കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മുവിലെ ജനങ്ങളുടെ വിശ്വാസം തകര്‍ത്തു; ഏതറ്റം വരേയും പോരാടുമെന്ന് ഒമര്‍ അബ്ദുള്ള

Google Oneindia Malayalam News

ശ്രീനഗര്‍: 1947 ല്‍ ജമ്മുകാശ്മീരിലെ ജനം ഇന്ത്യയില്‍ അര്‍പ്പിച്ച വിശ്വാസമാണ് കേന്ദ്രസര്‍ക്കാര്‍ തകര്‍ത്ത് കളഞ്ഞതെന്ന് നാഷ്ണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള. കേന്ദ്രത്തിന്‍റെ തിരുമാനം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. തിരുമാനത്തിനെതിരെ ഏതറ്റം വരേയും പോരാടുമെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു.

omardd-

ഇത്തരമൊരു നിര്‍ണായക തിരുമാനത്തിനുള്ള തിരക്കഥയായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേന്ദ്രസര്‍ക്കാര്‍ കാശ്മീരില്‍ ഒരുക്കിയിരുന്നത്. ഒടുവില്‍ കാശ്മീരിലെ ജനത ഭയപ്പെട്ട കാര്യം അപ്രതീക്ഷിതമായി നടപ്പാക്കപ്പെട്ടിരിക്കുന്നു. പ്രധാനപ്പെട്ട തിരുമാനങ്ങള്‍ ഒന്നും കൈകൊളളില്ലെന്ന ജമ്മുകാശ്മീരിലെ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളുടെ ഉറപ്പുകളെല്ലാം വെറും പാഴ്വാക്കുകളായിരുന്നുവെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു.

ലക്ഷക്കണക്കിന് സായുധ സുരക്ഷാ ഉദ്യോഗസ്ഥർ നിലയുറപ്പിച്ചതോടെ ജമ്മുവിലെ നേതാക്കളെയെല്ലാം വീട്ടുതടങ്കലിലാക്കി.കേന്ദ്ര സര്‍ക്കാര്‍ നടപടി ഏകപക്ഷീയവും , നിയവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്.
സര്‍ക്കാര്‍ തിരുമാനത്തിനെതിരെ നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി ശക്തമായി പോരാടുമെന്നും ഒമര്‍ അബ്ദുള്ള വ്യക്തമാക്കി.

Recommended Video

cmsvideo
ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത ദിനം എന്ന് മെഹ്ബൂബ മുഫ്തി

ഞായറാഴ്ച രാത്രി മുതല്‍ ഒമര്‍ അബ്ദുള്ള, മെഹബൂബ മുഫ്തി അടക്കമുള്ള നേതാക്കള്‍ വീട്ടുതടങ്കലിലായിരുന്നു. പല നേതാക്കള്‍ക്കും വീട് വിട്ട് പുറത്ത് ഇറങ്ങുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാശ്മീരില്‍ അസാധാരണ സാഹചര്യമായിരുന്നു നിലനിന്നിരുന്നത്. കാശ്മീരിലെ സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ധിപ്പിക്കുകയും കൂടുതല്‍ സൈന്യത്തെ താഴ്വരയില്‍ വിന്യസിക്കുകയും ചെയ്തതോടെ കാശ്മീരില്‍ കേന്ദ്രം സുപ്രധാന നീക്കങ്ങള്‍ക്ക് ഒരുങ്ങുകയാണെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു.

English summary
Total betrayal of trust’: Omar Abdullah on revocation of Article 370
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X