അധ്യാപകനെ നഗ്നനാക്കി ചാണകവെള്ളം തളിച്ചു
ഇന്‍ഡോര്‍: അംഗനവാടി ജോലിക്കാരിയെ ബലാത്സംഗം ചെയ്ത അധ്യാപകനെ നാട്ടുകാര്‍ നഗ്നനാക്കി നടത്തിച്ചു. മധ്യപ്രദേശിലെ ജാബുവ ജില്ലയില്‍പ്പെട്ട ബമാല്‍ എന്ന സ്ഥലത്താണ് സംഭവം നടന്നത്. ശംഭുനാഥ് എന്ന 29 കാരനെയാണ് നാട്ടുകാര്‍ പിടിച്ച് തുണിയുരിച്ച് നടത്തിയത്. വെറുതെ തുണിയുരിച്ച് നടത്തുകയല്ല, മരത്തില്‍ കെട്ടിയിട്ട്, ചാണകത്തില്‍ കുളിപ്പിച്ച്, ചെരുപ്പുമാല ഇടീപ്പിച്ച ശേഷമായിരുന്നു പരസ്യമായി നടത്തിയത്.
ഭര്‍ത്താവ് വീട്ടിലില്ലാത്ത തക്കം നോക്കി ശംഭുനാഥ് തന്നെ പീഡിപ്പിച്ചു എന്നാണ് പരാതിക്കാരിയായ 26 കാരി പോലീസിനോട് പറഞ്ഞത്. രാത്രി വീട്ടില്‍ കയറിവന്ന് വാതില്‍ അകത്തുനിന്നും പൂട്ടിയശേഷമായിരുന്നത്രെ ആക്രമണം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ശംഭുനാഥിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. വീട്ടില്‍ അതിക്രമിച്ച് കയറിയതിനും സ്ത്രീയെ മാനഭംഗപ്പെടുത്തിയതിനും ഇയാള്‍ക്കെതിരെ കേസെടുത്തു.

പീഡനത്തിന് ഇരയായ സ്ത്രീയെയും നാട്ടുകാര്‍ ഉപദ്രവിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അംഗനവാടി ജീവനക്കാരിയെ ആരും ഉപദ്രവിച്ചിട്ടില്ല എന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ തണ്ടാല പറഞ്ഞു. അതേസമയം, ശംഭുനാഥിനെ നഗ്നനാക്കി നടത്തിയ നാട്ടുകാരില്‍ ചിലര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഗംഗാ പ്രസാദ്, ഓം പ്രകാശ്, ബഹാദൂര്‍ എന്നിവര്‍ക്കെതിരെയും കണ്ടാലറിയുന്ന മറ്റ് ചിലര്‍ക്കെതിരെയും പോലീസ് കേസെടുത്തു. രാവിലെ ഉണ്ടായ സംഭവത്തില്‍ പോലീസ് നടപടിയെടുക്കാന്‍ വൈകിയതിനെതിരെയും ജനങ്ങളില്‍ രോഷമുണ്ട്.












Click it and Unblock the Notifications