കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാട്‌സ്ആപ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ; പോലീസ് സൂപ്രണ്ടിനെതിരെ അന്വേഷണം

  • By Anwar Sadath
Google Oneindia Malayalam News

ചണ്ഡീഗഡ്: വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് പോലീസ് സൂപ്രണ്ടിനെതിരെ ഡിജിപി അന്വേഷണം പ്രഖ്യാപിച്ചു. പഞ്ചാബിലെ എസ്എസ് നഗര്‍ പോലീസ് സൂപ്രണ്ട് പര്‍മിന്ദര്‍ സിങ് ഭണ്ഡാളിനെതിരെയാണ് അന്വേഷണം. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഡിജിപി വ്യക്തമാക്കി.

തിങ്കളാഴ്ചയാണ് ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ എസ്പി ക്ഷമാപണം നടത്തിയിരുന്നു. അബദ്ധത്തില്‍ സംഭവിച്ചതാണെന്നും തന്റെ സുഹൃത്തിന്റെ കുട്ടികള്‍ ഫോണില്‍ കളിക്കുമ്പോള്‍ പോസ്റ്റ് ചെയ്യപ്പെട്ടതാണെന്നുമാണ് എസ്പിയുടെ വിശദീകരണം. ടോപ്ലസ് വനിതാ നര്‍ത്തകരുടെ വീഡിയോ ആണ് പോസ്റ്റ് ചെയ്യപ്പെട്ടത്.

porn2

അശ്ലീല വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത് ഐടി ആക്ട് പ്രകാരം മൂന്നുവര്‍ഷത്തോളം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. എന്നാല്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ആരും പരാതി നല്‍കാത്തതിനാല്‍ എഫ്‌ഐആര്‍ എടുത്തിട്ടില്ലെന്നാണ് സ്റ്റേഷന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചത്.

സംഭവത്തില്‍ സോണല്‍ ഐജിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെന്ന് ഡിജിപി സുരേഷ് അറോറ പിന്നീട് പറഞ്ഞു. പഞ്ചാബ് വനിതാ കമ്മീഷനും ഉദ്യോഗസ്ഥനെതിരെ നടപടിയുമായി രംഗത്തെത്തിയിട്ടുണ്ട്. പതിനഞ്ചുദിവസത്തിനകം ഇതുസംബന്ധിച്ച വിശദീകരണം നല്‍കണമെന്നുകാട്ടി എസ്പിക്ക് വനിതാ കമ്മീഷന്‍ നോട്ടീസ് നല്‍കി.

English summary
Topless dancer’s video shared by Punjab police officer: DGP seeks fact-finding report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X