കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് ഇതുവരെ നൽകിയ ആകെ വാക്‌സിനുകളുടെ എണ്ണം 48.93 കോടി പിന്നിട്ടു

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് ഇതുവരെ നൽകിയ ആകെ വാക്‌സിനുകളുടെ എണ്ണം 48.93 കോടി പിന്നിട്ടു. ഇന്ന് രാവിലെ 8 വരെയുള്ള താൽക്കാലിക റിപ്പോർട്ട് അനുസരിച്ച് 57,21,937 സെഷനുകളിലൂടെ ആകെ 48,93,42,295 വാക്‌സിൻ ഡോസ് നൽകി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 37,55,115 ഡോസ് വാക്‌സിൻ നൽകി. ആരോഗ്യപ്രവർത്തകരില്‍ ഒന്നാം ഡോസ് സ്വീകരിച്ചര്‍ 1,03,21,218 ഉം രണ്ടാം ഡോസ് സ്വീകരിച്ചവര്‍ 79,16,997 ആണും.

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ അട്ടിമറി സാധ്യതയും: എന്‍ ഡി എയ്ക്ക് 46.7% വോട്ട് മാത്രം, മറുപക്ഷം ഒത്ത് ചേര്‍ന്നാല്‍ 53.4%, കണക്കുകള്‍ അറിയാംരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ അട്ടിമറി സാധ്യതയും: എന്‍ ഡി എയ്ക്ക് 46.7% വോട്ട് മാത്രം, മറുപക്ഷം ഒത്ത് ചേര്‍ന്നാല്‍ 53.4%, കണക്കുകള്‍ അറിയാം

കോവിഡ് മുന്നണിപ്പോരാളികൾ ( ഒന്നാം ഡോസ് 1,80,12,481, രണ്ടാം ഡോസ് 1,15,34,779). 18-44 പ്രായപരിധിയിലുള്ളവർ (ഒന്നാം ഡോസ് 16,64,37,738, രണ്ടാം ഡോസ് 1,02,76,584. 45-59 പ്രായപരിധിയിലുള്ളവർ
(ഒന്നാം ഡോസ് 10,90,91,506, രണ്ടാം ഡോസ് 4,09,44,600). 60നുമേൽ പ്രായമുള്ളവർ ( ഒന്നാം ഡോസ് 7,72,63,332, രണ്ടാം ഡോസ് 3,75,43,060) എന്നിങ്ങനെയാണ് വാക്സിന്‍ സ്വീകരിച്ചവരുടെ കണക്ക്.

vaccine

ഏവർക്കും കോവിഡ്-19 പ്രതിരോധ കുത്തിവയ്പു നൽകുന്ന പ്രക്രിയയുടെ പുതിയ ഘട്ടത്തിന് രാജ്യത്ത് 2021 ജൂൺ 21നാണ് തുടക്കമായത്. രാജ്യത്തൊട്ടാകെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് അതിവേഗത്തിൽ നൽകുന്നതിന് കേന്ദ്രഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്.

ധര്‍മ്മജന് താല്‍പര്യം ഇല്ലായിരുന്നു, രാത്രിയായാല്‍ കാണില്ല;കെ പി സി സി അന്വേഷണ സമിതിക്ക് മുന്നില്‍ പരാതി പ്രളയംധര്‍മ്മജന് താല്‍പര്യം ഇല്ലായിരുന്നു, രാത്രിയായാല്‍ കാണില്ല;കെ പി സി സി അന്വേഷണ സമിതിക്ക് മുന്നില്‍ പരാതി പ്രളയം

രാജ്യത്താകെ ഇതുവരെ 3,09,74,748 പേരാണ് കോവിഡ് മുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 41,726 പേർ സുഖം പ്രാപിച്ചു. ദേശീയ രോഗമുക്തി നിരക്ക് 97.37% ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 42,982 പേർക്കാണ്.

തുടർച്ചയായ 39-ാം ദിവസവും 50,000ത്തിൽ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണപ്രദേശങ്ങളുടെയും നിരന്തരവും കൂട്ടായതുമായ പ്രയത്‌നങ്ങളുടെ ഫലമാണിത്. നിലവിൽ രാജ്യത്തു ചികിത്സയിലുള്ളത് 4,11,076 പേരാണ്. ഇത് രാജ്യത്തെ ആകെ രോഗബാധിതരുടെ 1.29% മാത്രമാണ്.

സാരിയിലും ഹോട്ട് ആയി ആരാധകരുടെ പ്രിയ താരം ഒവിയ ഹെലന്‍: ചിത്രങ്ങള്‍ വൈറല്‍, കാണാം

രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 16,64,030 പരിശോധനകൾ നടത്തി. ആകെ 47.48 കോടിയിലേറെ (47,48,93,363) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്. പരിശോധനകൾ വർധിപ്പിച്ചപ്പോൾ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 2.37 ശതമാനവും പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് ഇന്ന് 2.58 ശതമാനവുമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് തുടർച്ചയായ 59-ാം ദിവസവും 5 ശതമാനത്തിൽ താഴെ തുടരുന്നു.

ബിഗ് ബോസ്: നാട്ടുകൂട്ടം ടാസ്കിൽ റംസാൻ ചെരുപ്പെറിഞ്ഞതിന്റെ കാരണം ഇതാണ്; പ്രേക്ഷകരെ കേൾപ്പിച്ചില്ല...നടന്നത് പറഞ്ഞ് കിടിലം ഫിറോസ്ബിഗ് ബോസ്: നാട്ടുകൂട്ടം ടാസ്കിൽ റംസാൻ ചെരുപ്പെറിഞ്ഞതിന്റെ കാരണം ഇതാണ്; പ്രേക്ഷകരെ കേൾപ്പിച്ചില്ല...നടന്നത് പറഞ്ഞ് കിടിലം ഫിറോസ്

Recommended Video

cmsvideo
New lockdown guidelines to kerala

ഗ്ലാമര്‍ ലുക്കില്‍ തിളങ്ങി ബിഗ് ബോസ് താരം റഷാമി : പുതിയ ഫോട്ടോ ഷൂട്ട് കാണാം

English summary
total number of vaccines given in the country so far has crossed 48.93 crore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X