• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'രാജ്യത്തിന് ഭീഷണി'; പത്തുപേരെ തീവ്രവാദികളായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

Google Oneindia Malayalam News

പത്തുപേരെ യുഎപിഎ പ്രകാരം തീവ്രവാദികളായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഹിസ്ബുൾ മുജാഹിദീൻ (എച്ച്‌എം), ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി), മറ്റ് നിരോധിത സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവർക്കെതിരെയാണ് നടപടി.

ഇത് പ്രകാരം പാകിസ്ഥാൻ പൗരനായ ഹബീബുള്ള മാലിക് എന്ന സാജിദ് ജുട്ട്, ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നിന്നുള്ള ബാസിത് അഹമ്മദ് റെഷി, നിലവിൽ പാകിസ്ഥാൻ താവളമാക്കിയ കശ്മീര്‍ സ്വദേശിയായ ഇംതിയാസ് അഹമ്മദ് കണ്ടൂ എന്ന സജാദ്, ജമ്മു കശ്മീരിലെ സോപോർ സ്വദേശിയായ സജാദ് എന്നിവർ ഭീകരരായി പ്രഖ്യാപിക്കപ്പെട്ടവരുടെ പട്ടികയിൽ ഉൾപ്പെടുന്നു.

1

പൂഞ്ചിൽ നിന്നുള്ള സലിം എന്നയാള്‍ ലിസ്റ്റിലുണ്ടെങ്കിലും നിലവിൽ ഇയാൾ പാക്കിസ്ഥാനിലാണ്. എന്നാൽ ഇപ്പോൾ ഇയാള്‍ പാക്കിസ്ഥാനിലാണ്. ശ്രീനഗർ സ്വദേശിയായ ബാബർ എന്ന ബിലാൽ അഹമ്മദ് ബെയ്ഗ്,പുൽവാമ സ്വദേശിയായ ഷെയ്ഖ് ജമീൽ ഉർ റഹ്മാൻ എന്ന ഷെയ്ഖ് സാഹബ്, നിലവിൽ പാകിസ്ഥാനിൽ താമസിക്കുന്ന പൂഞ്ച് സ്വദേശിയായ സുല്‍ത്താന്‍ എന്ന് വിളിപ്പെടുന്ന റഫീഖ് നായി, ദോഡയിൽ നിന്നുള്ള ഇർഷാദ് അഹ്മദ് എന്ന ഇദ്രീസ്, കുപ്‌വാരയിലെ ബഷീർ അഹമ്മദ് പീർ എന്ന എൽമതിയാസ്, ബഷീർ അഹമ്മദ് ഷെയ്ഖ് മൊകാച്ചി ഷെയ്ഖ് എന്നിവരാണ് കേന്ദ്രത്തിന്റെ തീവ്രവാദ പട്ടികയിലുള്ള മറ്റുള്ളവർ.

'കരുത്ത് കൂട്ടാൻ വരുണ'; രാജ്യത്തെ അദ്യത്തെ മനുഷ്യവാഹക ഡ്രോൺ, ഉടൻ നാവിക സേനയുടെ ഭാഗമാകും'കരുത്ത് കൂട്ടാൻ വരുണ'; രാജ്യത്തെ അദ്യത്തെ മനുഷ്യവാഹക ഡ്രോൺ, ഉടൻ നാവിക സേനയുടെ ഭാഗമാകും

2

കേന്ദ്രം പുറത്ത് വിട്ട പട്ടികയിലെ ഹബീബുള്ള മാലിക്ക് പൂഞ്ചിൽ ഇന്ത്യൻ സൈനികർക്ക് നേരെ നടന്ന ആക്രമണത്തിന് ഭീകരരെ എത്തിച്ചയാളാണ്. കശ്മീർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന് തീവ്രവാദ ഗ്രൂപ്പുകൾക്ക് ഡ്രോണുകൾ വഴിയും മറ്റും ആയുധങ്ങളും വിവരങ്ങളും നൽകാൻ ഇയാൾ ശ്രമിച്ചിരുന്നെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നു. ശ്രീനഗറിലെ ഹൈദർപോറയിൽ സൈനിക ഉദ്യോഗസ്ഥർക്ക് നേരെ 2013 ജൂണിൽ ചാവേര്‍ ആക്രമണവും, ഡിസംബറിൽ ബുദ്ഗാമിന്റെ ചദൂര സ്റ്റേഷൻ ഹൗസ് ഓഫീസറെ കൊലപ്പെടുത്തിയതും ഉൾപ്പെടെ കശ്മീരിലെ ഒന്നിലധികം ഭീകരാക്രമണങ്ങളുടെ സൂത്രധാരനാണ് മാലിക്.

3

ഭീകരരുമായി ബന്ധപ്പെട്ട ഒരു വിഭാഗത്തിനിറെ തലവൻ ഇയാളാണെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു. ഇയാൾ എൽഇടി, ദി റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) എന്നിവയുമായും ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ടെന്നുമാണ് പുറത്ത് വിട്ട റിപ്പോർട്ടുകൾ.ഷി എച്ച്‌എം അംഗമാണ് ബാസിത് അഹമ്മദ് റെഷി. കൂടാതെ ഇയാൾ ജമ്മു കശ്മീരിൽ അട്ടിമറി പ്രവർത്തനങ്ങളിലും കൊലപാതകങ്ങളെയും ഏകോപിപ്പിക്കുകയു ചെയ്തിരുന്നു എന്നാണ് വിവരം.

പാമ്പുകള്‍ക്കായി പ്രത്യേകമുറി, താമസിക്കുന്നത് ഉഗ്രവിഷമുള്ള പാമ്പുകള്‍ക്കൊപ്പം; പേടിയോടെ നാട്ടുകാര്‍പാമ്പുകള്‍ക്കായി പ്രത്യേകമുറി, താമസിക്കുന്നത് ഉഗ്രവിഷമുള്ള പാമ്പുകള്‍ക്കൊപ്പം; പേടിയോടെ നാട്ടുകാര്‍

4

സോപോറിലെ തജ്ജൗർ ഷെരീഫ് പേത്ത് അസ്താനിലെ ബാബ അലി റെയ്‌ന ദേവാലയത്തിലെ പോലീസ് ഗാർഡ് പോസ്റ്റിന് നേരെ 2015 ഓഗസ്റ്റ് 18 ന് ഭീകരാക്രമണം ആസൂത്രണം ചെയ്യ്ത് നടപ്പിലാക്കിയത് ബാസിത് അഹമ്മദ് റെഷിയാണ്. അന്ന് നടന്ന ആക്രമണത്തിൽ ഒരു പോലിസുകാരനും പ്രദേശവാസിയും ഉൾപ്പടെ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. യുവാക്കൾക്കിടയിൽ തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കാനും അതിർത്തിക്കപ്പുള്ള ആയുധ ഇടപാടുകളിലും ഇയാൾ സജീവ പങ്കാളിയായിരുന്നു.

5

ഇംതിയാസ് അഹമ്മദ് കണ്ടൂ മയക്കുമരുന്നുകളും ആയുധങ്ങളും കടത്തുന്നതിലും, തീവ്രവാദികൾക്ക് ധനസമാഹരണം നടത്തുന്നതിലുമായിരുന്നു പ്രധാന ശ്രദ്ധ. ഇയാളുടെ ഏകോപനത്തിലൂടെ നിരവധി ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും, നിരവധി പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു. പട്ടികയിൽ ഉൾപ്പെട്ട മറ്റുള്ളവരും വിവിധ ഭീകാരക്രമണങ്ങൾ, ആയുധ കടത്ത്, ധനസാമാഹരണം, മയക്ക് മരുന്ന് തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നവരാണ്

ഇന്ത്യന്‍ ആര്‍മിയുടെ ചീറ്റ ഹെലികോപ്റ്റര്‍ തവാങ്ങിൽ തകര്‍ന്ന് വീണു, ഒരു പൈലറ്റ് മരിച്ചുഇന്ത്യന്‍ ആര്‍മിയുടെ ചീറ്റ ഹെലികോപ്റ്റര്‍ തവാങ്ങിൽ തകര്‍ന്ന് വീണു, ഒരു പൈലറ്റ് മരിച്ചു

English summary
total of 10 members have been designated as terrorists by the Union Ministry of Home Affairs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X