കൊറോണയില്‍ വിറച്ച് തമിഴ്‌നാട്..! രോഗികള്‍ അരലക്ഷം കടന്നു, 24 മണിക്കൂറില്‍ 2174 പോസിറ്റീവ് കേസുകള്‍
ചെന്നൈ: കൊവിഡ് വ്യാപകമായി പടരുന്ന തമിഴ്‌നാട്ടില്‍ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 50000 കടന്നു. സംസ്ഥാനത്തെ ആരോഗ്യവകുപ്പ് ഏറ്റവും അവസാനമായി പുറത്തുവിട്ട കണക്ക് പ്രകാരം 50193 പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതില്‍ 2174 പേര്‍ക്ക് രോഗം ബാധിച്ച് ബുധനാഴ്ച മാത്രമാണ്. സംസ്ഥാനത്ത് ഇതാദ്യമായാണ് ഇത്രയധികം പേര്‍ക്ക് 24 മണിക്കൂറില്‍ രോഗം സ്ഥിരീകരിക്കുന്നത്. രോഗികളുടെ എണ്ണം ക്രമാധീതമായി ഉയര്‍ന്നതോടെ കര്‍ശന നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 48 പേരാണ് രോഗം ബാധിച്ച് ജീവന്‍ നഷ്ടമായിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 576 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ ഭൂരിഭാഗം പേരും ചെന്നൈയില്‍ നിന്നുള്ളവരാണ്. 35556 പേര്‍ക്കാണ് ചെന്നൈയില്‍ രോഗം സ്ഥിരീകരിച്ചത്. നിലില്‍ സംസ്ഥാനത്ത് 21990 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇന്ന് മാത്രം 842 പേര്‍ക്ക് രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 21990 ആയി. ഇതുവരെ 773707 പേരുടെ സാമ്പിളുകളാണ് സംസ്ഥാനത്ത് പരിശോധിച്ചത്.
Recommended Video
അതേസമയം, കേരളത്തില്‍ ഇന്ന് 75 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കൊല്ലം ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും, തിരുവനന്തപുരം, വയനാട് ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്കും, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള ഒരാള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (കുവൈറ്റ്-14, സൗദി അറേബ്യ-13, യു.എ.ഇ.-12, ഖത്തര്‍-4, ഒമാന്‍-4, ബഹറിന്‍-3, റഷ്യ-2, കസാക്കിസ്ഥാന്‍-1) 19 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-8, ഡല്‍ഹി-5, തമിഴ്നാട്-4, ആന്ധ്രാപ്രദേശ്-1, ഗുജറാത്ത്-1) വന്നതാണ്. 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മലപ്പുറം, എറണാകുളം, കണ്ണൂര്‍ ജില്ലകളിലെ ഒരാള്‍ക്ക് വീതമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.












Click it and Unblock the Notifications