭങ്ങളില്‍ നിന്ന് മുതലെടുപ്പ് നടത്തുന്നതിനുള്ള നീക്കമായാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്. ഫെബ്രുവരിയില്‍ പുറത്തിറക്കിയ ന്യൂസ് ലെറ്ററില്‍ ഐസിസ് ഇന്ത്യയിലെ പൗരത്വ നിയമഭേഗതിയെ അപലപിക്കുകയും ചെയ്തിരുന്നു.

മുസ്ലിങ്ങള്‍ക്കെതിരായ നീക്കം

മുസ്ലിങ്ങള്‍ക്കെതിരായ നീക്കം

ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്ക് അവരുടെ രാജ്യത്തോടുള്ള വിശ്വാസ്യത കണക്കിലെടുക്കാതെ അവരെ പുറത്താക്കുകയാണ്. ജനാധിപത്യരാഷ്ട്രങ്ങള്‍ അന്തര്‍ലീനമായി ഇസ്ലാമിനെ തടയാന്‍ ശ്രമിക്കുന്നുവെന്നും ഭീകര സംഘടന ആരോപിക്കുന്നു.

English summary
Top terror outfits including ISIS use riots images for radicalisation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X