കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വായൂ മലിനീകരണം കൂടും; ഡല്‍ഹിയില്‍ പടക്കങ്ങള്‍ നിരോധിച്ച്‌ ഹരിത ട്രൈബ്യൂണല്‍

Google Oneindia Malayalam News

ന്യൂ ഡല്‍ഹി: ദില്ലിയിലും പരിസരപ്രദേശങ്ങളിലും ഇന്ന്‌ അര്‍ധരാത്രി മുതല്‍ പടക്കങ്ങള്‍ക്ക്‌ നിരോധനമേര്‍പ്പെടുത്തി ദേശീയ ഹരിത ട്രൈബ്യൂണല്‍. ഇന്ന്‌ അര്‍ധരാത്രിമുതല്‍ ആരംഭിക്കുന്ന നിരോധനം നവംബര്‍ 30 വരെ നീണ്ടു നില്‍ക്കും.നിലവില്‍ വായൂ മലിനീകരണം അപകടകരമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ദീപാവലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട്‌ വായൂ മലിനീകരണം തടയാനാണ്‌ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ്‌. തലസ്ഥാന മേഖലയിലെ വിവിധ സംസ്ഥാനങ്ങളിലായി 24 ജില്ലകളില്‍ നിരോധനം ബാധകമാകും

രാജ്യത്തെ നഗരങ്ങളിലും. ടൗണുകളിലും വായൂ മലിനീകരണം കൂടുതലായതിനാല്‍ നിരോധനം നഗരങ്ങള്‍ക്കും ബാധകമാക്കാമെന്നും ഹരിത ട്രൈബ്യൂണല്‍ അഭിപ്രായപ്പെട്ടു. മലിനീകരണം കൂടതലായുള്ള ചില നഗരങ്ങളില്‍ പടക്കങ്ങള്‍കൊണ്ടുള്ള ആഘോഷം രണ്ട്‌ മണിക്കൂര്‍ മാത്രമായി ചുരുക്കി.ദിവാലി,ഗുരുപര്‍ബ്‌ എന്നിവിടങ്ങളില്‍ രാത്രി 8മുതല്‍ 10വരെ,ചാട്ടില്‍ രാത്രി 12മുതല്‍ 12.30വരെഎന്നിങ്ങനെയാണ്‌ സമയക്രമം.വായു മലിനീകരണം കുറവുള്ളയിടങ്ങളില്‍ നിരോധനം വെണോ വേണ്ടയോ എന്ന്‌ അധികൃതര്‍ക്ക്‌ തീരുമാനിക്കാമെന്നും ഹരിത ട്രൈബ്യൂണല്‍ വ്യക്തമാക്കി.

cracker

Recommended Video

cmsvideo
India trying to make indigenous vaccine | Oneindia Malayalam

ഹരിത ട്രൈബ്യൂണലിന്റെ വിധിക്കു മുന്‍പ്‌ തന്നെ സിക്കിം, പശ്ചിമ ബംഗാള്‍,രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ പടക്കവ്യപാരത്തിനും, പടക്കം പൊട്ടിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. സംസ്ഥാനങ്ങളിലെ മലിനീകരണ വകുപ്പ്‌ നിരോധനം കൃത്യമായി നടപ്പാകുന്നുണ്ടോ എന്ന്‌ ഉറപ്പുവരുത്തണമെന്നും, ഇത്‌ സംഭന്ധിച്ച റിപ്പോര്‍ട്ട്‌ ഹരിത ട്രൈബ്യൂണലിന്‌ കൈമാറമമെന്നും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്‌

English summary
Total ban crackers from midnight to November 30 in Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X